സ്വന്തം ലേഖകന്‍: ഹജ്ജ് തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ഒരുങ്ങി ജിദ്ദ എയര്‍പോര്‍ട്ട്; യാത്രക്കാര്‍ക്കായി പുതിയ ടെര്‍മിനലുകള്‍. തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ജിദ്ദ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഒരുക്കിയിട്ടുള്ളതെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. വര്‍ധിച്ചു വരുന്ന തിരക്ക് കണക്കിലെടുത്ത് ഹജ്ജ് ടെര്‍മിനലിന് പുറമെ നോര്‍ത്ത്, സൗത്ത് ടെര്‍മിനലുകള്‍ വഴിയും തീര്‍ഥാടകരെ സ്വീകരിക്കുമെന്ന് ജനറല്‍ സിവില്‍ …
സ്വന്തം ലേഖകന്‍: നികുതി നിരക്കുകള്‍ പരിഷ്‌ക്കരിച്ച് ജിഎസ്ടി കൗണ്‍സില്‍; 88 ഉല്‍പ്പന്നങ്ങളുടെ വില കുറയും. മിക്ക ഗാര്‍ഹികോപകരണങ്ങളുടെയും നികുതി 28ല്‍ നിന്ന് 18 ശതമാനമാക്കിയതായും ജൂലൈ 27 മുതല്‍ പുതുക്കിയ നികുതിനിരക്ക് പ്രാബല്യത്തില്‍ വരുമെന്നും കേന്ദ്ര ധനമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ജിഎസ്ടി കൗണ്‍സിലിന്റെ 28 മത്തെ യോഗത്തിലാണ് തീരുമാനം. അഞ്ചു കോടി രൂപവരെ വാര്‍ഷിക …
സ്വന്തം ലേഖകന്‍: ഇന്ത്യ, അമേരിക്ക 2+2 സംഭാഷണം സെപ്റ്റംബര്‍ ആറിന് ന്യൂഡല്‍ഹിയില്‍; നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകും. ഇരു രാജ്യങ്ങളുടെയും രണ്ടു വീതം മന്ത്രിമാരടങ്ങുന്ന ആദ്യ സംഭാഷണമാണിത്. ഇന്തോ, പസഫിക് മേഖല നേരിടുന്ന വെല്ലുവിളികള്‍, ഉഭയകക്ഷി ബന്ധങ്ങള്‍, സുരക്ഷ, പ്രതിരോധരംഗത്തെ സഹകരണം തുടങ്ങിയവയാണ് ചര്‍ച്ച ചെയ്യുകയെന്ന് വിദേശകാര്യ വകുപ്പ് സൂചന നല്‍കി. ജൂണ്‍ 27നും പിന്നീട് ജൂലൈ …
സ്വന്തം ലേഖകന്‍: സാലിസ്ബറിയില്‍ മുന്‍ റഷ്യന്‍ ചാരനും മകള്‍ക്കുമെതിരെ നടന്ന രാസായുധാക്രമണം ആസൂത്രിതം; അക്രമി സംഘത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍. മുന്‍ റഷ്യന്‍ ചാരനായിരുന്ന സ്‌കരിപാലിനും മകള്‍ യൂലിയയ്ക്കുമെതിരെ നടന്നത് ആസൂത്രിത കൊലപാതക ശ്രമമാണെന്ന് തെളിഞ്ഞതായി കൗണ്ടര്‍ ടെററിസം പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. കഴിഞ്ഞ മാര്‍ച്ച് നാലിന് നടന്ന ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് ബ്രിട്ടന്‍ …
സ്വന്തം ലേഖകന്‍: കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കെനിയന്‍ സൗന്ദര്യറാണിക്ക് തൂക്കുകയര്‍. 24 കാരിയായ റുത് കമാന്‍ഡേക്കാണ് കെനിയന്‍ കോടതി വധശിക്ഷ വിധിച്ചത്. 2015ല്‍ കാമുകന്‍ ഫരീദ് മുഹമ്മദിനെ (24) കുത്തിക്കൊന്നതിനാണ് ശിക്ഷ. 25 ഓളം മുറിവുകളാണ് ഫരീദിന്റെ ദേഹത്ത് ഉണ്ടായിരുന്നത്. കേസിന്റെ വിചാരണ നടക്കുമ്പോഴാണ് സൗന്ദര്യ മത്സരത്തില്‍ റുത് കമാന്‍ഡേ കിരീടം ചൂടിയത്. അതിക്രമം നടത്തുന്ന നിരാശാകാമുകന്മാര്‍ക്കും …
