സ്വന്തം ലേഖകന്‍: വിശ്വാസികളുടെ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് നെതര്‍ലന്‍ഡ്‌സില്‍ വിവാദ പ്രവാചക കാര്‍ട്ടൂണ്‍ മത്സരം റദ്ദാക്കി. ഈ വര്‍ഷം നവംബറില്‍ നടത്താന്‍ പദ്ധതിയിട്ട വിവാദ പ്രവാചക കാര്‍ട്ടൂണ്‍ മത്സരം ഉപേക്ഷിച്ചതായി തീവ്ര വലതുപക്ഷ എം.പിയായ ഗീര്‍റ്റ് വില്‍ഡേഴ്‌സാണ് അറിയിച്ചത്. കാര്‍ട്ടൂണ്‍ മത്സരത്തിനെതിരായി പാക് സെനറ്റ് പ്രമേയം പാസാക്കിയിരുന്നു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് മത്സരം ഉപേക്ഷിച്ചതെന്നും …
സ്വന്തം ലേഖകന്‍: കൈക്കൂലി ആരോപണത്തില്‍ കുടുങ്ങി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹു. ടെല്‍ അവീവ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രധാനമന്ത്രി കൂടി ഉള്‍പ്പെടുന്ന കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് സാറയ്‌ക്കെതിരെയും പോലീസ് കൈക്കൂലി ആരോപണം ഉന്നയിച്ചിരിക്കുന്നത്. സാറയുടെ അഭിഭാഷകര്‍ ഇവര്‍ക്കെതിരെയുള്ള ആരോപണം കോടതിയില്‍ നിഷേധിച്ചു. സാറ കോഴക്കേസില്‍ പങ്കാളിയല്ലെന്ന് കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ …
സ്വന്തം ലേഖകന്‍: നേപ്പാളിലേക്ക് റയില്‍വേ നയതന്ത്രവുമായി ഇന്ത്യ; തലസ്ഥാനമായ കാഠ്മണ്ഡുവിനെ ബിഹാറിലെ റക്‌സ്വാലുമായി റയില്‍ വഴി ബന്ധിപ്പിക്കും. നേപ്പാളിലെ യാത്രാ, ചരക്ക് ഗതാഗതങ്ങള്‍ ഇതിലൂടെ സുഗമമാകുമെന്നാണു കരുതുന്നത്. പദ്ധതിക്ക് സഹായവാഗ്ദാനവുമായി ചൈനയും നേപ്പാളിനെ സമീപിച്ചിരുന്നു. പദ്ധതിയുടെ സാധ്യതകളെക്കുറിച്ചു പഠിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഓലിയും കരാര്‍ ഒപ്പിട്ടു. ബേ ഓഫ് ബംഗാള്‍ …
സ്വന്തം ലേഖകന്‍: സേലത്ത് ബെംഗളുരു, തിരുവല്ല ബസ് അപകടത്തില്‍പ്പെട്ടു; മലയാളികള്‍ അടക്കം ഏഴു മരണം. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. സേലത്തിനടുത്ത് മാമാങ്കം ബൈപ്പാസില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. മരിച്ചവരില്‍ നാലുപേര്‍ മലയാളികളാണെന്നാണ് സൂചന. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. ആലപ്പുഴ സ്വദേശി ജിമ്മി ജേക്കബിനെയാണ് തിരിച്ചറിഞ്ഞത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും പരിക്കേറ്റ് …
സ്വന്തം ലേഖകന്‍: മുടിയഴകുമായി സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍താരമായി ഇസ്രയേലില്‍ നിന്നുള്ള അഞ്ച് വയസുകാരി സുന്ദരി. ഇടതൂര്‍ന്ന മുടിയും തിളങ്ങുന്ന കണ്ണുകളുമാണ് ഇസ്രായേല്‍കാരിയായ മിയ അഫ്‌ലാലോയാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. മിയ അഫ്‌ലാലോ എന്ന പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനെ ഇതിനോടകം തന്നെ 50,000 ലധികം പേരാണ് പിന്തുടരുന്നത്. ഇത്രയും ചെറിയ പ്രായത്തില്‍ ഇത്രയധികം മുടി അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണെന്ന് ആരാധകര്‍ …
