1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2018

സ്വന്തം ലേഖകന്‍: പ്രവചനങ്ങള്‍ തെറ്റിച്ച് ജിഡിപി പുതിയ ഉയരങ്ങളില്‍; ഏപ്രില്‍, ജൂണ്‍ കാലയളവിലെ ഇന്ത്യയുടെ ജിഡിപി 8.2 ശതമാനം. രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി). ഏപ്രില്‍–ജൂണ്‍ കാലയളവില്‍ 8.2 ശതമാനമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നതാകട്ടെ 7.6 ശതമാനവും. കഴിഞ്ഞപാദത്തില്‍ വളര്‍ച്ചനിരക്ക് 7.7 ശതമാനമായിരുന്നു. നിര്‍മാണ മേഖലയിലും ഉപഭോക്തൃ മേഖലയിലും ശക്തമായ പ്രകടനം കാഴ്ചവച്ചാണ് ജിഡിപി നില മെച്ചപ്പെടുത്തിയത്.

2018 സാമ്പത്തിക വര്‍ഷം ആരംഭിച്ച ശേഷമുള്ള ആദ്യ ജിഡിപി റിപ്പോര്‍ട്ടാണിത്. ഡോളറിനെതിരെ രൂപ വലിയ വിലത്തകര്‍ച്ച നേരിടുന്ന സമയത്താണ് ജിഡിപി കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.