സ്വന്തം ലേഖകന്‍: കേരളത്തെ മുക്കി പേമാരി തുടരുന്നു; എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ജാഗ്രതാ നിര്‍ദേശം. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ എല്ലാം വെള്ളം കയറി ജനജീവിതം ദുരിതത്തിലായി. മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ കഴിഞ്ഞ ദിവസം മാത്രം മൂന്ന് പേര്‍ മരിച്ചു. കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് മരണങ്ങള്‍. ഏഴു വയസ്സുകാരനടക്കം …
സ്വന്തം ലേഖകന്‍: ട്രംപിനെതിരായ പ്രതിഷേധവുമായി ലണ്ടന്‍ തെരുവുകളില്‍ ഒഴുകിയെത്തിയത് ഒരു ലക്ഷത്തിലധികം പേര്‍; പാരാഗ്ലെഡര്‍ പറത്തി ഗ്രീന്‍പീസ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധ പ്രകടനങ്ങളുമായി ഒരു ലക്ഷത്തിലധികം ആളുകളാണ് തലസ്ഥാന നഗരത്തില്‍ എത്തിയത്. ട്രംപ് വിന്‍ഡ്‌സര്‍ കാസിലില്‍ എലിസബത്ത് രാജ്ഞി നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കുമ്പോള്‍ പോലും പുറത്ത് വന്‍ ജനാവലിയുടെ പ്രതിഷേധ പ്രകടനം നടന്നു. …
സ്വന്തം ലേഖകന്‍: എണ്ണ വില കുത്തനെ കൂടിയപ്പോള്‍ ജനം തെരുവിലിറങ്ങി; ഹെയ്തി പ്രധാനമന്ത്രി രാജിവെച്ചു. പ്രധാനമന്ത്രി ജാക്ക് ഗയ് ലഫ്‌നോനന്റാണ് രാജിവെച്ചത്. ഇന്ധന സബ്‌സിഡി എടുത്ത കളയാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ദിവസങ്ങളായി പ്രക്ഷോഭം നടക്കുകയാണ് ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ രാജി. താന്‍ പ്രസിഡന്റിന് രാജിക്കത്ത് രാജിസമര്‍പ്പിച്ചുവെന്ന് ജാക്ക് പറഞ്ഞു. പ്രസിഡന്റ് രാജി സ്വീകരിച്ചതായും പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേ …
സ്വന്തം ലേഖകന്‍: ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ രണ്ട് ഗോളുകള്‍ക്ക് മറികടന്ന് ബല്‍ജിയം ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍; സ്വപ്ന നേട്ടത്തിനായി ക്രൊയേഷ്യ ഇന്നിറങ്ങും. നാലാം മിനിറ്റില്‍ തന്നെ തോമസ് മ്യൂനിയറിലൂടെയാണ് ബെല്‍ജിയം ഇംഗ്ലണ്ടിനെതിരേ ലീഡ് നേടിയത്. എണ്‍പത്തിരണ്ടാം മിനിറ്റില്‍ എഡന്‍ ഹസാര്‍ഡ് രണ്ടാം ഗോള്‍ വലയിലാക്കി. നാസര്‍ ചാഡ്‌ലി ഇടതു ഭാഗത്ത് നിന്ന് കൊടുത്ത ക്രോസ് ഫസ്റ്റ് …
സ്വന്തം ലേഖകന്‍: 2016ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ റഷ്യന്‍ പട്ടാള ചാരസംഘടനയായ ജിആര്‍യുവിലെ 12 ഓഫീസര്‍മാര്‍ക്കെതിരേ അവരുടെ അഭാവത്തില്‍ യുഎസ് ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി തിങ്കളാഴ്ച ഹെല്‍സിങ്കിയില്‍ നിശ്ചയിച്ചിരിക്കുന്ന ഉച്ചകോടിയില്‍നിന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്മാറണമെന്നു പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടു. എന്നാല്‍, …
