സ്വന്തം ലേഖകന്‍: രൂപയുടെ മൂല്യശോഷണം; വിദേശവായ്പകളുടെ തിരിച്ചടവില്‍ ഇന്ത്യയ്ക്ക് 70,000 കോടിയുടെ അധികബാധ്യത. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗമാണ് ഇന്ത്യന്‍ കമ്പനികളുടെ വിദേശവായ്പയും വിദേശ ഇന്ത്യക്കാരുടെ നിക്ഷേപവും ചേര്‍ന്ന് തിരിച്ചടയ്‌ക്കേണ്ട തുക ഏതാണ്ട് 21,760 കോടി ഡോളര്‍ വരുമെന്ന് കണക്കാക്കിയത്. 2017വരെയുള്ള കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. ഇതില്‍ 2018ന്റെ രണ്ടാംപകുതിയില്‍ തിരിച്ചടയ്‌ക്കേണ്ട തുക …
സ്വന്തം ലേഖകന്‍: മോദി സര്‍ക്കാരിന്റെ കീഴില്‍ ജനാധിപത്യ മൂല്യങ്ങള്‍ ക്ഷയിക്കുന്നു; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ടുനിരോധനം, തൊഴില്‍ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ മന്‍മോഹന്‍ സിങ് രാജ്യത്തെ നിലവിലെ സാഹചര്യം ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നതെന്നും ആരോപിച്ചു. രണ്ടു കോടി തൊഴിലിനായി രാജ്യത്തെ യുവാക്കളുടെ കാത്തിരിപ്പു തുടരുകയാണ്. …
സ്വന്തം ലേഖകന്‍: സമാധാന ദൗത്യവുമായി കൊറിയന്‍ രാഷ്ട്രത്തലവന്മാര്‍ വീണ്ടും കൂടിക്കാഴ്ചയ്ക്ക്; 2021നകം സമ്പൂര്‍ണ ആണവ നിരായുധീകരണമെന്ന് കിം. സെപ്റ്റംബര്‍ 18 മുതല്‍ 20 വരെയാണ് ഉത്തര, ദക്ഷിണ കൊറിയന്‍ നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുക. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്ങ്യാങ്ങിലാകും കൂടിക്കാഴ്ച. കൊറിയന്‍ മുനമ്പിനെ പൂര്‍ണമായും ആണവമുക്തമാക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് കിം ജോങ് പുനപ്രഖ്യാപനം നടത്തും. …
സ്വന്തം ലേഖകന്‍: മുന്‍ റഷ്യന്‍ ചാരനും മകള്‍ക്കുമെതിരായ രാസായുധാക്രമണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പുടിനാണെന്ന് ബ്രിട്ടീഷ് മന്ത്രി; ബ്രിട്ടന്‍, റഷ്യ ബന്ധം വീണ്ടും വഷളാകുന്നു. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപലിനും മകള്‍ക്കുമെതിരെ രാസായുധാക്രമണം നടത്തിയ സംഭവത്തിന്റെ എല്ലാ ഉത്തരവാദിത്തവും പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനാണെന്ന് ബ്രിട്ടീഷ് സുരക്ഷ മന്ത്രി ബെന്‍ വാലസാണ് തുറന്നടിച്ചത്. നേരത്തെ രണ്ട് റഷ്യന്‍ …
സ്വന്തം ലേഖകന്‍: കമ്പോഡിയ ഭരിക്കാന്‍ വീണ്ടും ഹുന്‍ സെന്‍; ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയെന്ന റേക്കോര്‍ഡും സ്വന്തം. കംബോഡിയയില്‍ 33 വര്‍ഷമായി പ്രധാനമന്ത്രി പദവിയിലിരിക്കുന്ന ഹുന്‍ സെന്നിനെ അടുത്ത അഞ്ചു വര്‍ഷത്തേക്കുകൂടിയാണ് തെരഞ്ഞെടുത്തത്. 125 അംഗ ദേശീയ അസംബ്ലിയില്‍ ഐകകണ്‌ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്. കംബോഡിയന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ തലവന്‍കൂടിയാണ് 66 കാരനായ ഹുന്‍ സെന്‍. ആദ്യം …
