1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2018

സ്വന്തം ലേഖകന്‍: വിവാദ റഫാല്‍ ഇടപാടിന് തൊട്ടുമുമ്പ് മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുമായി സിനിമ നിര്‍മിക്കാന്‍ കരാര്‍; പുലിവാലു പിടിച്ച് റിലയന്‍സ് എന്റര്‍ടെയിന്മെന്റ്. റഫാല്‍ കരാറില്‍ ഒപ്പുവെച്ച മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദയുടെ കാമുകിയും നടിയുമായ ജൂലിയ ഗയാതുമായി ചേര്‍ന്ന് സിനിമ നിര്‍മിക്കാന്‍ റിലയന്‍സ് തീരുമാനിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.

ഇതിന് പിന്നാലെയാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സ് റഫാല്‍ ഇടപാടിലെ ഇടനിലക്കാരനാവുന്നത്. ജനുവരി 24നാണ് ഗയാതുമായി ചേര്‍ന്ന് സിനിമ നിര്‍മിക്കുമെന്ന് റിലയന്‍സ് പ്രഖ്യാപിച്ചത്. ജനുവരി 26നാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കരാര്‍ ഒപ്പിട്ടത്. ഇതാണ് പുതിയ വിവാദത്തിന് തുടക്കം കുറിക്കാന്‍ കാരണം.

റഫാല്‍ ഇടപാടില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റലിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വാക്‌പോര് മുറുകുന്നതിനിടെയാണ് പുതിയ വിവരം പുറത്ത് വന്നിരിക്കുന്നത്.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.