1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2018

സ്വന്തം ലേഖകന്‍: പിഎന്‍ബി തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയുടെ സഹോദരിയ്‌ക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പൂര്‍വി ദീപക് മോദിക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചതെന്ന് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തട്ടിപ്പു വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് നീരവ് മോദി രാജ്യം വിട്ടിരുന്നു.

പി എന്‍ ബി തട്ടിപ്പു കേസിലെ പ്രധാന പങ്കാളിയും ഗുണഭോക്താവുമായിരുന്നു പൂര്‍വിയെന്ന് എന്‍ഫോഴ്‌സ്‌മെന്റും സി ബി ഐയും നേരത്തെ വ്യക്തമാക്കിയിരുന്നു. മുംബൈ കോടതിയില്‍ സമര്‍പ്പിച്ച പി എന്‍ ബി തട്ടിപ്പിന്റെ ആദ്യകുറ്റപത്രത്തില്‍ പൂര്‍വിയുടെയും പേരുണ്ടായിരുന്നു.

അന്വേഷണവുമായി സഹകരിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും പൂര്‍വി ഇതിന് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഇന്ത്യന്‍ അധികൃതര്‍ ഇന്റര്‍ പോളിനെ സമീപിച്ചത്. രാജ്യാന്തര അറസ്റ്റ് വാറണ്ടിന്റെ സ്വഭാവമാണ് ഇന്റര്‍ പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസിനുള്ളത്.

ബെല്‍ജിയം പൗരയാണ് പൂര്‍വി. നാല്‍പ്പത്തിനാലുകാരിയായ ഇവര്‍ക്ക് ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി ഭാഷകള്‍ സംസാരിക്കാന്‍ സാധിക്കുമെന്നും ഇന്റര്‍പോള്‍ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. പൂര്‍വിയെ അറസ്റ്റ് ചെയ്യാനും കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം ഇവരെ ഇന്ത്യക്കു കൈമാറാനുള്ള നടപടികള്‍ വേഗത്തിലാക്കാനും 192 അംഗരാജ്യങ്ങളോട് ഇന്റര്‍ പോള്‍ അഭ്യര്‍ഥിച്ചിട്ടുമുണ്ട്.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.