1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വീഡിഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിന് തിരിച്ചടി; കുടിയേറ്റ വിരുദ്ധപക്ഷത്തിന് നേട്ടം
സ്വീഡിഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിന് തിരിച്ചടി; കുടിയേറ്റ വിരുദ്ധപക്ഷത്തിന് നേട്ടം
സ്വന്തം ലേഖകന്‍: സ്വീഡിഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിന് തിരിച്ചടി; കുടിയേറ്റ വിരുദ്ധപക്ഷത്തിന് നേട്ടം. ഞായറാഴ്ച നടന്ന സ്വീഡിഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെന്നിന്റെ സോ ഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വം നല്കുന്ന ഇടതുപക്ഷ മുന്നണിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിനായില്ല. എന്നാല്‍, രാജിവയ്ക്കില്ലെന്നും പ്രതിപക്ഷവുമായി ചര്‍ച്ച നടത്തി മന്ത്രിസഭ രൂപീകരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 349 …
സൗദി വ്യാപാര മേഖലയില്‍ സമഗ്ര സ്വദേശിവത്കരണത്തി ന്റെ ആദ്യഘട്ടം ചൊവ്വാഴ്ച മുതല്‍; ആശങ്കയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍
സൗദി വ്യാപാര മേഖലയില്‍ സമഗ്ര സ്വദേശിവത്കരണത്തി ന്റെ ആദ്യഘട്ടം ചൊവ്വാഴ്ച മുതല്‍; ആശങ്കയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍
സ്വന്തം ലേഖകന്‍: സൗദി വ്യാപാര മേഖലയില്‍ സമഗ്ര സ്വദേശിവത്കരണത്തിന്റെ ആദ്യഘട്ടം ചൊവ്വാഴ്ച മുതല്‍; ആശങ്കയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍. ഓട്ടോമൊബൈല്‍, ബൈക്ക് ഷോറൂം, വസ്ത്രം, ഫര്‍ണിച്ചര്‍, വീട്ടുസാധന വില്‍പനകേന്ദ്രങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് സ്വദേശിവത്കരണം. ലോഡിങ്, ക്ലീനിങ് തുടങ്ങിയ നാമമാത്ര ജോലികളിലൊഴികെ പൂര്‍ണമായും സ്വദേശികളെ നിയോഗിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. മലയാളികളടക്കം ലക്ഷക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് ഇതോടെ സൗദിയില്‍ …
ചൈനയില്‍ മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്; പ്രമുഖ ക്രിസ്ത്യന്‍ പള്ളിയും അധികൃതര്‍ അടച്ചുപൂട്ടി
ചൈനയില്‍ മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്; പ്രമുഖ ക്രിസ്ത്യന്‍ പള്ളിയും അധികൃതര്‍ അടച്ചുപൂട്ടി
സ്വന്തം ലേഖകന്‍: ചൈനയില്‍ മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്; പ്രമുഖ ക്രിസ്ത്യന്‍ പള്ളിയും അധികൃതര്‍ അടച്ചുപൂട്ടി. ചൈനയില്‍ മുസ്‌ലിംകള്‍ ആസൂത്രിതമായി പീഡനത്തിനിരയാകുന്നതിന് തെളിവുകളുണ്ടെന്ന് അന്താരാഷ്ട്ര മനുഷ്യാവാകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. ഇക്കാര്യത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍ക്കെതിരെ ആഗോളാടിസ്ഥാനത്തില്‍ ഉപരോധം വേണമെന്നും സംഘടന ആവശ്യപ്പെട്ടു. ചൈനയിലെ സിന്‍ജ്യങ് പ്രവിശ്യയില്‍ വര്‍ഷങ്ങളായി ഭീകരനിയമങ്ങളാണ് അധികൃതര്‍ അടിച്ചേല്‍പിക്കുന്നത്. ഉയിഗൂര്‍, …
രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്ന യുഎസ് പൗരന്മാരെ സംരക്ഷിക്കുമെന്ന് ട്രംപ്; കോടതി നടപടികളോട് സഹകരിക്കില്ലെന്ന് സൂചന
രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്ന യുഎസ് പൗരന്മാരെ സംരക്ഷിക്കുമെന്ന് ട്രംപ്; കോടതി നടപടികളോട് സഹകരിക്കില്ലെന്ന് സൂചന
സ്വന്തം ലേഖകന്‍: രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്ന യുഎസ് പൗരന്മാരെ സംരക്ഷിക്കുമെന്ന് ട്രംപ്. അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനികരും രഹസ്യാന്വേഷണ വിഭാഗത്തിലുള്ളവരും നടത്തിയ യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഹേഗ് ആസ്ഥാനമായ രാജ്യാന്തര ക്രിമിനല്‍ കോടതി ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രതികരണം. ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ടണ്‍ വാഷിങ്ടണില്‍ ഇതു സംബന്ധിച്ച് …
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു; പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബം ഹൈക്കോടതിയിലേക്ക്
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു; പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബം ഹൈക്കോടതിയിലേക്ക്
സ്വന്തം ലേഖകന്‍: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു; പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബം ഹൈക്കോടതിയിലേക്ക്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് കോടതിയെ സമീപിക്കുന്നത്. കേസ് പൊലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്നാണ് ആരോപണം. അതേസമയം, അറസ്റ്റ് വൈകുന്നതിനെതിരെ ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സില്‍ കൊച്ചിയില്‍ നടത്തുന്ന സമരം തുടരുകയാണ്. സമരത്തിന് പിന്തുണയുമായി കൂടുതല്‍ കന്യാസ്ത്രീകളും …
