സ്വന്തം ലേഖകന്‍: പരസ്പര സമ്മതപ്രകാരമുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി; സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377 ആം വകുപ്പ് ഭാഗികമായി റദ്ദാക്കി. വ്യത്യസ്ത വ്യക്തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ …
സ്വന്തം ലേഖകന്‍: ഭീകരവാദം നിര്‍ത്തൂ, ഇന്ത്യന്‍ പട്ടാളവും നീരജ് ചോപ്രയെപ്പോലെ പാകിസ്താന് കൈകൊടുക്കുമെന്ന് കരസേനാ മേധാവി. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കുന്ന ചടങ്ങിലാണ് പാക്കിസ്ഥാന്‍ ഭീകരവാദം നിര്‍ത്തിയാല്‍ ഇന്ത്യന്‍ സൈന്യവും നീരജ് ചോപ്രയെപ്പോലെ പാക്കിസ്ഥാനു കൈകൊടുക്കുമെന്നു കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞത്. ‘പാകിസ്ഥാനാണ് ആദ്യ നീക്കം നടത്തേണ്ടത്. ഭീകരവാദം അവര്‍ നിര്‍ത്തണം. …
സ്വന്തം ലേഖകന്‍: പ്രവാസി തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ എക്‌സിറ്റ് പെര്‍മിറ്റ് ഇല്ലാതെ രാജ്യം വിടാനുള്ള അനുമതി നല്‍കി ഖത്തര്‍. തൊഴിലവകാശ സംഘടനകളുടെ ഏറെക്കാലത്തെ ആവശ്യമായ ഇതിനായുള്ള നിയമഭേദഗതി ഖത്തര്‍ നടപ്പാക്കി. ഭൂരിഭാഗം വിദേശതൊഴിലാളികള്‍ക്കും എക്‌സിറ്റ് പെര്‍മിറ്റില്ലാതെ രാജ്യം വിടാന്‍ നിയമഭേദഗതി സഹായിക്കുമെന്ന് തൊഴില്‍ മന്ത്രി ഈസ അല്‍ നുവെയ്മി അറിയിച്ചു. അതേസമയം, തൊഴിലിന്റെ സ്വഭാവം അനുസരിച്ചുള്ള ന്യായീകരണം …
സ്വന്തം ലേഖകന്‍: മുന്‍ റഷ്യന്‍ ചാരനെതിരായ രാസായുധാക്രമണം; രണ്ട് റഷ്യക്കാര്‍ക്കെതിരെ ബ്രിട്ടന്‍ കുറ്റം ചുമത്തി. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപലിനും മകള്‍ യൂലിയക്കുമെതിരായ രാസായുധാക്രമണത്തില്‍ അലക്‌സാണ്ടര്‍ പെട്രോവ്, റസ്‌ലന്‍ ബോഷിറോവ് എന്നിവരെയാണ് ബ്രിട്ടീഷ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റക്കാരായി പ്രഖ്യാപിച്ചത്. ഇവര്‍ക്കെതിരെ യൂറോപ്യന്‍ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചു. കൊലപാതകത്തിന് ഗൂഢാലോചന, കൊലപാതകശ്രമം, നെര്‍വ് ഏജന്റ്‌സ് ഉപയോഗം എന്നീ …
സ്വന്തം ലേഖകന്‍: ദുബായില്‍നിന്ന് ന്യൂയോര്‍ക്കിലെത്തിയ വിമാനത്തിലെ 19 യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം. 500 യാത്രക്കാരുമായി ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എമിറേറ്റ്‌സ് ഫ്‌ലൈറ്റ് 203 എയര്‍ബസ് എ388 വിമാനത്തിലെ യാത്രക്കാര്‍ക്കാണ് അസ്വാസ്ഥ്യമനുഭവപ്പെട്ടത്. ഇതില്‍ പത്തുപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് വിമാനം ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ പിടിച്ചിട്ടു. വിമാനജീവനക്കാരുള്‍പ്പെടെ നൂറോളംപേര്‍ക്ക് അസ്വാസ്ഥ്യമനുഭവപ്പെട്ടതായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്. …
