1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2018

സ്വന്തം ലേഖകന്‍: മുടിയഴകുമായി സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍താരമായി ഇസ്രയേലില്‍ നിന്നുള്ള അഞ്ച് വയസുകാരി സുന്ദരി. ഇടതൂര്‍ന്ന മുടിയും തിളങ്ങുന്ന കണ്ണുകളുമാണ് ഇസ്രായേല്‍കാരിയായ മിയ അഫ്‌ലാലോയാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.

മിയ അഫ്‌ലാലോ എന്ന പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനെ ഇതിനോടകം തന്നെ 50,000 ലധികം പേരാണ് പിന്തുടരുന്നത്. ഇത്രയും ചെറിയ പ്രായത്തില്‍ ഇത്രയധികം മുടി അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണെന്ന് ആരാധകര്‍ പറയുന്നു.

മിയ പന്ത്രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുള്ളതെങ്കിലും ഓരോ ചിത്രങ്ങള്‍ക്കും നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ ബ്രിട്ടീഷ് വോഗിന്റെ മോഡലാവുകയും ചെയ്തിട്ടുണ്ട് ഈ കൊച്ചു മിടുക്കി. ഇതിന് മുമ്പ് എട്ട് മാസം പ്രായമുള്ള ബേബി ചാങ്കോയാണ് മുടിയഴകില്‍ ഇന്‍സ്റ്റാഗ്രാമിലെ സൂപ്പര്‍ താരം.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.