1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2018

സ്വന്തം ലേഖകന്‍: മ്യാന്മര്‍ അണക്കെട്ട് ദുരന്തത്തില്‍ മുങ്ങിയത് 85 ഗ്രാമങ്ങള്‍; 63,000 പേര്‍ ദുരിതക്കയത്തില്‍. സെന്‍ട്രല്‍ മ്യാന്‍മറിലെ സ്വര്‍ ജലസേചന അണക്കെട്ടിലെ സ്പില്‍വേ തകര്‍ന്നതിനെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ മുങ്ങിയത് 85 ഗ്രാമങ്ങള്‍. 63,000 പേര്‍ കെടുതി നേരിടുന്നു.

ബുധനാഴ്ച പുലര്‍ച്ചെ സ്പില്‍വേ തകര്‍ന്നതിനേത്തുടര്‍ന്ന് കുതിച്ചൊഴുകിയ വെള്ളം വലിയ നാശമാണു വിതച്ചത്. യാംഗോണ്‍, മണ്ഡലയ്, നേപിഡോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാതയിലെ പാലം ഭാഗികമായി തകര്‍ന്നു.

2004ല്‍ നിര്‍മിച്ച ഡാമിന്റെ സുരക്ഷയില്‍ പ്രദേശവാസികള്‍ ആശങ്ക ഉന്നയിച്ചിരുന്നു. അതേസമയം സ്പില്‍വേയ്ക്കു മാത്രമാണു തകരാര്‍ എന്നും ഡാമിനു കുഴപ്പമില്ലെന്നും അധികൃതര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.