സ്വന്തം ലേഖകന്‍: ഇതാണ് പ്രസിഡന്റ്! കെട്ടിപ്പിടിച്ചും കണ്ണീര്‍ തുടച്ചും സമൂഹ മാധ്യമങ്ങളില്‍ താരമായി ക്രൊയേഷ്യന്‍ പ്രസിഡന്റ്. റഷ്യന്‍ ലോകകപ്പ് ഫൈനലില്‍ ഫ്രഞ്ച് നിരയോട് തകര്‍ന്ന വിങ്ങിപ്പൊട്ടിയ ക്രൊയേഷ്യന്‍ താരങ്ങളെ നെഞ്ചോട് ചേര്‍ത്താണ് പ്രസിഡന്റ് കൊളിന്റ ഗ്രബാര്‍ കിറ്ററോവിച്ച് ആശ്വസിപ്പിച്ചത്. ഇങ്ങനെയൊരു പ്രസിഡന്റിനെ കിട്ടിയാല്‍ ക്രൊയേഷ്യ എങ്ങനെ പൊരുതാതിരിക്കും എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ടീമിന്റെ ജഴ്‌സി …
സ്വന്തം ലേഖകന്‍’ അമേരിക്കയിലെ കന്‍സാസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ വെടിവെച്ചു കൊന്ന പ്രതി പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. കന്‍സാസിലെ റെസ്റ്റോറന്റില്‍ വച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിയെ വെടിവെച്ചു കൊന്ന കേസിലെ പ്രതി ഞായറാഴ്ച പൊലീസുമായി നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. ജൂലായ് ആറിന് കനാസ് സിറ്റിയിലെ റെസ്റ്റോറന്റില്‍ വെച്ചായിരുന്നു ശരത് കൊപ്പുവെന്ന 25 കാരനെ അക്രമി വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തെ …
സ്വന്തം ലേഖകന്‍: കാറപകടത്തില്‍ മലയിടുക്കില്‍ കുടുങ്ങിയ യുവതിയെ ഏഴു ദിവസത്തിനു ശേഷം രക്ഷപെടുത്തി; ജീവന്‍ നിലനിര്‍ത്തിയത് കാര്‍ റേഡിയേറ്ററിലെ വെള്ളം. ഒരാഴ്ച്ച മുമ്പാണ് പോര്‍ട്ട്‌ലാന്റ് സ്വദേശിനിയായ ഏഞ്ചല ഫെര്‍ണാണ്ടസ് എന്ന ഇരുപത്തിമൂന്നുകാരിയെ കാണാതായത്. പോര്‍ട്ട്‌ലാന്റിലെ വീട്ടില്‍ നിന്ന് ലോസ് ആഞ്ചലോസിലുള്ള സഹോദരിയെക്കാണാന്‍ പോയതായിരുന്നു ഏഞ്ചല. ഹൈവേയിലെ ഒരു പെട്രോള്‍ പമ്പിന്റെ സിസിടിവിയിലാണ് ഏഞ്ചലയും കാറും അവസാനമായി …
സ്വന്തം ലേഖകന്‍: ട്രംപ്, പുടിന്‍ കൂടിക്കാഴ്ച ഇന്ന് ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയില്‍; ചര്‍ച്ചയെക്കുറിച്ച് വലിയ പ്രതീക്ഷയൊന്നും ഇല്ലെന്ന് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ഫിന്‍ലന്‍ഡ് തലസ്ഥാനമായ ഹെല്‍സിങ്കിലാണ് ഇരുനേതാക്കളുടെയും നിര്‍ണായ കൂടിക്കാഴ്ച. നാല് ദിവസത്തെ ബ്രിട്ടീഷ് സന്ദര്‍ശനത്തിനുശേഷമാണ് ട്രംപ് ഹെല്‍സിങ്കിലെത്തുന്നത്. ഉച്ചകോടിയില്‍ ഉഭയകക്ഷി വിഷയങ്ങളും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷങ്ങളും …
സ്വന്തം ലേഖകന്‍: 31 ദിവസത്തെ ഫുട്‌ബോള്‍ പൂരത്തിന് കൊടിയിറങ്ങുമ്പോള്‍ യാത്രാമൊഴി ചൊല്ലി പുടിന്റെ റഷ്യ; ഇനി ഖത്തറില്‍ കാണാമെന്ന ഉറപ്പില്‍ ഫുട്‌ബോള്‍ പ്രേമികള്‍. റഷ്യ ലോകകപ്പി?ന്റെ മുഖ്യ സംഘാടകനായ പ്രസിഡന്റ്? വ്‌ലാദിമിര്‍ പുടി???െന്റ ഔദ്യോഗിക വസതിയായ ക്രെംലിനില്‍ നടന്ന ചടങ്ങില്‍ 2022 ലോകകപ്പ്? ആതിഥേയ രാഷ്?ട്രമായ ഖത്തര്‍ അമീര്‍ ശൈഖ്? തമീം ബിന്‍ ഹമദ്? ആല്‍ …