സ്വന്തം ലേഖകന്‍: ‘ചൈന അമേരിക്കയെ കൊള്ളയടിക്കുന്നു,’ ചൈനയില്‍നിന്നുള്ള 500 മില്യണ്‍ ഡോളറിന്റെ ഇറക്കുമതിക്കും തീരുവ ചുമത്തുമെന്ന ഭീഷണിയുമായി ട്രംപ്. വേണ്ടിവന്നാല്‍ ചൈനയില്‍ നിന്നുള്ള 500 മില്യണ്‍ ഡോളറിന്റെ ഇറക്കുമതിക്കും തീരുവ ചുമത്തുമെന്ന ഭീഷണിപ്പെടുത്തിയ ട്രംപ് ചൈനീസ് വ്യാപാര നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. 2017ല്‍ യുഎസ് ചൈനയില്‍ നിന്ന് 505.5 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണു നടത്തിയിട്ടുള്ളത്. …
സ്വന്തം ലേഖകന്‍: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവിന്റെ കൊലപാതകം; കൊലയാളികള്‍ പ്രയോഗിച്ചത് ക്രിമിനല്‍ ലെയര്‍ തന്ത്രം. കുറ്റകൃത്യങ്ങള്‍ക്ക് പരസ്പരബന്ധമില്ലാത്ത സംഘങ്ങളെ നിയോഗിച്ച് അന്വേഷകരെ കുഴക്കുന്ന തന്ത്രമാണിത്. കൊല നടന്ന ദിവസം മഹാരാജാസ് കോളെജ് ക്യാംപസിലേക്കു കൊലയാളികളെ വിളിച്ചുവരുത്തിയ ജെ.ഐ. മുഹമ്മദിനും കൊലയാളിസംഘത്തിലെ പ്രതികളെ മുഴുവന്‍ അറിയില്ല. മുഹമ്മദ് അറസ്റ്റിലാവുന്നതോടെ കുറ്റകൃത്യം സംബന്ധിച്ച ഗൂഢാലോചനയുടെ മുഴുവന്‍ ചുരുളും …
സ്വന്തം ലേഖകന്‍: കുമ്പസാരത്തിനിടെ വൈദികന്റെ ഉപദേശം വഴിത്തിരിവായി; കൊലപാതക കുറ്റമേറ്റ് സ്വിറ്റ്‌സര്‍ലന്‍ഡുകാരന്‍; തെളിഞ്ഞത് ആത്മഹത്യയെന്ന് കരുതിയ കേസ്. ഭാര്യയെ താന്‍ കൊലപ്പെടുത്തുകയായിരുന്നു എന്ന് കുറ്റവാളി കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞതാണ് വഴിത്തിരിവായത്. വൈദികന്റെ ഉപദേശം സ്വീകരിച്ച അഗ്‌നിശമനസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൂടിയായ ഗിയൂസേപ്പ (49) തുടര്‍ന്ന് നേരെ പോയി കീഴടങ്ങുകയായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ടെസ്സിന്‍ പ്രവിശ്യയിലുള്ള മോണ്ടെ കരാസോയിലെ വീട്ടില്‍ …
സ്വന്തം ലേഖകന്‍: മോദി സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; രാഹുല്‍ ഗാന്ധിയുടെ കെട്ടിപ്പിടുത്തവും കണ്ണിറുക്കലും പ്രധാനമന്ത്രിയുടെ കടന്നാക്രമണവുമായി പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍. 126നെതിരെ 325 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പരാജയപ്പെട്ടത്. ആകെ വോട്ട് 451. എന്‍ഡിഎ കക്ഷിനില 313, പ്രതീക്ഷിച്ചതിലധികം പിന്തുണ മോദി സര്‍ക്കാര്‍ നേടി. പ്രതിപക്ഷത്തിന് വോട്ട് തിരിച്ചടിയായി, 154 വോട്ട് പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 126 …
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റിന് അഴിമതി കുരുക്ക്; എട്ട് വര്‍ഷം കൂടി കഠിന തടവ്. ജയിലില്‍ കഴിയുന്ന പാര്‍ക് ഗ്യൂന്‍ ഹൈയ്ക്കു (66) രഹസ്യാന്വേഷണ ഏജന്‍സിയില്‍ നിന്ന് അനധികൃതമായി 2.65 കോടി ഡോളര്‍ കൈപ്പറ്റിയതിന് ആറു വര്‍ഷവും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അവിഹിതമായി ഇടപെട്ടതിനു രണ്ടു വര്‍ഷവുമാണു കോടതി ജയില്‍ ശിക്ഷ വിധിച്ചത്. രണ്ടു …