1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ പോസ്റ്ററില്‍ മഷി കുടഞ്ഞു; ചൈനയില്‍ മനുഷ്യാവകാശ പ്രവര്‍ത്തക അറസ്റ്റില്‍
ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ പോസ്റ്ററില്‍ മഷി കുടഞ്ഞു; ചൈനയില്‍ മനുഷ്യാവകാശ പ്രവര്‍ത്തക അറസ്റ്റില്‍
സ്വന്തം ലേഖകന്‍: ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ പോസ്റ്ററില്‍ മഷി കുടഞ്ഞു; ചൈനയില്‍ മനുഷ്യാവകാശ പ്രവര്‍ത്തക അറസ്റ്റില്‍. പോസ്റ്ററില്‍ മഷി കുടയുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് യുവതി പിടിയിലായത്. ജനാധിപത്യാവകാശ പ്രവര്‍ത്തക കൂടിയായ ദോങ് യാവോക്വിയോങ് (28) ആണ് അറസ്റ്റിലായത്. വീഡിയോ യുവതി ട്വിറ്ററിലൂടെ തല്‍സമയം പോസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയുടെ പിതാവിനെയും മറ്റൊരു …
ക്യൂബന്‍ ജനതയ്ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍
ക്യൂബന്‍ ജനതയ്ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: ക്യൂബന്‍ ജനതയ്ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ഒരു ചെറിയ വിഭാഗത്തിനാണ് ആരംഭഘട്ടത്തില്‍ ഈ സൗകര്യം ഉപയോഗിക്കാന്‍ കഴിയുക. ഈ വര്‍ഷം അവസാനത്തോടെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമാക്കുമെന്നും ക്യൂബന്‍ സര്‍ക്കാര്‍ അറിയിച്ചു. 3 ജി സംവിധാനമാണ് ക്യൂബയില്‍ നിലവിലുള്ളത്. ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമാക്കുന്നത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനും …
കനത്ത മഴയില്‍ സംസ്ഥാനത്ത് കോടികളുടെ നാശനഷ്ടം; മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 12 ആയി
കനത്ത മഴയില്‍ സംസ്ഥാനത്ത് കോടികളുടെ നാശനഷ്ടം; മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 12 ആയി
സ്വന്തം ലേഖകന്‍: കനത്ത മഴയില്‍ സംസ്ഥാനത്ത് കോടികളുടെ നാശനഷ്ടം; മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദവും പശ്ചിമതീരത്തിനു മുകളിലായി നിലനിന്ന അന്തരീക്ഷ ചുഴിയുമാണ് കേരളത്തെ ദുരിതത്തിലാക്കിയത്. ഇന്ന് മഴയുടെ ശക്തി കുറയുമെങ്കിലും 19 നു വീണ്ടും ന്യൂനമര്‍ദം പിറവിയെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. അതിനാല്‍ വാരാന്ത്യത്തോടെ വീണ്ടും മഴയ്ക്കു …
ബ്രെക്‌സിറ്റ് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചയ്ക്കു പകരം കേസിനു പോകാന്‍ തെരേസാ മേയ്ക്ക് ട്രംപിന്റെ ഉപദേശം
ബ്രെക്‌സിറ്റ് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചയ്ക്കു പകരം കേസിനു പോകാന്‍ തെരേസാ മേയ്ക്ക് ട്രംപിന്റെ ഉപദേശം
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചയ്ക്കു പകരം കേസിനു പോകാന്‍ തെരേസാ മേയ്ക്ക് ട്രംപിന്റെ ഉപദേശം. ട്രംപിന്റെ നിര്‍ദേശം മൃഗീയമാണെന്നും ചര്‍ച്ച തന്നെയാണ് താന്‍ പിന്തുടരാന്‍ ഉദ്ദേശിക്കുന്നതെന്നും മേയ് ബിബിസിയോട് വെളിപ്പെടുത്തി. ബ്രിട്ടീഷ് സന്ദര്‍ശനവേളയില്‍ ട്രംപ് വെള്ളിയാഴ്ച മേയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രെക്‌സിറ്റ് വിഷയത്തില്‍ താന്‍ മേയ്ക്ക് ഉപദേശം നല്കിയെന്നും അത് അല്പം …
അമേരിക്കയില്‍ പിടിയിലായ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് പീഡനമെന്ന് റിപ്പോര്‍ട്ട്?
