സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയനുമായി ഇനി വിട്ടുവീഴ്ചയ്ക്കില്ല; ബ്രെക്‌സിറ്റ് വിഷയത്തില്‍ ഉറച്ച നിലപാടുമായി തെരേസാ മേയ്. ബ്രെക്‌സിറ്റില്‍ യൂറോപ്യന്‍ യൂണിയനുമായി വിട്ടുവീഴ്ചക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ താല്‍പര്യം ബലികഴിക്കില്ലെന്നും സണ്‍ഡേ ടെലിഗ്രാഫ് പത്രത്തിലെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി. ബ്രെക്‌സിറ്റ് സംബന്ധിച്ച് വീണ്ടും ഹിതപരിശോധന നടത്തണമെന്ന ആവശ്യവും അവര്‍ തള്ളി. …
സ്വന്തം ലേഖകന്‍: അമേരിക്കയുടെ അനിഷ്ടം അവഗണിച്ച് റഷ്യയുമായുള്ള 40,000 കോടിയുടെ ആയുധ ഇടപാടുമായി മുന്നോട്ടുപോകാന്‍ ഇന്ത്യ. സൈനിക ഇടപാടിന് റഷ്യക്കെതിരായ യു.എസിന്റെ സൈനിക ഉപരോധം തടസ്സമാവില്ല. എസ്400 ട്രയംഫ് മിസൈല്‍ പദ്ധതിയുമായി റഷ്യയുമായി അന്തിമ ധാരണയിലെത്തിയതാണ്. അതുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ഇക്കാര്യം യു.എസിനെ അറിയിക്കുമെന്നും ഇന്ത്യന്‍ വക്താവ് പറഞ്ഞു. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഇടപെടല്‍, …
സ്വന്തം ലേഖകന്‍: പശ്ചിമേഷ്യയില്‍ യുദ്ധത്തിന്റെ നിഴല്‍; ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ ഇറാന്‍ സൈന്യത്തിന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ ആഹ്വാനം. യു.എസ് ആണവ കരാറില്‍ നിന്നു പിന്‍മാറിയതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധത്തിന്റെ വക്കിലാണ്. ഈ സാഹചര്യത്തിലാണ് സൈന്യത്തോട് സുസജ്ജമായിരിക്കാന്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ ആഹ്വാനം. വ്യോമസേനയുടെ ആള്‍ബലവും ആയുധവിന്യാസവും …
സ്വന്തം ലേഖകന്‍: യെമനില്‍ ബസിനുനേരെ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം; തെറ്റ് സമ്മതിച്ച് സൗദി സഖ്യം. വടക്കന്‍ സദാപ്രവിശ്യയില്‍ ഓഗസ്റ്റ് 9ന് സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ നാല്‍പ്പതിലേറെ കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനമുയര്‍ന്നതോടെയാണ് ഖേദപ്രകടനവുമായി സൗദി രംഗത്തെത്തിയത്. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ യെമെന്‍ സര്‍ക്കാരുമായി …
സ്വന്തം ലേഖകന്‍: ഭീകരര്‍ക്കെതിരെ നടപടി എടുക്കാന്‍ വിമുഖത; പാക്കിസ്ഥാന് നല്‍കാമെന്നേറ്റ 2100 കോടിയുടെ സൈനിക സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വര്‍ഷം ആദ്യമാണ് പാക്കിസ്ഥാന് സഹായം പ്രഖ്യാപിച്ചത്. പിന്നീട് അഫ്ഗാനിസ്ഥാനെതിരായി 17 വര്‍ഷമായി ഭീകര പ്രവര്‍ത്തനം നടത്തുന്ന തീവ്രവാദികള്‍ക്ക് പാക്കിസ്ഥാന്‍ സുരക്ഷിത താവളമൊരുക്കുകയാണെന്ന് വാദം ഉന്നയിച്ച് അമേരിക്ക സഹായം …