സ്വന്തം ലേഖകന്‍: തീരുവ യുദ്ധത്തില്‍ അമേരിക്കയുമായി പിണങ്ങിയ ചൈന ഇന്ത്യയുമായുള്ള പിണക്കം മറക്കുന്നു; അരിയും മരുന്നും പഞ്ചസാരയും ഇന്ത്യയില്‍ നിന്ന് ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യും. യുഎസുമായി വ്യാപാരബന്ധം വഷളായതോടെയാണ് ചൈന അരിയും മരുന്നും പഞ്ചസാരയും സോയാബീനും ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യാനുള്ള ശ്രമം തുടങ്ങിയത്. ബസുമതി ഇതര അരിയുടെ കയറ്റുമതിക്കായി ചൈനീസ് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ അരി മില്ലുകളില്‍ …
സ്വന്തം ലേഖകന്‍: അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത നവാസ് ഷെരീഫിനും മകള്‍ മറിയത്തിനും റാവല്‍പിണ്ടി ജയിലില്‍ ബി ക്ലാസ് സൗകര്യം; ടെലിവിഷന്‍, എസി, ഫ്രിഡ്ജ്, ദിനപ്പത്രം എന്നിയും നല്‍കും. റാവല്‍പിണ്ടിയിലെ അഡ്യാല ജയിലിലേക്ക് കനത്ത പോലീസ് അകമ്പടിയോടെ പ്രത്യേകം സായുധവാഹനങ്ങളിലായിരുന്നു നവാസ് ഷെരീഫിനെയും മകളെയും എത്തിച്ചത്. പിന്നീട് ഇരുവരേയും ജയില്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇരുവര്‍ക്കും ബി …
സ്വന്തം ലേഖകന്‍: ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട തായ് കുട്ടികള്‍ക്ക് വിരുന്നുകളുടെ പ്രളയം; മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌ക്കാര ചടങ്ങിലേക്കുള്ള ക്ഷണവുമായി ഫിഫ. ചിയാങ് റായിലെ ഇരുട്ടുഗുഹയില്‍ പതിനേഴു ദിവസത്തെ പോരാട്ടത്തിനു ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്ന തായ് കുട്ടികളേയും കോച്ചിനേയും സല്‍ക്കരിക്കാന്‍ വന്‍കിട റസ്റ്ററന്റുകളുടെ തിരക്കാണ്. ആശുപത്രി വിട്ടിട്ടില്ലാത്ത പന്ത്രണ്ടു കുട്ടികളും ഫുട്‌ബോള്‍ പരിശീലകന്‍ ഏക്കും സാധാരണ …
സ്വന്തം ലേഖകന്‍: 2019 ലെ ഇന്ത്യന്‍ റിപ്പബ്ലിക് ദിന ചടങ്ങില്‍ ട്രംപ് മുഖ്യാഥിതിയായി പങ്കെടുത്തേക്കും; ഇന്ത്യ ഔദ്യോഗിക ക്ഷണം അയച്ചതായി റിപ്പോര്‍ട്ട്. 2015 റിപ്പബ്‌ളിക് ദിന പരേഡില്‍ അതിഥിയായി അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ ഇന്ത്യയില്‍ എത്തിച്ചതിനു സമാനമായ നീക്കങ്ങളാണ് ഇതിനായി നയതന്ത്രതലത്തില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൈറ്റ് ഹൗസ് …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വിഷയത്തില്‍ പ്രധാനമന്ത്രി തെരേസാ മേയ്ക്ക് എതിരേ രൂക്ഷവിമര്‍ശനം നടത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മണിക്കൂറുകള്‍ക്കകം നിലപാടു മാറ്റി. തെരേസാ മേയുടെ ബ്രെക്‌സിറ്റ് പദ്ധതി യുഎസും ബ്രിട്ടനും തമ്മിലുള്ള വാണിജ്യബന്ധത്തിന് അന്ത്യംകുറിക്കുമെന്നു ബ്രസല്‍സില്‍ സണ്‍ പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ട്രംപ് പറഞ്ഞിരുന്നു. ബ്രെക്‌സിറ്റിലെ ഭിന്നതയെത്തുടര്‍ന്നു മേ കാബിനറ്റില്‍നിന്നു രാജിവച്ച ബോറീസ് ജോണ്‍സണ്‍ …