സ്വന്തം ലേഖകന്‍: ഫാഷന്‍ ഷോയ്ക്കിടെ റാമ്പില്‍ കുഞ്ഞിനെ മുലയൂട്ടി അമേരിക്കന്‍ മോഡല്‍; അനുമോദിച്ചും വിമര്‍ശിച്ചും സമൂഹ മാധ്യമങ്ങള്‍. അമേരിക്കന്‍ മോഡലായ മാര മാര്‍ട്ടിനാണ് വ്യത്യസ്തമായൊരു കാറ്റ്‌വാക്കുമായി സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്. കാറ്റ്‌വാക്കിനിടിയില്‍ മകളെ മുലയൂട്ടിയാണ് മാര കാഴ്ചക്കാരുടെ മുന്നിലെത്തിയത്. ബിക്കിനി ധരിച്ചാണ് അഞ്ചു മാസം പ്രായമുള്ള മകള്‍ ആരിയയ്ക്ക് മുലയൂട്ടി കൊണ്ട് മാര്‍ട്ടിന്‍ റാമ്പില്‍ ചുവടുവച്ചത്. …
സ്വന്തം ലേഖകന്‍: പാര്‍പ്പിട രേഖയില്ലാത്തവര്‍ക്ക് പാര്‍ക്കിംഗ് ഇല്ല; മവാഖിഫ് പാര്‍ക്കിങ് നിര്‍ബന്ധമാക്കാനൊരുങ്ങി അബുദാബി ഗതാഗത വകുപ്പ്. തലസ്ഥാനത്ത് ഓഗസ്റ്റ് 18 മുതല്‍ മവാഖിഫ് പാര്‍ക്കിങ് നിര്‍ബന്ധമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമാനുസൃതമല്ലാതെ താമസിക്കുന്നവര്‍ക്കു വാഹന പാര്‍ക്കിങ്ങിനുള്ള മവാഖിഫ് പെര്‍മിറ്റ് റജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ പാര്‍ക്കിംഗ് ഇതോടെ ദുഷ്‌ക്കരമാകും. പാര്‍പ്പിട രേഖകളില്ലാത്തവര്‍ക്കും വില്ല പെര്‍മിറ്റുള്ളവര്‍ക്കു മാത്രമായി 24 മണിക്കൂറും റിസര്‍വ് …
സ്വന്തം ലേഖകന്‍: അഫ്ഗാനില്‍ താലിബാനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അമേരിക്ക; ആഭ്യന്തര യുദ്ധം അവസാനിപ്പിക്കും. ട്രംപ് ഭരണകൂടം ഇതുവരെ തുടര്‍ന്നു വന്നിരുന്ന നയത്തില്‍നിന്നുള്ള സുപ്രധാനമായ വ്യതിയാനമാണിത്. അഫ്ഗാനില്‍ സര്‍ക്കാരും താലിബാനുമായി 17 വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള നടപടികളുടെ ഭാഗമായാണു യുഎസ് താലിബാനുമായി ചര്‍ച്ചകള്‍ക്ക് ഒരുങ്ങുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചന നല്‍കി. അഫ്ഗാന്‍ സര്‍ക്കാരുമായി …
സ്വന്തം ലേഖകന്‍: കോമണ്‍സില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് തെരേസാ മേയുടെ ബ്രെക്‌സിറ്റ് കസ്റ്റംസ് ബില്‍; നോ ഡീല്‍ ബ്രെക്‌സിറ്റിനായുള്ള ആവശ്യം ശക്തമാകുന്നു. പ്രധാനമന്ത്രി മേയുടെ ചേക്കേഴ്‌സ് പദ്ധതിയിലെ കസ്റ്റംസ് ബില്‍ മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോമണ്‍സില്‍ കഴിഞ്ഞ ദിവസം പാസായത്. ബ്രെക്‌സിറ്റ് അനുകൂലികളുടെ ആവശ്യമനുസരിച്ച് കാതലായ മാറ്റങ്ങള്‍ വരുത്തിയ ശേഷം മാത്രമാണ് ബില്‍ കോമണ്‍സ് കടമ്പ കടന്നത്. …
സ്വന്തം ലേഖകന്‍: ട്രംപിനെ കാണാന്‍ പുടിന്‍ ഹെല്‍സിങ്കിയില്‍ എത്തിയത് പറക്കും കൊട്ടാരത്തില്‍; റഷ്യന്‍ പ്രസിഡന്റിന്റെ വിമാനത്തിലെ സൗകര്യങ്ങള്‍ കണ്ട് അന്തംവിട്ട് ലോകം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായിട്ടുള്ള ചര്‍ച്ചയ്ക്കായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പറന്നിറങ്ങിയ വിമാനമാണ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. പുടിന്‍ സഞ്ചരിക്കുന്ന വിമാനം ഒരു പറക്കും കൊട്ടാരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുറമെ …
സ്വന്തം ലേഖകന്‍: നവാസ് ഷെരീഫിനും മകള്‍ക്കും ജാമ്യമില്ല; ഹര്‍ജി തള്ളി പാക് ഹൈക്കോടതി. അവന്‍ഫീല്‍ഡ് ഫ്‌ലാറ്റ് അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, മകള്‍ മര്‍യം നവാസ്, മരുമകനും മുന്‍ സൈനിക ഉദ്യോഗസ്ഥനുമായ മുഹമ്മദ് സഫ്ദാര്‍ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യഹരജി ഇസ്‌ലാമാബാദ് ഹൈകോടതി തള്ളി. ജസ്റ്റിസ് മിയാന്‍ഗുല്‍ ഹസ്സന്‍ ഔറംഗസേബ്, മുഹ്‌സിന്‍ …
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു; 41,000 ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു; 200 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കാലവര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ തെക്കന്‍മധ്യ ജില്ലകളിലാണ് ജനജീവിതം കൂടുതല്‍ ദുസഹമായത്. ആലപ്പുഴയില്‍ കാലവര്‍ഷക്കെടുതിയില്‍ രണ്ടുപേര്‍കൂടി മുങ്ങിമരിച്ചു. കോട്ടയം, പത്തനംതിട്ട ജില്ലകളിലായി കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കോന്നി അട്ടച്ചാക്കലിലും പമ്പയിലും ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായി. നാവികസേനയുടെ സഹായത്തോടെയാണ് തിരച്ചില്‍. …
സ്വന്തം ലേഖകന്‍: മുന്‍ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണ്‍ ഇനി എഴുത്തില്‍ ഒരു കൈ നോക്കാനൊരുങ്ങുന്നു. പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്‌സിറ്റ് നയത്തില്‍ പ്രതിഷേധിച്ചു വിദേശകാര്യമന്ത്രിപദം രാജിവച്ച ബോറിസ് ജോണ്‍സന്‍ പംക്തികാരനായാണ് എഴുത്തിലേക്ക് കടക്കുന്നത്. പംക്തികാരനായി ജോണ്‍സന്റെ തിരിച്ചുവരവ് ഡെയ്‌ലി ടെലിഗ്രാഫ് പത്രം ആഘോഷിച്ചത് ‘ഹി ഇസ് കമിങ് ഹോം’ എന്ന തലക്കെട്ടില്‍ ഒന്നാം …
സ്വന്തം ലേഖകന്‍: ഹവായ് ദ്വീപില്‍ അഗ്‌നിപര്‍വത പ്രവാഹം കാണാന്‍ പോയവരുടെ ഉല്ലാസ ബോട്ടിലേക്ക് തീഗോളം പതിച്ചു; വീഡിയോ. കിലാവോ അഗ്‌നിപര്‍വത പ്രവാഹം കാണാന്‍ പോയവര്‍ സഞ്ചരിച്ച ഉല്ലാസ ബോട്ടിലേക്ക് തീഗോളം പതിച്ചാണ് 23 പേര്‍ക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസം അമേരിക്കയിലെ ഹവായ് ദ്വീപിലാണ് സംഭവം ഉണ്ടായത്. മെയ് മാസം മുതലാണ് ഹവായില്‍ കിലാവോ അഗ്‌നിപര്‍വത പ്രവാഹം …
സ്വന്തം ലേഖകന്‍: ഹെല്‍സിങ്കിയില്‍ ട്രംപ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളെ അപമാനിച്ചുവെന്ന് വിമര്‍ശനം; തനിക്ക് അബദ്ധം പറ്റിയതാണെന്ന് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായുള്ള ഊഷ്മളമായ കൂടിക്കാഴ്ചയ്ക്കു ശേഷം കൈകൊടുത്തു പിരിഞ്ഞ ട്രംപ് വൈറ്റ് ഹൗസില്‍ മടങ്ങിയെത്തിയപ്പോഴാണ് മലക്കം മറിഞ്ഞത്. സ്വന്തം രാജ്യത്തെ അന്വേഷണ ഏജന്‍സികളെ അപമാനിച്ചുവെന്ന് ട്രംപിനെതിരെ യുഎസില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. 2016ലെ യുഎസ് …