സ്വന്തം ലേഖകന്‍: പതിനെട്ടാം ഏഷ്യന്‍ ഗെയിംസിന് ജക്കാര്‍ത്തയില്‍ സമാപനം; മെഡല്‍വേട്ടയില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ. വര്‍ണശബളമായ സമാപന ചടങ്ങില്‍ വനിതാ ഹോക്കി ടീം നായിക റാണി രാംപാല്‍ ഇന്ത്യന്‍ പതാകയേന്തി. ഗെയിംസിന് മുമ്പ് ഭൂകമ്പം തകര്‍ത്തെറിഞ്ഞ ലമ്പോക്ക് ഗ്രാമത്തില്‍ നിന്ന് ഇന്തൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദിഡോ കായികതാരങ്ങളെ അഭിസംഭോദന ചെയ്തു. മാര്‍ച്ച് പാസ്റ്റില്‍ വെള്ളിമെഡല്‍ നേടി ഹോക്കി …
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 43 ആയി; ആരോഗ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു. എലിപ്പനി ബാധിച്ചെന്ന് സംശയിക്കുന്ന 10 പേര്‍കൂടി ഞായറാഴ്ച മരിച്ചു. ഇതില്‍ ഒരാളുടെ മരണം മാത്രമാണ് എലിപ്പനിബാധ മൂലമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുള്ളത്. ഔദ്യോഗിക കണക്കുപ്രകാരം ഓഗസ്റ്റ് 20 മുതല്‍ എലിപ്പനി ബാധിച്ച് 43 പേര്‍ മരിച്ചു. കോഴിക്കോട് ജില്ലയില്‍ …
സ്വന്തം ലേഖകന്‍: ബാങ്കോക്ക് നഗരരം പത്തു വര്‍ഷത്തിനുള്ളില്‍ കടലെടുക്കുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനവും അതുവഴി സംഭവിക്കാനിടയുള്ള കനത്ത പേമാരിയും കൂടിയാകുമ്പോള്‍ 2030 ഓടെ പത്ത് വര്‍ഷം കൊണ്ട് ബാങ്കോക്ക് നഗരം കടലില്‍ മുങ്ങുമെന്നാണ് ലോക ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പോളണ്ടില്‍ ഈ വര്‍ഷം അവസാനം നടക്കാന്‍ പോകുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായ പ്രാഥമിക …
സ്വന്തം ലേഖകന്‍: രാജ്യത്തിന് ആവശ്യമുള്ളത് 126 യുദ്ധവിമാനങ്ങള്‍; എന്തുകൊണ്ട് 36 റഫാല്‍ ജെറ്റുകള്‍ റഫാല്‍ വിവാദത്തില്‍ അടുത്ത വെടിപൊട്ടിച്ച് കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാരും ഫ്രാന്‍സിന്റെ ഡാസോ ഏവിയേഷനുമായി കരാറിലേര്‍പ്പെട്ടപ്പോള്‍ യഥാര്‍ഥത്തില്‍ ഇത്തരമൊരു അത്യാവശ്യമുണ്ടായിരുന്നെങ്കില്‍ എല്ലാ വിമാനങ്ങളും ഒരുമിച്ച് എത്തിക്കാന്‍ എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ലെന്നും കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദി ചോദിച്ചു. 2019ലും 2022ലുമായി രണ്ട് ഘട്ടങ്ങളിലായാണ് …
സ്വന്തം ലേഖകന്‍: ചരിത്രനേട്ടവുമായി ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ ഭീമനായ വിപ്രോ; അമേരിക്കന്‍ കമ്പനിയുമായി 10,650 കോടിയുടെ കരാര്‍. അമേരിക്കന്‍ കമ്പനി അലൈറ്റ് സൊല്യൂഷന്‍സ് എല്‍എല്‍സിയുമായി ചേര്‍ന്ന് 1.5 ബില്യന്‍ ഡോളറിന്റെ കരാര്‍ ഒപ്പിട്ടിരിക്കുകയാണ് വിപ്രോ. 117 മില്യന്‍ ഡോളറിന് അലൈറ്റ് സൊല്യൂഷന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ സ്വന്തമാക്കുമെന്നു വിപ്രോ കഴിഞ്ഞ ജൂലൈയില്‍ അറിയിച്ചിരുന്നു. സെപ്റ്റംബറോടെ കരാര്‍ പൂര്‍ത്തിയാകുമെന്നാണു വിവരം. …