സ്വന്തം ലേഖകന്‍: ടൊറന്റോ വെടിവയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റ 10 വയസുകാരിയും മരിച്ചു; മരണ സംഖ്യ മൂന്നായി; പരുക്കേറ്റവരുടെ നില ഗുരുതരം. കാനഡയിലെ ഏറ്റവും വലിയ നഗരമായ ടോറന്‍േറായിലെ തിരക്കുപിടിച്ച മേഖലയില്‍ കഴിഞ്ഞ ദിവസം തോക്കുധാരി നടത്തിയ വെടിവെപ്പില്‍ 18 വയസുള്ള യുവതിയും കൊല്ലപ്പെട്ടിരുന്നു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമിയെ പിന്നീട് വെടിയേറ്റ് മരിച്ച നിലയില്‍ …
സ്വന്തം ലേഖകന്‍: വൈന്‍ ഉണ്ടാക്കാന്‍ ഓണ്‍ലൈനില്‍ വിഷപ്പാമ്പിനെ വാങ്ങി; ചൈനക്കാരി പാമ്പുകടിയേറ്റ് മരിച്ചു. കടിയേറ്റ് എട്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് സ്ത്രീ മരിച്ചതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. സുവാന്‍സുവാന്‍ എന്ന ഓണ്‍ലൈന്‍ സൈറ്റ് വഴിയാണ് യുവതി വിഷപ്പാമ്പിനെ വാങ്ങിയത്. സ്ഥലത്തെ പ്രദേശിക കൊറിയര്‍ സര്‍വീസാണ് പാമ്പിനെ യുവതിയുടെ അടുത്തെത്തിച്ചത്. എന്നാല്‍ കൊറിയര്‍ സര്‍വീസുകാര്‍ക്ക് എന്താണ് …
സ്വന്തം ലേഖകന്‍: പരസ്പരം പോര്‍വിളികളുമായി ഇറാനും യുഎസും; ഇരു രാജ്യങ്ങളും യുദ്ധത്തിന്റെ വക്കിലെന്ന് നിരീക്ഷകര്‍. ഇറാനെതിരായ ഭീഷണികള്‍ക്ക് അമേരിക്ക വലിയ വിലകൊടുക്കേണ്ടി വരുമെന്ന പ്രസിഡന്റ് റുഹാനിയുടെ മുന്നറിയിപ്പിന്, ‘തെറ്റായ എന്തെങ്കിലും നടപടി ഇറാന്റെ ഭാഗത്തുനിന്നുണ്ടായാല്‍ ചരിത്രത്തില്‍ ഇതുവരെ വളരെക്കുറച്ചുപേര്‍ മാത്രം അനുഭവിച്ച പ്രത്യാഘാതങ്ങള്‍ കാണേണ്ടി വരും’ എന്നു ഡോണള്‍ഡ് ട്രംപ് തിരിച്ചടിച്ചു. സിംഹത്തിന്റെ വാലില്‍പ്പിടിച്ചു കളിക്കരുതെന്ന് …
സ്വന്തം ലേഖകന്‍: രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ മന്ത്രിതല സമിതി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. രാജ്‌നാഥ് സിംഗിന് പുറമെ മന്ത്രിമാരായ സുഷ്മ സ്വരാജ്, നിധിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ്, തവാര്‍ചന്ദ് ഗലോട്ട് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നേരിടുന്നതിനായുള്ള …
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്!ലിക്കു നേരെ യുഎസ് ജയിലില്‍ ആക്രമണം; ഹെഡ്‌ലിയുടെ നില ഗുരുതരം. ഗുരുതരമായ പരുക്കേറ്റ ഹെഡ്!ലി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ജൂലൈ എട്ടിനാണ് ഷിക്കാഗോയിലെ മെട്രോപ്പൊലിറ്റന്‍ കറക്ഷനല്‍ സെന്ററില്‍ ഹെഡ്!ലിയെ രണ്ടു സഹതടവുകാര്‍ ആക്രമിച്ചത്. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല. പാക്ക് വംശജനായ യുഎസ് പൗരന്‍ …