സ്വന്തം ലേഖകന്‍: ജപ്പാനില്‍ നാശം വിതച്ച് ജെബി കൊടുങ്കാറ്റും പേമാരിയും; 10 ലേറെ പേര്‍ മരിച്ചു; കാറ്റിന്റെ താണ്ഡവം ഒടുങ്ങും മുമ്പ് ഭൂകമ്പവും. ജപ്പാനില്‍ കാല്‍ നൂറ്റാണ്ടിനിടയില്‍ ഉണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റിലും പേമാരിയിലും വന്‍നാശമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ജെബി’ കൊടുങ്കാറ്റില്‍ 11 പേര്‍ മരിക്കുകയും 470 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. അഞ്ചു ലക്ഷത്തിലേറെ വീടുകളുടെ …
സ്വന്തം ലേഖകന്‍: പ്രളയ ദുരിതാശ്വാസം; കേരളത്തിന് കൂടുതല്‍ സഹായം ലഭ്യമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി; ഇന്ത്യന്‍ രൂപയുടെ നില ശക്തമായ നിലയാണെന്നും പ്രസ്താവന. പ്രളയദുരന്തത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറയ്ക്കായിരിക്കും സംസ്ഥാനത്ത് കൂടുതല്‍ സഹായം നല്‍കുകയെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പുനരധിവാസ കാര്യങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. കേരളം രേഖാമൂലം സമര്‍പ്പിക്കുന്ന ആവശ്യങ്ങള്‍ …
സ്വന്തം ലേഖകന്‍: ‘മല്‍സരിക്കുന്നത് ഞാനറിഞ്ഞില്ല; എന്റെ ജോലി ചെയ്‌തോട്ടെ,’ സ്ഥാനാര്‍ഥിയാകുമെന്ന ചര്‍ച്ചകളോട് പ്രതികരിച്ച് മോഹന്‍ലാല്‍; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി മോദി, മോഹന്‍ലാല്‍ കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്രമോദിയും നടന്‍ മോഹന്‍ലാലും തമ്മിലുള്ള കൂടികാഴ്ചയുടെ ചിത്രങ്ങളാണ് പുതിയ വിവാദത്തിന്റെ തുടക്കം. ബിജെപി ടിക്കറ്റില്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരണം ശക്തമാണ്. ഇതുവരെ ചര്‍ച്ചകള്‍ നടന്നില്ലെന്നും ലാല്‍ വന്നാല്‍ …
സ്വന്തം ലേഖകന്‍: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ വധിക്കാന്‍ ട്രംപ് ഉത്തരവിട്ടിരുന്നെന്ന് വെളിപ്പെടുത്തല്‍. വാട്ടര്‍ഗേറ്റ് വിവാദവാര്‍ത്ത പുറത്തുകൊണ്ടുവന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ബോബ് വുഡ്‌വാര്‍ഡിന്റെ ‘ഫിയര്‍, ട്രംപ് ഇന്‍ ദി വൈറ്റ് ഹൗസ്’ എന്ന പുസ്തകത്തിലാണ് വിവാദ വെളിപ്പെടുത്തല്‍. സെപ്റ്റംബര്‍ 11 ന് പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിന്റെ പ്രസക്തഭാഗങ്ങള്‍ അമേരിക്കന്‍ മാധ്യമമായ ‘വാഷിങ്ടണ്‍ പോസ്റ്റ്’ കഴിഞ്ഞ ദിവസം …
സ്വന്തം ലേഖകന്‍: ഐഎഎസുകാരനാണെന്ന് പറയാതെ കൊച്ചിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ചുമടെടുത്ത് ഒരു കളക്ടര്‍; സമൂഹമാധ്യമങ്ങളില്‍ താരമായി കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസ്. ദാദ്രാനാഗര്‍ ഹാവേലി കളക്ടറായ കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്ന് വെളിപ്പെടുത്താതെയാണ് കൊച്ചിയിലും മറ്റുപ്രദേശങ്ങളിലും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായത്. കാക്കനാട് കെ.ബി.പി.എസില്‍ ലോറിയില്‍നിന്ന് ചുമടെടുക്കുന്നതിനിടെ അവിടെയെത്തിയ എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അദ്ദേഹത്തെ തിരിച്ചറിഞ്ഞതോടെയാണ് …