സ്വന്തം ലേഖകന്‍: 2025 ഓടെ പാകിസ്താന്‍ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ആണവ ശക്തിയാകുമെന്ന് പഠനം. ആണവായുധ നിര്‍മാണ രംഗത്ത് പാക്കിസ്ഥാന്‍ അതിവേഗം മുന്നേറുകയാണെന്നും ഇങ്ങനെ പോയാല്‍ 2025 ഓടെ ലോകത്തെ അഞ്ചാമത്തെ ആണവ ശക്തിയാകുമെന്നുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 140150 ആണവായുധങ്ങളാണ് നിലവില്‍ പാകിസ്താന്റെ പക്കലുള്ളത്. 2025 ല്‍ ഇത് 220225 ആയി വര്‍ധിക്കാനാണ് സാധ്യതയെന്നും …
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് 36 പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം. അഞ്ചുപേര്‍ക്ക് ഡെങ്കിപ്പനിയും ഒരാള്‍ക്ക് മലേറിയയും കണ്ടെത്തി. ഇതിനിടെ, എലിപ്പനി ലക്ഷണവുമായി ഒരാള്‍ മരിച്ചു. ബുധനാഴ്ച മരിച്ച രണ്ടുപേരുടെ മരണം എലിപ്പനിയെന്ന് സ്ഥിരീകരിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മരിച്ച മറ്റ് രണ്ടുപേരുടെയും മരണവും എലിപ്പനി ലക്ഷണത്തോടെയാണെന്നും ആരോഗ്യവകുപ്പ് വ്യാഴാഴ്ച കണ്ടെത്തി. തിരുവനന്തപുരം …
സ്വന്തം ലേഖകന്‍: ബെംഗളുരു വിമാനത്താവളത്തില്‍ ഇനി യാത്രക്കാരുടെ മുഖം ബോര്‍ഡിംഗ് പാസാകും; ബയോമെട്രിക് ബോര്‍ഡിംഗ് സംവിധാനം ഒരുങ്ങുന്നു. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കടലാസ് വിമുക്ത ബോര്‍ഡിങ്ങ് സംവിധാനം നിലവില്‍ വരുന്നു. യാത്രക്കാരുടെ മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. എയര്‍പോര്‍ട്ടില്‍ ബോര്‍ഡിങ് പാസിനായി സമയം നഷ്ടപ്പെടുത്തുന്നത് ഇതുവഴി ഒഴിവാക്കാനാകും. യാത്രക്കാര്‍ എയര്‍പോര്‍ട്ടിന്റെ …
സ്വന്തം ലേഖകന്‍: വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്ന് കടത്തിയ രണ്ട് അതിപുരാതന അമൂല്യ വിഗ്രഹങ്ങള്‍ അമേരിക്ക തിരിച്ചു നല്‍കി. അമേരിക്കയിലെ രണ്ട് മ്യൂസിയങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഇവ 5 ലക്ഷം അമേരിക്കന്‍ ഡോളര്‍ വിലവരുന്നതാണ്. ഇതില്‍ ലിംഗോദ്ഭവമൂര്‍ത്തി എന്നറിയപ്പെടുന്ന വിഗ്രഹം കരിങ്കല്ലില്‍ തീര്‍ത്ത ശിവ പ്രതിഷ്ഠയാണ്. 12 ആം നൂറ്റാണ്ടിലെ ചോള രാജവംശത്തിലേതാണ് ഈ വിഗ്രഹം. 2,25,000 …
ശത്രുരാജ്യങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് സാങ്കേതിക സഹായവുമായി അമേരിക്ക. ചൈന ഉള്‍പ്പടെയുള്ള ശത്രുരാജ്യങ്ങളുടെ മുങ്ങിക്കപ്പലുകളെയും യുദ്ധകപ്പലുകളെയും കണ്ടെത്താന്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് അമേരിക്കയുടെ അതീവരഹസ്യമായ സാങ്കേതിക സംവിധാനത്തിന്റെ പിന്തുണയാണ് ലഭിക്കുക. അമേരിക്കന്‍ സഖ്യരാജ്യങ്ങള്‍ക്ക് മാത്രം നല്‍കിവകുന്ന കമ്പയ്ന്‍ഡ് എന്റര്‍പ്രൈസ് റീജിയണല്‍ ഇന്‍ഫര്‍മേഷന്‍ എക്‌സ്‌ചേയ്ഞ്ച് സിസ്റ്റം അഥവാ സെന്‍ട്രിക്‌സിന്റെ സഹായമാണ് ഇന്ത്യന്‍ സേനയ്ക്ക് പ്രയോജനപ്പെടുത്താനാവുക. ഇതോടെ ചൈനയുടെയോ …