അമേരിക്കയില്‍ പിടിയിലായ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് പീഡനമെന്ന് റിപ്പോര്‍ട്ട്?
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ പിടിയിലായ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് പീഡനമെന്ന് റിപ്പോര്‍ട്ട്. സിഖുകാരായ തടവുകാര്‍ക്ക് മതചിഹ്നമായ തലപ്പാവ് ധരിക്കാന്‍പോലും അനുമതി നല്‍കുന്നില്ലെന്നാണ് ആരോപണം. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിവാദമായ ‘സീറൊ ടോളറന്‍സ്’ നയത്തിന്റെ ഭാഗമായി പിടികൂടിയ തടവുകാരോടാണ് അസഹിഷ്ണുതയോടെയുള്ള പെരുമാറ്റമെന്ന് സന്നദ്ധ നിയമ സംഘത്തിന്റെ പ്രവര്‍ത്തകര്‍ പറയുന്നു. ട്രംപിന്റെ കടുത്ത എമിഗ്രേഷന്‍ നിയമം രണ്ടായിരത്തോളം കുരുന്നുകളെ …
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടില്ലെന്ന് പുടിന്‍; ശരിവെച്ച് ട്രംപ്; യുഎസ്, റഷ്യ സൗഹൃദം ശക്തമാക്കാന്‍ ഹെല്‍സിങ്കി ഉച്ചകോടി
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടില്ലെന്ന് പുടിന്‍; ശരിവെച്ച് ട്രംപ്; യുഎസ്, റഷ്യ സൗഹൃദം ശക്തമാക്കാന്‍ ഹെല്‍സിങ്കി ഉച്ചകോടി
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടില്ലെന്ന് പുടിന്‍; ശരിവെച്ച് ട്രംപ്; യുഎസ്, റഷ്യ സൗഹൃദം ശക്തമാക്കാന്‍ ഹെല്‍സിങ്കി ഉച്ചകോടി. പരസ്പരബന്ധം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയില്‍ നടന്ന ഉച്ചകോടിയില്‍ വ്യക്തമാക്കി. റഷ്യയുമായുള്ള ചര്‍ച്ച നല്ല കാര്യമാണ്. അസാധാരണമായ ബന്ധമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. …
കര്‍ഷകനെ പിടിച്ച മുതലയോട് പ്രതികാരം തീര്‍ക്കാന്‍ ഇന്തോനേഷ്യന്‍ ഗ്രാമീണര്‍ കൊന്നൊടുക്കിയത് മുന്നൂറോളം മുതലകളെ
കര്‍ഷകനെ പിടിച്ച മുതലയോട് പ്രതികാരം തീര്‍ക്കാന്‍ ഇന്തോനേഷ്യന്‍ ഗ്രാമീണര്‍ കൊന്നൊടുക്കിയത് മുന്നൂറോളം മുതലകളെ
സ്വന്തം ലേഖകന്‍: കര്‍ഷകനെ പിടിച്ച മുതലയോട് പ്രതികാരം തീര്‍ക്കാന്‍ ഇന്തോനേഷ്യന്‍ ഗ്രാമീണര്‍ കൊന്നൊടുക്കിയത് മുന്നൂറോളം മുതലകളെ. ഇന്തോനേഷ്യയിലെ പപുവ പ്രവിശ്യയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. നാല്‍പ്പത്തെട്ടുകാരനായ സുഗിറ്റോവിനെ മുതല ആക്രമിച്ച് കൊലപ്പെടുത്തിയതില്‍ രോഷാകുലരായ നാട്ടുകാരാണ് ഇത്രയധികം മുതലകളെ ഒന്നിച്ച് കൊന്നൊടുക്കിയത്. പ്രദേശത്തെ മുതല സംരക്ഷണ കേന്ദ്രത്തിനരികില്‍ കന്നുകാലികള്‍ക്ക് പുല്ല് ശേഖരിക്കുന്നതിനിടയില്‍ സുഗിറ്റോ സംരക്ഷണകേന്ദ്രത്തിന്റെ വേലിക്കുള്ളില്‍ …
