സ്വന്തം ലേഖകന്‍: നൂറ്റാണ്ടിലെ ശക്തമായ ചുഴലിക്കാറ്റ് ‘ഫ്‌ളോറന്‍സ്’ അമേരിക്കന്‍ തീരത്തിന് തൊട്ടടുത്ത്; വിര്‍ജീനിയ, കരോലൈന മേഖലയില്‍ അതീവ ജാഗ്രതാ മുന്നറിയിപ്പ്. യുഎസിന്റെ വടക്കുകിഴക്കന്‍ തീരദേശ മേഖലയിലെ 17 ലക്ഷത്തോളംപേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. വ്യാഴാഴ്ചയോടെ ചുഴലിക്കാറ്റ് തീരത്തെത്തുമെന്ന് കാലാവസ്ഥാ വിഭാഗം പറഞ്ഞു. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗമുള്ള ഫ്‌ളോറന്‍സിനെ അപകടകാരമായ കാറ്റഗറി നാലിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കരയോടടുക്കുമ്പോഴേക്കും ചുഴലിക്കാറ്റ് …
സ്വന്തം ലേഖകന്‍: വിദേശത്തേക്ക് കടക്കുംമുമ്പ് ധനമന്ത്രിയുമായി കുടിക്കാഴ്ച നടത്തി; വെളിപ്പെടുത്തലുമായി വിജയ് മല്യ; കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തില്‍. ബാങ്കുകളുമായി ബന്ധപ്പെട്ട് വായ്പ പ്രശ്‌നം പരിഹരിക്കാമെന്ന് മന്ത്രിയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം ലണ്ടനില്‍ വാര്‍ത്തലേഖകേരാട് പറഞ്ഞു. ഇന്ത്യയിലേക്ക് മടക്കി അയക്കണമെന്ന കേസില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു മല്യ. ജനീവയില്‍ നേരത്തെ തീരുമാനിച്ച സമ്മേളനത്തില്‍ പെങ്കടുക്കാനാണ് വിദേശത്തേക്ക് വന്നത്. …
സ്വന്തം ലേഖകന്‍: ആദ്യമായി ഇരട്ട സിം ഐഫോണ്‍, 512 ജിബി സ്റ്റോറേജ്; ഇസിജി എടുക്കാന്‍ കഴിയുന്ന വാച്ച്; പുതിയ അവതാരങ്ങളുമായി ആപ്പിള്‍. കലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്‌സ് തിയറ്ററിലായിരുന്നു അവതരണം. ഐഒഎസ് ഉപകരണങ്ങളുടെ കയറ്റുമതി 200 കോടിയില്‍ എത്തിയതായി കമ്പനി സിഇഒ ടിം കുക്ക് അറിയിച്ചു. ‘ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ’ ഉള്ള ഐഫോണ്‍ ടെന്‍ ആര്‍ ആപ്പിള്‍ …
സ്വന്തം ലേഖകന്‍: സൈനിക ശക്തിപ്രകടനത്തിനും ഉച്ചകോടിയ്ക്കുമിടയില്‍ പാന്‍കേക്ക് പാചക നയതന്ത്രവുമായി പുടിനും ഷീ ജിന്‍പിങ്ങും; വൈറലായി വീഡിയോ. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും ഒന്നിച്ച് പാചകത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ വീഡിയോ റഷ്യയിലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. റഷ്യന്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാന്‍ ആയിരം ബിസിനസ്സുകാരുമായാണ് ഷീ ജിന്‍പിങ് എത്തിയത്. നീല ഏപ്രണ്‍ …
സ്വന്തം ലേഖകന്‍: വിയറ്റ്‌നാം തലസ്ഥാനത്ത് ഇനി പട്ടിയിറച്ചി കഴിക്കുന്നവര്‍ പാടുപെടും; ജനങ്ങളോട് പട്ടിയിറച്ചി ഒഴിവാക്കണമെന്ന് അധികൃതര്‍. പട്ടിയിറച്ചി പേവിഷബാധയ്ക്ക് കാരണമാവുമെന്നും നഗരത്തിന്റെ പേരിനും പ്രശസ്തിക്കും കോട്ടമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് വിയറ്റ്‌നാം തലസ്ഥാന നഗരമായ ഹനോയിലെ ജനങ്ങളോട് അധികൃതര്‍ അഭ്യര്‍ഥന നടത്തുന്നത്. ഒപ്പം, പൂച്ചയേയും ഇറച്ചിയാക്കരുതെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. സാംസ്‌കാരികത്തനിമയുള്ള ആധുനിക നഗരമെന്ന ഖ്യാതിയാണ് പട്ടിയിറച്ചി ഭക്ഷണമാക്കുന്നതിലൂടെ നഗരത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് …
