1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2018

സ്വന്തം ലേഖകന്‍: ആപ്പിള്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; അടുത്ത വര്‍ഷം വരാനിരിക്കുന്നത് കിടിലന്‍ ഫീച്ചറുകളുള്ള പുതുപുത്തന്‍ ഐഫോണ്‍. 2019 ല്‍ ആപ്പിള്‍ മികച്ച അപ്‌ഡേഷനുകളുമായി എത്തുന്ന ഐഫോണീല്‍ ഫേസ് ഐഡി ഫീച്ചര്‍ ഒന്നുകൂടി വിപുലീകരിക്കുമെന്നാണ് പ്രമുഖ ടെക് അനലിസ്റ്റായ മിങ് ഷി കൂ പറയുന്നത്.

വരാനിരിക്കുന്ന ഐഫോണുകളില്‍ അപ്‌ഗ്രേഡ് ചെയ്ത ഫേസ് ഐഡി പ്രധാന സവിശേഷതയായിരിക്കുമെന്ന് മിങ് പറഞ്ഞു. എന്നാല്‍ ആപ്പിള്‍ ഐപാഡുകളില്‍ ത്രീഡി ടൈം ഓഫ് ഫ്‌ലൈറ്റ് ക്യാമറ 2019 ല്‍ വരില്ലെന്നും മിങ് പറയുന്നുണ്ട്. ആപ്പുകളില്‍ മികച്ച അപ്‌ഡേറ്റോടെ എആര്‍ എക്‌സ്പീരിയന്‍സ് കൂടുതല്‍ മികവുറ്റതാക്കാനാണ് ശ്രമം.

ആപ്പിളിന്റെ ഐപാഡുകള്‍ 2019 അവസാന പാദത്തിലോ, 2020 ആദ്യ പാദത്തിലോ ആവും പുറത്തിറക്കുക. ഇതില്‍ ടൈം ഓഫ് ഫ്‌ലൈറ്റ് ത്രീഡി ക്യാമറ ഉള്‍ക്കൊളളിക്കുമെന്നാണ് പ്രതീക്ഷയെന്നും കുവോ ചൂണ്ടിക്കാട്ടി. ഈ വര്‍ഷമെത്തിയ ഐഫോണ്‍ എക്‌സിന് പ്രതീക്ഷിച്ചത്ര ജനപ്രീതി നേടാന്‍ കഴിഞ്ഞിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.