അമേരിക്കയുടെ ഏറ്റവും വലിയ ശത്രു യൂറോപ്യന്‍ യൂണിയനാണെന്ന് തുറന്നടിച്ച് ട്രംപ്
അമേരിക്കയുടെ ഏറ്റവും വലിയ ശത്രു യൂറോപ്യന്‍ യൂണിയനാണെന്ന് തുറന്നടിച്ച് ട്രംപ്
സ്വന്തം ലേഖകന്‍: അമേരിക്കയുടെ ഏറ്റവും വലിയ ശത്രു യൂറോപ്യന്‍ യൂണിയനാണെന്ന് തുറന്നടിച്ച് ട്രംപ്. ചൈനയും, റഷ്യയും ഒരേസമയം അമേരിക്കയുടെ ശത്രുക്കളും എതിരാളികളുമാണെന്നും ട്രംപ് പറഞ്ഞു. സിബിഎസ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അമേരിക്കയുടെ ഏറ്റവും വലിയ എതിരാളിയും ശത്രുവും ആരാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. ശത്രുക്കള്‍ ഒരുപാടുണ്ട്. റഷ്യയും ചൈനയും അതില്‍ …
ലോകകപ്പുമായി നാട്ടിലെത്തിയ ഫ്രഞ്ച് ടീമിന് പാരീസില്‍ സ്വപ്നം പോലൊരു വരവേല്‍പ്പ്; ഒഴികിയെത്തിയത് 10 ലക്ഷം പേര്‍
ലോകകപ്പുമായി നാട്ടിലെത്തിയ ഫ്രഞ്ച് ടീമിന് പാരീസില്‍ സ്വപ്നം പോലൊരു വരവേല്‍പ്പ്; ഒഴികിയെത്തിയത് 10 ലക്ഷം പേര്‍
സ്വന്തം ലേഖകന്‍: ലോകകപ്പുമായി നാട്ടിലെത്തിയ ഫ്രഞ്ച് ടീമിന് പാരീസില്‍ സ്വപ്നം പോലൊരു വരവേല്‍പ്പ്; ഒഴികിയെത്തിയത് 10 ലക്ഷം പേര്‍. ടീം വന്നിറങ്ങിയ വിമാനത്താവളത്തിനു ചുറ്റം ആയിരക്കണക്കിന് ആരാധകരാണു തടിച്ചുകൂടിയത്. ലോകകപ്പുമായി തുറന്ന ബസിലുള്ള ഫ്രഞ്ച് ടീമിന്റെ വിക്ടറി പരേഡിനു സാക്ഷ്യം വഹിക്കാന്‍ 10 ലക്ഷത്തോളം പേരെത്തി. ലോകകപ്പ് ജയിച്ചുവന്ന അഭിമാനതാരങ്ങള്‍ക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതിയായ ലീജന്‍ …
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തച്ചൊരിച്ചില്‍ തുടരുന്നു; സ്ഥാനാര്‍ത്തിയെ വെടിവെച്ചു വീഴ്ത്തി
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തച്ചൊരിച്ചില്‍ തുടരുന്നു; സ്ഥാനാര്‍ത്തിയെ വെടിവെച്ചു വീഴ്ത്തി
സ്വന്തം ലേഖകന്‍: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തച്ചൊരിച്ചില്‍ തുടരുന്നു; സ്ഥാനാര്‍ത്തിയെ വെടിവെച്ചു വീഴ്ത്തി. അവാമി നാഷനല്‍ പാര്‍ട്ടിയുടെ (എഎന്‍പി) സ്ഥാനാര്‍ഥി ദാവൂദ് അചക്‌സായിയെ തിരഞ്ഞെടുപ്പു യോഗത്തിനിടെ ഭീകരര്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ക്വറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദാവൂദ് അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. അതേസമയം, വെള്ളിയാഴ്ച തിരഞ്ഞെടുപ്പു റാലിക്കു നേരെയുണ്ടായ …