1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2018

സ്വന്തം ലേഖകന്‍: പോളിഷ് വംശജന് നാലു വര്‍ഷം ആവശ്യത്തിന് ഭക്ഷണം നല്‍കാതെ അടിമപ്പണി ചെയ്യിച്ചു; ലണ്ടനില്‍ ഇന്ത്യന്‍ ദമ്പതിമാര്‍ അറസ്റ്റില്‍. തെക്കന്‍ ഇംഗ്ലണ്ടിലെ സതാംപ്ടണ്‍ സ്വദേശികളായ പല്‍വീന്ദര്‍ ബിന്നിംഗ് പ്രീത്പാല്‍ ദമ്പതിമാരാണ് അറസ്റ്റിലായത്.

ഇവര്‍ക്കെതിരെ ആധുനികകാല അടിമത്തക്കുറ്റം ചുമത്തി ജാമ്യത്തില്‍ വിട്ടയച്ചു. നാല്പതിനു മുകളില്‍ പ്രായമുള്ള പോളിഷ് വംശജന്‍ ദന്പതികളുടെ പൂന്തോട്ടത്തിലെ പൊളിഞ്ഞ ഷെഡിലാണു താമസിച്ചിരുന്നത്. മെലിഞ്ഞുണങ്ങിയ ഇദ്ദേഹം അടുത്തിടെ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഇയാളുടെ ദുരിതം പുറത്തായത്.

അധികൃതരുടെ വിവരം ശേഖരിക്കലില്‍ ഇയാള്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. നാലു വര്‍ഷമായി ഭക്ഷണം മാത്രമാണു പ്രതിഫലമെന്നും അതും പഴകിയ ഭക്ഷണമാണ് ലഭിച്ചതെന്നും ഇദ്ദേഹം അറിയിച്ചു. തുടര്‍ന്ന് അധികൃതര്‍ ദമ്പതിമാര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.