1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2018

സ്വന്തം ലേഖകന്‍: ഇന്ത്യയുടെ മിന്നലാക്രമണത്തെ കുറിച്ച് ഒന്നും മിണ്ടാതെ പാകിസ്താന്‍; ഏത് നിമിഷവും തിരിച്ചടിയുണ്ടാകുമെന്ന് സൂചന; അതിര്‍ത്തി പ്രദേശങ്ങളില്‍ അതീവ ജാഗ്രത. നിയന്ത്രണ രേഖ കടന്നു പാക് അധിനിവേശ കശ്മീരിലെ ഹജിറ സൈനിക കേന്ദ്രത്തിന് നേരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ യുദ്ധ സമാനമായ സാഹചര്യമാണ് അതിര്‍ത്തിയിലുള്ളത്. ഏത് നിമിഷവും പാകിസ്താന്‍ തിരിച്ചടിക്കുമെന്ന നിഗമനത്തില്‍ അതിര്‍ത്തിയിലുടനീളം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ കനത്ത ജാഗ്രതയാണ് കരസേന പുലര്‍ത്തുന്നത്.

പാകിസ്താനില്‍ നിന്ന് ആക്രമണമുണ്ടായേക്കുമെന്ന നിഗമനത്തില്‍ അതിര്‍ത്തിയിലുടനീളം സുരക്ഷ ശക്തമാക്കി കാവലിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. പാക്കിസ്ഥാന്‍ പട്ടാളവും ഭീകരരും അതിര്‍ത്തിയില്‍ നുഴഞ്ഞു കയറുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഏത് നിമിഷവും പാകിസ്താന്‍ തിരിച്ചടിക്കുമെന്ന തിരിച്ചറിവില്‍ എന്തിനും തയ്യാറായാണ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്നത്.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേന, ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥര്‍ അതിര്‍ത്തി മേഖലകളില്‍ നിരന്തരം സന്ദര്‍ശനം നടത്തുന്നുണ്ട്. വടക്കന്‍ സേനാ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ് ഇന്നലെ അതിര്‍ത്തിയില്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തി.അതേസമയം പാക് സേനാ ബ്രിഗേഡ് ആസ്ഥാനത്തിനു നേര്‍ക്ക് പീരങ്കി ഉപയോഗിച്ച് ഇന്ത്യ നടത്തിയ ആക്രമണത്തെക്കുറിച്ച് ഇന്ത്യയും പാകിസ്താനും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ 23നു പൂഞ്ചില്‍ ഇന്ത്യന്‍ സേനാ താവളത്തിനു നേര്‍ക്കു നടത്തിയ ഷെല്ലാക്രമണത്തിനുള്ള മറുപടിയാണിതെന്നു സേനാ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ആഴ്ച പുഞ്ചിലെ സൈനിക ക്യാംപിനു നേരെ പാക്ക് സൈന്യം നടത്തിയ ആക്രമണത്തിനു മറുപടിയാണ് ഇന്ത്യയുടെ കഴിഞ്ഞ ദിവസത്തെ മുന്നിലാക്രമണം. 2016 ലെ മിന്നലാക്രമണത്തെ ഓര്‍മിപ്പിക്കും വിധമായിരുന്നു ആക്രമണം. പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ 3 ഭീകരക്യാംപുകളും തകര്‍ത്തതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. പാക്ക് അധിനിവേശ കശ്മീരില്‍ നിയന്ത്രണ രേഖയില്‍നിന്ന് 1820 കിലോമീറ്റര്‍ ദൂരെയാണ് ഹജിറ സൈനിക കേന്ദ്രം. പീരങ്കികള്‍ ഉപയോഗിച്ചു നടത്തിയ ആക്രമണം പ്രതിരോധിക്കാന്‍ പാക്ക് സൈന്യത്തിനു കഴിഞ്ഞില്ല. അക്രമണത്തിന്റെ വിഡിയോ പ്രതിരോധ വകുപ്പ് പുറത്തുവിട്ടിരുന്നു.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.