സ്വന്തം ലേഖകന്‍: അടിമുടി ഉടച്ചുവാര്‍ക്കലിന് ഒരുങ്ങി കരസേന; ബ്രിഗേഡിയര്‍ പദവി ഒഴിവാക്കാമെന്നും സൈനികരുടെ വിരമിക്കല്‍ പ്രായം കൂട്ടുമെന്നും സൂചന. അംഗബലത്തില്‍ കുറവുവരുത്തുന്നതിനൊപ്പം കരസേനയുടെ ഘടനയില്‍ സമഗ്രമായ ഉടച്ചുവാര്‍ക്കലിനും കളമൊരുങ്ങുന്നതയാണ് റിപ്പോര്‍ട്ടുകള്‍. 12 ലക്ഷത്തിലേറെ അംഗബലമുള്ള സേനയില്‍ അഞ്ചുവര്‍ഷംകൊണ്ട് ഒന്നരലക്ഷം പേരെ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഒപ്പം, ബ്രിഗേഡിയര്‍ പദവി വേണ്ടെന്നുവയ്ക്കുക, സൈനികരുടെ വിരമിക്കല്‍ പ്രായം കൂട്ടുക എന്നിവ …
സ്വന്തം ലേഖകന്‍: ഫിലാഡല്‍ഫിയയിലെ പ്രാണി മ്യൂസിയത്തില്‍ വന്‍ കൊള്ള; കള്ളന്മാര്‍ അടിച്ചുമാറ്റിയത് ഏഴായിരത്തോളം തേളുകളേയും പാറ്റകളേയും ചിലന്തികളേയും. കഴിഞ്ഞ ഓഗസ്റ്റിലാണ് മ്യൂസിയത്തില്‍ നിന്ന് ഏഴായിരത്തോളം പ്രാണികളെയും ചിലന്തികളെയും പല്ലികളെയുമൊക്കെ കാണാതായത്. മ്യൂസിയത്തിലെ ആകെ ശേഖരത്തിലെ 80 ശതമാനവും മോഷണം പോയ അവസ്ഥ. മ്യൂസിയത്തിലെ ജീവനക്കാരാണ് പ്രദര്‍ശനത്തിന് വച്ചിരുന്ന പലതിനെയും കാണാനില്ലെന്ന കാര്യം ആദ്യം ശ്രദ്ധിച്ചത്. ജീവികളെ …
സ്വന്തം ലേഖകന്‍: മഹാപ്രളയത്തിനു പിന്നാലെ സംസ്ഥാനത്തെ നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് ക്രമാതീതമായി താഴുന്നു. ജലഅതോറിറ്റിയുടെ ശുദ്ധജലവിതരണം പ്രതിസന്ധിയിലാകും വിധമാണ് ജലനിരപ്പ് താഴുന്നത്. ഈ നില തുടര്‍ന്നാല്‍ സംസ്ഥാനത്തെ പകുതിയിലധികം ശുദ്ധജലവിതരണ പദ്ധതികള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. കിണറുകളിലെ ജലനിരപ്പും കുത്തനെ താഴുന്നത് സംസ്ഥാനം ശുദ്ധജലക്ഷാമത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. 10 അടിയിലേറെയാണ് പെരിയാര്‍ ഉള്‍പ്പെടെയുള്ള പ്രധാന നദികളിലെ …
സ്വന്തം ലേഖകന്‍: അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഇന്ത്യന്‍ സൈന്യത്തിന് തുണയായത് പുലിമൂത്രമെന്ന് വെളിപ്പെടുത്തല്‍. 2016ല്‍ പാക് അതിര്‍ത്തി കടന്ന് നടത്തിയ മിന്നലാക്രമണത്തില്‍ നായകളില്‍ നിന്ന് രക്ഷപ്പെടാനായി ഇന്ത്യന്‍ സൈന്യം പുലിയുടെ മലവും മൂത്രവും ഉപയോഗിച്ചിരുന്നതായി മുന്‍ കരസേന കമാന്‍ഡര്‍ രാജേന്ദ്ര നിമ്പോര്‍ക്കര്‍ ആണ് വ്യക്തമാക്കിയത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്ന സമയത്ത് പട്ടികളെ അവിടെ നിന്ന് …
സ്വന്തം ലേഖകന്‍: ഉഗ്രരൂപം പൂണ്ട ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ് അമേരിക്കയുടെ കിഴക്കന്‍ തീരത്തോടടുക്കുന്നു; പത്തു ലക്ഷം പേരെ ഒഴിപ്പിക്കും. അമേരിക്കയുടെ കിഴക്കന്‍ തീരദേശമേഖലയായ സൗത്ത് കരോളൈന, നോര്‍ത്ത് കരോളൈന, വിര്‍ജിനീയ മേഖലയില്‍ നിന്നായി പത്തുലക്ഷം പേരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞുപോകണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഫ്‌ളോറന്‍സ് നാളെ കരയിലെത്തുമെന്ന മുന്നറിയിപ്പിനു പിന്നാലെ കനത്ത മഴയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. മണിക്കൂറില്‍ …