1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2018

സ്വന്തം ലേഖകന്‍: ചൈനയില്‍ വീണ്ടും വാഹനങ്ങളുടെ കൂട്ടയിടി; നിയന്ത്രണംവിട്ട ട്രക്ക് ഇടിച്ചു തെറിപ്പിച്ചത് 31 ഓളം കാറുകള്‍! 15 പേര്‍ മരിച്ചു. ചൈനയില്‍ നിയന്ത്രണംവിട്ട ട്രക്ക് നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ ഇടിച്ചുകയറി 15 പേര്‍ മരിച്ചു. 44 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ലാന്‍സൗവില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ടോള്‍ബൂത്തില്‍ വരിവരിയായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു കാറുകള്‍.

എക്‌സ്പ്രസ് വേയിലെ ഇറക്കത്തില്‍വച്ചാണ് വമ്പന്‍ ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന 31 ഓളം കാറുകളിലേക്ക് ഇടിച്ചുകയറി. ട്രക്ക് ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അപകടമുണ്ടായ പാതയിലൂടെ ഈ ഡ്രൈവര്‍ ആദ്യമായാണ് വാഹനം ഓടിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

അപകടത്തില്‍പ്പെട്ട് തകര്‍ന്ന വാഹനങ്ങളുടെ ദൃശ്യങ്ങള്‍ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടു. കഴിഞ്ഞയാഴ്ച ബസ് ഡ്രൈവറും യാത്രക്കാരിയും തമ്മിലുണ്ടായ അടിപിടിക്കിടെ ബസ് നദിയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വാഹനാപകടം.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.