2000 വര്‍ഷത്തിനു ശേഷം ജെറുസലേമില്‍ ന്യൂനതകളില്ലാത്ത ചുവന്ന പശുക്കുട്ടി; ലോകാവസാനത്തിന്റെ ലക്ഷണമെന്ന് വാദം
2000 വര്‍ഷത്തിനു ശേഷം ജെറുസലേമില്‍ ന്യൂനതകളില്ലാത്ത ചുവന്ന പശുക്കുട്ടി; ലോകാവസാനത്തിന്റെ ലക്ഷണമെന്ന് വാദം
സ്വന്തം ലേഖകന്‍: 2000 വര്‍ഷത്തിനു ശേഷം ജെറുസലേമില്‍ ന്യൂനതകളില്ലാത്ത ചുവന്ന പശുക്കുട്ടി; ലോകാവസാനത്തിന്റെ ലക്ഷണമെന്ന് വാദം. ഇത്തരമൊരു പശുക്കുട്ടി പിറക്കുന്നത് ലോകാവസാനത്തിന്റെ ലക്ഷണമാണെന്ന് ബൈബിളില്‍ പ്രവചിച്ചിട്ടുണ്ടെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇത് പ്രവചിക്കപ്പെട്ടിരുന്നുവെന്നും ഒരു വിഭാഗം വാദിക്കുന്നു. ഈ പശുക്കുട്ടിയുടെ പിറവിയോടെ ലോകം അവസാനിക്കാനുള്ള ശുദ്ധീകരണ പ്രക്രിയ ഉടന്‍ ആരംഭിക്കുമെന്നും അവര്‍ പ്രവചിക്കുന്നു. ബൈബിളിലെ 19 ആം …
പിഎന്‍ബി തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയുടെ സഹോദരിയ്‌ക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്
പിഎന്‍ബി തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയുടെ സഹോദരിയ്‌ക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്
സ്വന്തം ലേഖകന്‍: പിഎന്‍ബി തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയുടെ സഹോദരിയ്‌ക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പൂര്‍വി ദീപക് മോദിക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചതെന്ന് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തട്ടിപ്പു വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് നീരവ് മോദി രാജ്യം വിട്ടിരുന്നു. പി എന്‍ ബി …
വ്യാപാര നയം ഉദാരമാക്കാന്‍ അബുദാബി; ലക്ഷ്യമിടുന്നത് വ്യാപാര രംഗത്ത് വന്‍ കുതിപ്പ്
വ്യാപാര നയം ഉദാരമാക്കാന്‍ അബുദാബി; ലക്ഷ്യമിടുന്നത് വ്യാപാര രംഗത്ത് വന്‍ കുതിപ്പ്
സ്വന്തം ലേഖകന്‍: വ്യാപാര നയം ഉദാരമാക്കാന്‍ അബുദാബി; ലക്ഷ്യമിടുന്നത് വ്യാപാര രംഗത്ത് വന്‍ കുതിപ്പ്. വ്യാപാര ലൈസന്‍സിന് നൊ ഒബ്ജകഷ്ന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയും ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് കുറച്ചും എമിറേറ്റിലെ വ്യാപാരനയം സുതാര്യമാക്കിയതായി സാമ്പത്തിക അബുദബി വികസന വകുപ്പ് അറിയിച്ചു. മാത്രവുമല്ല വ്യാപാര ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് 200 ദിര്‍ഹമാക്കി കുറച്ചിട്ടുമുണ്ട്. നേരത്തേ ഓരോ വ്യാപാരത്തിനും …
ജനങ്ങള്‍ക്കായി 40 സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; ഡല്‍ഹിയില്‍ പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ട് കെജ്രിവാള്‍ സര്‍ക്കാര്‍
ജനങ്ങള്‍ക്കായി 40 സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; ഡല്‍ഹിയില്‍ പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ട് കെജ്രിവാള്‍ സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: ജനങ്ങള്‍ക്കായി 40 സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; ഡല്‍ഹിയില്‍ പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ട് കെജ്രിവാള്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ സേവനങ്ങള്‍ക്കായി കാത്ത് നിന്ന് മുഷിയുന്ന അവസ്ഥ ഇനിയുണ്ടാകില്ലെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഇന്ത്യയ്ക്കും ലോകത്തിനും ഇതൊരു മാതൃകയാവട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡ്രൈവിങ് ലൈസന്‍സ്, വിവാഹ …
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്‌സിറ്റ് പദ്ധതിയെ ബെല്‍റ്റ് ബോംബെന്ന് പരിഹസിച്ച് മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്‌സിറ്റ് പദ്ധതിയെ ബെല്‍റ്റ് ബോംബെന്ന് പരിഹസിച്ച് മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്‌സിറ്റ് പദ്ധതിയെ ബെല്‍റ്റ് ബോംബെന്ന് പരിഹസിച്ച് മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍. മേയുടെ ബ്രെക്‌സിറ്റ് റോഡ്മാന്ന് ഭരണഘടനയെ ബെല്‍റ്റ്‌ബോംബ് ധരിപ്പിച്ച് ബ്രസല്‍സിനു കൈമാറുന്നതിന് തുല്യമാണെന്നും ജോണ്‍സണ്‍ പറഞ്ഞു. യൂറോപ്യന്‍ യൂനിയനുമായുള്ള ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ മേയ് ഏറെ ബുദ്ധിമുട്ടി മുന്നോട്ടു കൊണ്ടുപോവുന്നതിനിടെയാണ് ജോണ്‍സന്റെ ആരോപണം. മെയില്‍ ഓണ്‍ …