സ്വന്തം ലേഖകൻ: ഒമിക്രോൺ വകഭേദത്തിന്‍റെ വ്യാപനം ആശങ്ക സൃഷ്ടിക്കുന്ന യുകെയിൽ ആദ്യമായി പ്രതിദിന കോവിഡ് കേസുകൾ ലക്ഷത്തിന് മുകളിൽ. ബുധനാഴ്ച 1,06,122 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡിസംബർ 15ന് ശേഷം വൻതോതിൽ വർധനവാണ് രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച മാത്രം 8008 കോവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. നവംബർ 22ന് ശേഷമുള്ള കൂടിയ നിരക്കാണിത്. …
സ്വന്തം ലേഖകൻ: ക്രിസ്മസിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ യുഎസിലും യൂറോപ്പിലും ഒമിക്രോൺ ആഞ്ഞടിക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം അമേരിക്കയിൽ കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ച കൊറോണ കേസുകളിൽ 73.2 ശതമാനവും ഒമിക്രോൺ ആണെന്നത് ആശങ്കയ്‌ക്ക് കാരണമാവുന്നുണ്ട്. അതേസമയം കൊറോണ വകഭേദം ഒമിക്രോണിനെ നേരിടാൻ അമേരിക്ക ഒരുങ്ങിയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഒമിക്രോണിനെ നേരിടാൻ അഞ്ച് ലക്ഷം …
സ്വന്തം ലേഖകൻ: അന്തരിച്ച തൃക്കാക്കര എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിടി തോമസിന് യാത്രാ മൊഴിയേകി ജന്മനാടായ ഇടുക്കി. ഇന്ന് പുലര്‍ച്ചെ 2.45 ഓടെ എത്തിച്ച മൃതദേഹം ഉപ്പുതോട്ടിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. ആയിരങ്ങളാണ് പ്രിയ നേതാവിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. പാലാ, ഇടുക്കി ബിഷപ്പുമാര്‍ പി.ടിയുടെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. പ്രിയപ്പെട്ട നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വീട്ടിലും …
സ്വന്തം ലേഖകൻ: പുതിയ വാരാന്ത്യം നിലവില്‍ വരുന്നതോടെ, എമിറേറ്റിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തന സമയം ക്രമീകരിക്കാന്‍ അനുമതി. ഇതുപ്രകാരം, വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമായി കൂടിയാലോചിച്ച് നേരത്തെ ആരംഭിക്കുന്ന തരത്തിലോ വൈകി അവസാനിപ്പിക്കുന്ന തരത്തിലോ സ്‌കൂള്‍ പഠനസമയം പുനര്‍നിര്‍ണയിക്കാവുന്നതാണ്. ദുബായിലെ സ്വകാര്യ സ്‌കൂളുകളും ജനുവരിയില്‍ നാലര ദിവസത്തെ പ്രവൃത്തി ആഴ്ചയിലേക്ക് മാറുന്നതോടെ പഠനസമയം നഷ്ടമാകുന്നില്ലെന്ന് ഉറപ്പു …
സ്വന്തം ലേഖകൻ: നോര്‍ക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോര്‍ക്ക പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ് (എന്‍ഡിപിആര്‍എം) വഴി 30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ) മൂന്നു ശതമാനം പലിശ സബ്സിഡിയും നല്‍കുന്ന ഈ പദ്ധതി വഴി ഈ സാമ്പത്തിക വര്‍ഷം …
സ്വന്തം ലേഖകൻ: സൗദിയിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു. നിലവിൽ പ്രഖ്യാപിച്ച സ്വദേശിവൽക്കരണ നിർദേശങ്ങളുടെ ലംഘനം നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും പുതിയ സംവിധാനം ഏർപ്പെടുത്തിയതായി മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മീഡിയ, കൺസൾടിങ്, വിനോദ സഞ്ചാരം തുടങ്ങിയവയാണ് പുതുതായി സ്വദേശിവൽകരണ മേഖലകളായി പ്രഖ്യാപിച്ചിട്ടുളളത്. പ്രാദേശികവത്കരണം, സ്ത്രീ ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മന്ത്രാലയത്തിന്റെ …
സ്വന്തം ലേഖകൻ: പ്രതിരോധശേഷി കൈവരിച്ചതിന് ശേഷം വാക്സിൻ ഡോസുകൾ ആവർത്തിക്കേണ്ട ആവശ്യമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയത്തിലെ പ്രിവന്റീവ് ഹെൽത്ത് സെക്ടർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസിരി പറഞ്ഞു. എന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ള ചില വിഭാഗങ്ങൾക്ക് വർഷം തോറും എന്ന തോതിലോ, രണ്ടോ മൂന്നോ വർഷം എന്ന തോതിലോ ഡോസുകൾ നൽകിയാൽ …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ വാണിജ്യ വിസകള്‍ സാധാരണ താമസ വിസയിലേക്ക് മാറ്റുന്നതിനുള്ള അവസരം ഡിസംബര്‍ 31 ഓടെ അവസാനിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. വാണിജ്യ വിസകള്‍ സാധാരണ താമസ വിസകളിലേക്ക് മാറ്റുന്നത് നവംബര്‍ 24ന് അതോറിറ്റി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ശേഷം അത്തരം വിസകള്‍ കൈവശമുള്ളവര്‍ നിലവിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ പ്രയോജനപ്പെടുത്തി റെസിഡന്‍സി …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുമ്പോള്‍ മരുന്നുകള്‍ കൊണ്ടു വരരുതെന്ന് സ്ഥാനപതി സിബി ജോര്‍ജ്. ഡോക്ടര്‍മാരുടെ കുറിപ്പടി ഉള്ളവയാണെങ്കിലും മരുന്നുകള്‍ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മരുന്നുകളും കുവൈത്തില്‍ ലഭിക്കുന്നതിനാല്‍ പുറമെ നിന്ന് മരുന്ന് കൊണ്ടുവരരുതെന്നാണ് നിലപാടെന്നും എംബസിയുടെ ഓപ്പണ്‍ ഹൗസില്‍ അറിയിച്ചു. ചില യാത്രക്കാര്‍ വിമാനത്താവളത്തില്‍ ഈയിടെ ബുദ്ധിമുട്ടിയതായും സ്ഥാനപതി പറഞ്ഞു. ഈ സാഹചര്യത്തില്‍ …
സ്വന്തം ലേഖകൻ: ഗാര്‍ഹിക തൊഴില്‍മേഖല നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി, ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമം റദ്ദാക്കി തൊഴിലാളികളെ ദേശീയ തൊഴില്‍ നിയമത്തില്‍ ആര്‍ട്ടിക്കിള്‍ 18 ന് കീഴില്‍ കൊണ്ടുവരുന്നതിന്റെ സാധ്യതകള്‍ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ഐഎല്‍ഒ) പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും(പിഎഎം) സംയുക്തമായി നടത്തിയ യോഗത്തല്‍ ചര്‍ച്ച ചെയ്തു. ഈ നടപടിയിലൂടെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് …