1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2018

സ്വന്തം ലേഖകന്‍: യാത്രക്കാരുടെ എണ്ണത്തില്‍ മികച്ച നേട്ടവുമായി ദുബായ് രാജ്യാന്തര വിമാനത്താവളം; ഏഴു മാസത്തിനുള്ളില്‍ കടന്നുപോയത് 51.9 ദശലക്ഷം യാത്രക്കാര്‍. ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ദുബായ് വിമാനത്താവളം തിരഞ്ഞെടുത്തത് യാത്രക്കാരുടെ എണ്ണം കൂടാന്‍ പ്രധാന കാരണമായി അധികൃതര്‍ പറയുന്നു.

2018 ജനുവരി മുതല്‍ ജൂലൈ വരെ യാത്രക്കാരുടെ എണ്ണത്തില്‍ 1.6 ശതമാനം വര്‍ധനയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ജൂലൈയില്‍ മാത്രം 82 ലക്ഷത്തിലധികം യാത്രക്കാര്‍ വിമാനത്താവളത്തിലെത്തി. ഒറ്റ മാസത്തില്‍ ഇത്രയധികം പേരെത്തുന്നത് വിമാനത്താവള ചരിത്രത്തില്‍ ആദ്യമാണ്. ദുബായ് വിമാനത്താവള അതോറിറ്റി പുറത്തുവിട്ട പ്രതിമാസ യാത്രക്കാരുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിനു മുമ്പ് മൂന്ന് തവണ യാത്രക്കാരുടെ എണ്ണം 80 ലക്ഷം കടന്നിട്ടുണ്ടെങ്കിലും 82 ലക്ഷം കവിയുന്നത് ഇതാദ്യമായാണ്. ദുബായില്‍ നിന്നും ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണം 10.32 ലക്ഷം കവിഞ്ഞു. തുടര്‍ന്ന് വരുന്നത് സൗദി അറേബ്യയിലേക്കുള്ള യാത്രക്കാരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 5.83 ലക്ഷം കടന്നതാണ് സൗദിയെ യാത്രക്കാരുടെ എണ്ണത്തില്‍ രണ്ടാമതാക്കിയത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.