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം ഹാഫീസ് സയിദിന്റെ പേജിന് ഫേസ്ബുക്കിന്റെ പൂട്ട്. ഹാഫീസ് സയിദിന്റെ പാര്‍ട്ടിയായ മിലി മുസ്‌ലിം ലീഗിന്റെ അക്കൗണ്ടുകളും പേജുകളും ഫേസ്ബുക്ക് നീക്കിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ ജൂലൈ 25ന് പൊതുതെരഞ്ഞെടുപ്പ് നടത്താനിരിക്കെയാണ് സയിദിന് തിരിച്ചടിയാകുന്ന നടപടി. തെരഞ്ഞെടുപ്പ് നടക്കാനുള്ള പാക്കിസ്ഥാന്‍, ഇന്ത്യ, ബ്രസീല്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ ഗുണപരമായ സംവാദമല്ലാതെയുള്ള ഇടപെടലുകളുണ്ടാകില്ലെന്ന് ഫേസ്ബുക്ക് …
സ്വന്തം ലേഖകന്‍: ഗോള്‍മഴ പെയ്യിച്ച് ഫ്രാന്‍സ് ലോകഫുട്‌ബോളിന്റെ അമരത്ത്; പൊരുതിക്കളിച്ച ക്രൊയേഷ്യ തല ഉയര്‍ത്തി മടങ്ങി. ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഫ്രാന്‍സിന് ലോക കിരീടം. 1998ല്‍ സ്വന്തം നാട്ടില്‍ കപ്പുയര്‍ത്തിയശേഷം ഫ്രാന്‍സിന്റെ ആദ്യ ലോകകപ്പ് വിജയമാണിത്. അതേസമയം, കന്നി കിരീടം തേടിയെത്തിയ ക്രൊയേഷ്യയെ കൈയ്യടികളോടെയാണ് റഷ്യ യാത്രയാക്കുന്നത്. ആദ്യപകുതിയില്‍ ഫ്രാന്‍സ് …
സ്വന്തം ലേഖകന്‍: റാവല്‍പിണ്ടി ജയിലില്‍ തനിക്ക് സാധാരണ സൗകര്യങ്ങള്‍ മാത്രം മതിയെന്ന് അറസ്റ്റിലായ നവാസ് ഷെരീഫിന്റെ മകള്‍ മറിയം. റാവല്‍പിണ്ടി അട്യാല ജയിലില്‍ ലഭിച്ച അധിക സൗകര്യങ്ങള്‍ അവര്‍ നിരസിച്ചു. നവാസ് ഷരീഫ് എന്ന ധീരനായ മനുഷ്യന്റെ മകളാണെന്ന ഒറ്റക്കാരണം കൊണ്ടാണു തനിക്ക് ഇരുമ്പഴികള്‍ക്കുള്ളില്‍ കഴിയേണ്ടി വന്നിരിക്കുന്നതെന്നു ജയിലിലേക്കു പോകുന്നതിനു തൊട്ടുമുന്‍പ് വികാരനിര്‍ഭരമായ ഓഡിയോ സന്ദേശത്തില്‍ …
സ്വന്തം ലേഖകന്‍: ഗള്‍ഫില്‍ അപകടത്തില്‍ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം മാറി അയച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. വയനാട് അമ്പലവയല്‍ പഞ്ചായത്തിലെ പായിക്കൊല്ലിയിലെ അഴീക്കോടന്‍ വീട്ടില്‍ ഹരിദാസന്റെ മകന്‍ നിഥിന്റെ (29) മൃതദേഹമാണ് മാറിയത്. ഇതിനുപകരം തമിഴ്‌നാട് രാമനാഥപുരം സ്വദേശി കാമാച്ചി കൃഷ്ണന്റെ മൃതദേഹമാണ് നാട്ടിലെത്തിയത്. അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന നിഥിന്‍ …
സ്വന്തം ലേഖകന്‍: ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയുടെ പുതിയ കെട്ടിടം സുഷമ സ്വരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ, ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ അലോക്കുമാര്‍ സിന്‍ഹ എന്നിവരും സംബന്ധിച്ചു. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വിവിധ കലാപരിപാടികളും നടന്നു. ഇരു രാജ്യങ്ങളും മികച്ച സൗഹൃദ രാജ്യങ്ങളായി …