സ്വന്തം ലേഖകന്‍: ഉഗ്രരൂപം പൂണ്ട് സൂപ്പര്‍ ചുഴലിക്കാറ്റ് മന്‍ഖുട് ഫിലിപ്പീന്‍സിന്റെ വടക്കന്‍ തീരത്ത്; കനത്ത നാശനഷ്ടം. ഫിലിപ്പീന്‍സിലെ ഏറ്റവും വലിയ ദ്വീപായ ലുസോണില്‍ ആഞ്ഞുവീശുന്ന കാറ്റ് കാരണം മേഖലയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. കൊടുങ്കാറ്റിന്റെ പാതയില്‍ നാലു ദശലക്ഷം ജനങ്ങള്‍ ഉള്ളതിനാല്‍ വന്‍ ആള്‍നാശമാണ് ഭയക്കുന്നത്. കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടീഷ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് ഇയു രാജ്യങ്ങളില്‍ നിയമസാധുത നഷ്ടമായേക്കുമെന്ന് മുന്നറിയിപ്പ്; ദീര്‍ഘദൂര ഡ്രൈവര്‍മാര്‍ക്ക് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമായേക്കും. ചര്‍ച്ചകള്‍ വഴിമുട്ടുകയും നോ ഡീല്‍ ബ്രെക്‌സിറ്റിനുള്ള സാധ്യത തെളിയുകയും ചെയ്തതോടെയാണ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 2019 മാര്‍ച്ചില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് കടക്കുന്നത് ഡീലുകള്‍ …
സ്വന്തം ലേഖകന്‍: യുഎസിന്റെ കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച് ഫ്‌ളോറന്‍സ്; മരണം നാലായി; കാറ്റിന്റെ ശക്തി കുറയുന്നു. കിഴക്കന്‍ തീരത്തെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. കനത്ത മഴ അടുത്ത 48 മണിക്കൂര്‍ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി 4,000 നാഷണല്‍ഗാര്‍ഡുകള്‍ രംഗത്തുണ്ട്. ഇതിനു പുറമേ നാല്പതിനായിരം വൈദ്യുതി ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. മണിക്കൂറില്‍ 80 മുതല്‍ …
സ്വന്തം ലേഖകന്‍: കിം, മൂണ്‍ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സംയുക്ത ഓഫീസ് തുറന്ന് ഉത്തര, ദക്ഷിണ കൊറിയകള്‍. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നതിന്റെ ഭാഗമായാണ് ഉത്തര കൊറിയയിലെ വടക്കന്‍ പട്ടണമായ കേസൊങ്ങില്‍ ഉത്തര, ദക്ഷിണ കൊറിയകള്‍ സംയുക്തമായി ഓഫിസ് തുറന്നത്. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള സമാധാനചര്‍ച്ചയ്ക്കു ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ …
സ്വന്തം ലേഖകന്‍: മോദി ജനാരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന പുകഴ്ത്തലുമായി ബ്രിട്ടീഷ് മാധ്യമം; ഒപ്പം രാഹുല്‍ ഗാന്ധിയ്ക്ക് വിമര്‍ശനവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചു യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ പ്രസിദ്ധീകരണമായ ദ് ലാന്‍സെറ്റാണ് ലേഖനം പ്രസിദ്ധീകരിച്ചത്. പൗരന്മാരുടെ ആരോഗ്യത്തിനു മുന്‍ഗണന നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നു ലേഖനം പറയുന്നു. …
സ്വന്തം ലേഖകന്‍: ആറുമാസം പ്രായമായ കുഞ്ഞിന് ഡോക്ടര്‍ നിര്‍ദേശിച്ച ചികിത്സ നല്‍കിയില്ല; യുഎസില്‍ ഇന്ത്യന്‍ ദമ്പതികള്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശികളായ പ്രകാശ് സേട്ടുവും ഭാര്യ മാലാ പനീര്‍സെല്‍വവുമാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത ഇവരെ വ്യാഴാഴ്ച 30,000 ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയച്ചു. രണ്ടു ലക്ഷം ഡോളറാണ് ജാമ്യത്തുകയായി ആദ്യം ആവശ്യപ്പെട്ടതെങ്കിലും പിന്നീടത് 30,000 ഡോളറായി …
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്രസഭയുടെ മാനവവികസന സൂചികയില്‍ ഇന്ത്യയ്ക്ക് നേട്ടം; ഒരു പടി കയറി 130 ആം സ്ഥാനം സ്വന്തമാക്കി. ഐക്യരാഷ്ട്രസഭാ വികസനപരിപാടി (യു.എന്‍.ഡി.പി.) വെള്ളിയാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ മാനവ വികസന സൂചികയിലാണ് (എച്ച്.ഐ.ഡി.) ഇന്ത്യ ഒരു പടി കയറി 130മത്തെ സ്ഥാനം സ്വന്തമാക്കിയത്. 189 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. നോര്‍വേ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവയാണ് പട്ടികയില്‍ …
സ്വന്തം ലേഖകന്‍: ചൈനയിലെ ഏറ്റവും പ്രശസ്തയായ സിനിമാതാരം ഫാന്‍ ബിങ്ബിങിനെ കാണാനില്ല! ആശങ്കയോടെ ആരാധകര്‍. ചൈനീസ് സിനിമകളിലും ഹോളിവുഡ് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള ബിങ്ബിങിന്റെ തിരോധാനം ആരാധകരില്‍ കടുത്ത ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. അയണ്‍മെന്‍, എക്‌സ്‌മെന്‍ എന്നീ ചിത്രങ്ങളിലൂടെ ഹോളിവുഡില്‍ പ്രശസ്തയായ ബിങ്ബിങ് ചൈനയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളാണ്. ജൂണ്‍ മാസത്തില്‍ ബിങ്ബിങ് …
സ്വന്തം ലേഖകന്‍: മാറ്റി വാങ്ങുമ്പോള്‍ കീറിയ കറന്‍സിയുടെ മൂല്യം ഇനി അളന്ന് നിശ്ചയിക്കും; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി റിസര്‍വ് ബാങ്ക്. ഇതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് നഷ്ടപ്പെട്ട ഭാഗത്തിന്റെ അളവിന് അനുസരിച്ചാകും പകരം പണം ലഭിക്കുക. കീറിപ്പോയ കറന്‍സിയുടെ കൂടുതല്‍ ഭാഗം കൈവശമുണ്ടെങ്കില്‍ മുഴുവന്‍ തുക കിട്ടും. കുറച്ചേയൂള്ളൂവെങ്കില്‍ പകുതി തുകയാണ് കിട്ടുക. …
സ്വന്തം ലേഖകന്‍: ഐഎസ്ആര്‍ഒ ചാരക്കേസില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി വിധി; നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം. കേസിലെ പൊലീസ് നടപടികള്‍ ദുരുദ്ദേശപരമെന്ന് 32 പേജുള്ള വിധിയില്‍ സുപ്രീം കോടതി വിമര്‍ശിച്ചു. 50 ദിവസം നമ്പി നാരായണന് കസ്റ്റഡിയില്‍ യാതനകള്‍ അനുവഭിക്കേണ്ടി വന്നത്. പൊലീസ് നമ്പി നാരായണനെ വലുതായി ഉപദ്രവമേല്‍പ്പിച്ചു. സിബിഐ …