സ്വന്തം ലേഖകന്‍: പ്രവചനങ്ങള്‍ തെറ്റിച്ച് ജിഡിപി പുതിയ ഉയരങ്ങളില്‍; ഏപ്രില്‍, ജൂണ്‍ കാലയളവിലെ ഇന്ത്യയുടെ ജിഡിപി 8.2 ശതമാനം. രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി). ഏപ്രില്‍–ജൂണ്‍ കാലയളവില്‍ 8.2 ശതമാനമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നതാകട്ടെ 7.6 ശതമാനവും. കഴിഞ്ഞപാദത്തില്‍ വളര്‍ച്ചനിരക്ക് 7.7 ശതമാനമായിരുന്നു. നിര്‍മാണ മേഖലയിലും ഉപഭോക്തൃ മേഖലയിലും ശക്തമായ …
സ്വന്തം ലേഖകന്‍: യാത്രക്കാരുടെ എണ്ണത്തില്‍ മികച്ച നേട്ടവുമായി ദുബായ് രാജ്യാന്തര വിമാനത്താവളം; ഏഴു മാസത്തിനുള്ളില്‍ കടന്നുപോയത് 51.9 ദശലക്ഷം യാത്രക്കാര്‍. ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ദുബായ് വിമാനത്താവളം തിരഞ്ഞെടുത്തത് യാത്രക്കാരുടെ എണ്ണം കൂടാന്‍ പ്രധാന കാരണമായി അധികൃതര്‍ പറയുന്നു. 2018 ജനുവരി മുതല്‍ ജൂലൈ വരെ യാത്രക്കാരുടെ എണ്ണത്തില്‍ 1.6 ശതമാനം വര്‍ധനയുണ്ടെന്ന് അധികൃതര്‍ …
സ്വന്തം ലേഖകന്‍: കേരള ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി; ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയ 13 രഞ്ജി താരങ്ങള്‍ക്കെതിരെ നടപടി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ സംഘം ചേര്‍ന്ന് വ്യാജ പരാതി നല്‍കിയ സംഭവത്തിലാണ് കേരള രഞ്ജി താരങ്ങള്‍ക്കെതിരെ കെസിഎ (കേരള ക്രിക്കറ്റ് അസോസിയേഷന്‍) കൂട്ട നടപടിയെടുത്തത്. ക്യാപ്റ്റനെതിരേ പരാതി നല്‍കിയ 13 കളിക്കാര്‍ക്കെതിരെയാണ് നടപടി. അഞ്ച് …
സ്വന്തം ലേഖകന്‍: മ്യാന്മര്‍ അണക്കെട്ട് ദുരന്തത്തില്‍ മുങ്ങിയത് 85 ഗ്രാമങ്ങള്‍; 63,000 പേര്‍ ദുരിതക്കയത്തില്‍. സെന്‍ട്രല്‍ മ്യാന്‍മറിലെ സ്വര്‍ ജലസേചന അണക്കെട്ടിലെ സ്പില്‍വേ തകര്‍ന്നതിനെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ മുങ്ങിയത് 85 ഗ്രാമങ്ങള്‍. 63,000 പേര്‍ കെടുതി നേരിടുന്നു. ബുധനാഴ്ച പുലര്‍ച്ചെ സ്പില്‍വേ തകര്‍ന്നതിനേത്തുടര്‍ന്ന് കുതിച്ചൊഴുകിയ വെള്ളം വലിയ നാശമാണു വിതച്ചത്. യാംഗോണ്‍, മണ്ഡലയ്, നേപിഡോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന …
സ്വന്തം ലേഖകന്‍: വിവാദ റഫാല്‍ ഇടപാടിന് തൊട്ടുമുമ്പ് മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുമായി സിനിമ നിര്‍മിക്കാന്‍ കരാര്‍; പുലിവാലു പിടിച്ച് റിലയന്‍സ് എന്റര്‍ടെയിന്മെന്റ്. റഫാല്‍ കരാറില്‍ ഒപ്പുവെച്ച മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദയുടെ കാമുകിയും നടിയുമായ ജൂലിയ ഗയാതുമായി ചേര്‍ന്ന് സിനിമ നിര്‍മിക്കാന്‍ റിലയന്‍സ് തീരുമാനിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഇതിന് പിന്നാലെയാണ് …