1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2018

സ്വന്തം ലേഖകന്‍: എണ്ണ വില കുത്തനെ കൂടിയപ്പോള്‍ ജനം തെരുവിലിറങ്ങി; ഹെയ്തി പ്രധാനമന്ത്രി രാജിവെച്ചു. പ്രധാനമന്ത്രി ജാക്ക് ഗയ് ലഫ്‌നോനന്റാണ് രാജിവെച്ചത്. ഇന്ധന സബ്‌സിഡി എടുത്ത കളയാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ദിവസങ്ങളായി പ്രക്ഷോഭം നടക്കുകയാണ് ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ രാജി.

താന്‍ പ്രസിഡന്റിന് രാജിക്കത്ത് രാജിസമര്‍പ്പിച്ചുവെന്ന് ജാക്ക് പറഞ്ഞു. പ്രസിഡന്റ് രാജി സ്വീകരിച്ചതായും പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേ അദ്ദേഹം വ്യക്തമാക്കി. ഹെയ്തിയില്‍ ഇന്ധന സബ്‌സിഡി ഇല്ലാതാക്കിയതോടെ ഗ്യാസ് ഓയിലിന്റെ വില 38 ശതമാനവും ഡീസലിന്റെ വില 47 ശതമാനവും മണ്ണെയുടെ വില 51 ശതമാനവും വര്‍ധിച്ചിരുന്നു.

വില വര്‍ദ്ധനവിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് വന്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ഏകദേശം ഏഴ് പേര്‍ ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ തുടര്‍ന്ന് കൊല്ലപ്പെട്ടതയാണ് റിപ്പോര്‍ട്ടുകള്‍. നൂറുകണക്കിന് സ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ രാജിയുണ്ടായിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.