സ്വന്തം ലേഖകന്‍: എയ്ഡ്‌സ് രോഗിക്ക് കൈകൊടുത്ത ഡയാന രാജകുമാരിക്കുള്ള ആദരമായി എച്ച്‌ഐവി പോസിറ്റീവ് രക്തം കൊണ്ടുള്ള ചിത്രവുമായി ബ്രിട്ടീഷ് കലാകാരന്‍. കോണര്‍ കോളിന്‍സിന്റെ പുതിയ ഛായാചിത്രത്തിലാണ് എച്ച്‌ഐവി പോസിറ്റീവ് രക്തമുപയോഗിച്ച് ഡയാന രാജകുമാരിയെ വരച്ചിരിക്കുന്നത്. 1987–ല്‍ ലണ്ടനിലെ ഒരു ആശുപത്രിയില്‍ എയ്ഡ്‌സ് രോഗിക്കു കൈകൊടുക്കുന്ന ഡയാന രാജകുമാരിയുടെ വിഖ്യാത ചിത്രമാണ് കോളിന്റെ സൃഷ്ടിയുടെ പ്രചോദനം. ഒരു …
സ്വന്തം ലേഖകന്‍: അഴിമതിക്കേസില്‍ കുരുങ്ങിയ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെയും സഹോദരിയെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി.) കോചെയര്‍മാന്‍ കൂടിയായ ആസിഫ് അലി സര്‍ദാരിയെയും സഹോദരി ഫരില്‍ തല്‍പുരിനെയും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചത്. 3500 കോടിയുടെ അഴിമതിക്കേസില്‍ ഇവര്‍ക്കു പുറമേ മറ്റ് 18 പേരെയും പിടികിട്ടാപ്പുള്ളി പട്ടികയില്‍ …
സ്വന്തം ലേഖകന്‍: 15 വര്‍ഷത്തെ മോഷണ ജീവിതത്തില്‍ 380 രാജ്യാന്തര കവര്‍ച്ചകളിലായി 391 മില്യന്‍ ഡോളര്‍ സമ്പാദിച്ച കള്ളന്മാരുടെ സംഘം കുടുങ്ങി; കുടുക്കിയത് ഒരു തുള്ളി രക്തം! 15 വര്‍ഷമായി അന്വേഷകര്‍ക്ക് തൊടാന്‍ കഴിയാതിരുന്ന പിങ്ക് പാന്തര്‍ എന്നറിയപ്പെടുന്ന ലോകത്തെ ഏറ്റവും ശക്തരായ മോഷണ സംഘമാണ് ഒരു തുള്ളി രക്തം കാരണം കുടുങ്ങിയത്. 1999 മുതല്‍ …
സ്വന്തം ലേഖകന്‍: സ്വവര്‍ഗ വിവാഹവും, സോഷ്യലിസവും; ക്യൂബ ഇനി പഴയ ക്യൂബയല്ല; അടിമുടി അഴിച്ചുപണി ലക്ഷ്യമിട്ട് പുതിയ ഭരണഘടന ഒരുങ്ങുന്നു. കമ്യൂണിസം പടുത്തുയര്‍ത്തുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍നിന്നു വഴിമാറി പുതിയ ഭരണഘടനയുടെ കരടിനു ക്യൂബന്‍ സര്‍ക്കാര്‍ രൂപം നല്‍കി. കമ്യൂണിസത്തിനു പകരം ക്യൂബയ്ക്ക് അനുയോജ്യമായ സോഷ്യലിസത്തിനാണ് പുതിയ ഊന്നല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വകാര്യസ്വത്തവകാശവും സ്വവര്‍ഗ വിവാഹവും അംഗീകരിക്കും. …
സ്വന്തം ലേഖകന്‍: തുര്‍ക്കി ബന്ധത്തിന്റെ പേരില്‍ വംശീയാധിക്ഷേപം; ജര്‍മന്‍ ദേശീയ ടീമിനായി ഇനി ബൂട്ടുകെട്ടില്ലെന്ന് ഫുട്‌ബോള്‍ താരം മെസ്യൂട്ട് ഓസില്‍. ജര്‍മനിക്കായി ഇനി കളിക്കില്ലെന്ന് വ്യക്തമാക്കി കൊണ്ട് അദ്ദേഹം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വഴി പ്രസ്താവന പുറത്തിറക്കി. റഷ്യന്‍ ലോകകപ്പിന് മുമ്പ് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗനൊപ്പം ഓസില്‍ ഫോട്ടോക്ക് പോസ് ചെയ്തത് വിവാദമായിരുന്നു. …