സ്വന്തം ലേഖകന്‍: തടാകത്തിലേക്ക് മീനുകള്‍ മഴയായി പെയ്യുമ്പോള്‍; അത്ഭുത കാഴ്ച അമേരിക്കയിലെ യൂറ്റായില്‍നിന്ന്. എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തിലാണ് വിചിത്രമായ ഈ പ്രതിഭാസം. ആകാശത്ത് നിന്ന് മീനുകള്‍ സമീപത്തെ തടകാത്തിലേക്ക് പറന്നിറങ്ങുന്ന കാഴ്ചയാണിത്. തടാകത്തിന് മുകളിലെത്തുന്ന വിമാനത്തില്‍ നിന്നാണ് മീനുകളെ താഴേക്ക് വര്‍ഷിക്കുക. ആയിരക്കണക്കിന് മത്സ്യങ്ങളെയാണ് ഇങ്ങനെ വര്‍ഷം തോറും വിമാനത്തില്‍ കൊണ്ടുവന്ന് തടാകത്തില്‍ തള്ളുക. …
സ്വന്തം ലേഖകന്‍: പടിഞ്ഞാറന്‍ ലണ്ടനില്‍ വീണ്ടും രാസായുധാക്രമണമെന്ന് സംശയം; മൂന്നു പേര്‍ക്ക് പരുക്ക്. പടിഞ്ഞാറന്‍ ലണ്ടനിലെ വെസ്റ്റബെണ്‍ ഗ്രോവ് നഗരത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്‌നിശമനസേനയും മറ്റ് അധികൃതരും സ്ഥലം പരിശോധിച്ചു. എന്നാല്‍ നടന്നത് രാസായുധാക്രമണമാണെന്ന കാര്യത്തില്‍ ഒദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും …
സ്വന്തം ലേഖകന്‍: ഹഖാനി ഭീകരശൃംഖലയുടെ സ്ഥാപക നേതാവ് ജലാലുദ്ദീന്‍ ഹഖാനി മരിച്ചതായി അഫ്ഗാന്‍ താലിബാന്‍. കാബൂളിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിനു നേര്‍ക്ക് 2008ല്‍ ആക്രമണം നടത്തി 58 പേരെ കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഹഖാനി ശൃംഖലയുടെ സ്ഥാപക നേതാവ് ജലാലുദ്ദീന്‍ ഹഖാനിയുടെ മരണവിവരം അഫ്ഗാന്‍ താലിബാന്‍ പ്രസ്താവനയില്‍ അറിയിച്ചു. മരണം നടന്ന കൃത്യമായ ദിവസമോ …
സ്വന്തം ലേഖകന്‍: പാകിസ്താന്റെ പ്രസിഡന്റായി ഡോ. ആരിഫ് അല്‍വിയെ തെരഞ്ഞെടുത്തു; അല്‍വിയുടെ പിതാവ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും കുടുംബത്തിന്റേയും ദന്തഡോക്ടര്‍. 69 കാരനായ ആരിഫ് അല്‍വി പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക്ഇഇന്‍സാഫ് (പി.റ്റി.ഐ) സ്ഥാപകരില്‍ പ്രധാനിയാണ്. എതിര്‍ സ്ഥാനാര്‍ഥികളായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഐസാസ് അഹ്‌സാന്‍, പാകിസ്താന്‍ മുസ്ലീം ലീഗിന്റെ മൗലാനാ ഫസല്‍ റഹ്മാന്‍ …
സ്വന്തം ലേഖകന്‍: ഏറ്റവും വിലപിടിപ്പുള്ള നാണയം പുറത്തിറക്കി ഓസ്‌ട്രേലിയ; വില 12.74 കോടി ഇന്ത്യന്‍ രൂപ. ഡിസ്‌കവറി എന്ന് പേരിട്ടിരിക്കുന്ന സ്വര്‍ണ നാണയത്തില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന നാല് പിങ്ക് രത്‌നങ്ങളാണ് പതിച്ചിരിക്കുന്നത്. 24.8 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറാണ് ( ഏകദേശം 12.74 കോടി ഇന്ത്യന്‍ രൂപ) ഈ നാണയത്തിന്റെ മൂല്യമെന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ തന്നെ ആര്‍ഗയില്‍ …
സ്വന്തം ലേഖകന്‍: സിന്ധു നദിയിലെ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ഇന്ത്യയും പാകിസ്താനും. സിന്ധുനദീതടത്തിലെ കോത്രി അണക്കെട്ടില്‍ പരിശോധന നടത്താന്‍ ഇന്ത്യയെ അനുവദിക്കാമെന്നു പാക്കിസ്ഥാന്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഝലം നദീതടത്തിലെ കിഷന്‍ഗംഗ അടക്കമുള്ള ജലവൈദ്യുത പദ്ധതികളില്‍ പരിശോധന നടത്താന്‍ പാക്കിസ്ഥാന് അനുമതി നല്‍കാമെന്ന് ഇന്ത്യയും സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ലഹോറില്‍ നടന്ന, സിന്ധുനദീജല കരാര്‍ …
സ്വന്തം ലേഖകന്‍: ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം പിടിക്കുമെന്ന് ധനമന്ത്രി; സാധിക്കാത്ത ജീവിനക്കാര്‍ അക്കാര്യം എഴുതി നല്‍കണം. ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ അക്കാര്യം എഴുതി നല്‍കണമെന്നും സര്‍വീസ് സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. എന്നാല്‍ …
സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റിലെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ കൈയ്യോടെ പിടികൂടാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആയുധമാക്കി ഗൂഗിള്‍. നിര്‍മിത ബുദ്ധിയുപയോഗിച്ച് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകള്‍ കണ്ടെത്താനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. കുട്ടികള്‍ക്കെതിരായ ഉള്ളടക്കങ്ങള്‍ കണ്ടെത്തി പ്രതിരോധിക്കാനാണ് ഗൂഗിള്‍ നിര്‍മിത ബുദ്ധിയുടെ സഹായം തേടുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നത് സങ്കല്‍പ്പിക്കാവുന്നതില്‍ ഏറ്റവും മോശമായ …
സ്വന്തം ലേഖകന്‍: രാജ്യത്ത് പുതുതായി 100 വിമാനത്താവളങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ഏകദേശം 4.2 ലക്ഷം കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നതെന്ന് സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ അടുത്ത പത്തു മുതല്‍ പതിനഞ്ച് വരെ വര്‍ഷത്തിനുള്ളിലാവും നിര്‍മാണം. ഇന്ത്യയുടെ വ്യോമഗതാഗത മേഖലയുടെ കുതിപ്പ് പരിഗണിച്ചാണ് കേന്ദ്രത്തിന്റെ നടപടി. അടുത്ത പത്തു …
സ്വന്തം ലേഖകന്‍: പാക് പതാക പതിപ്പിച്ച തൊപ്പിയിട്ട് ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുണ്ടനക്കി; പാക് യുവതിയ്‌ക്കെതിരെ നടപടി. പാകിസ്താന്റെ പതാകയുടെ ചിത്രം പതിപ്പിച്ച തൊപ്പി ധരിച്ചുകൊണ്ട് ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുണ്ടനക്കിയത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാകിസ്താന്‍ എയര്‍ പോര്‍ട്ട് സുരക്ഷാ സേന യുവതിക്കെതിരെ നടപടിയെടുത്തത്. സിലാകോട് വിമാനത്താവള ജീവനക്കാരിയായ ഇരുപത്തഞ്ചുകാരിക്കെതിരെയാണ് നടപടിയെടുത്തത്. യുവതി ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുണ്ടനക്കുന്നതിന്റെ …