1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ 12 വയസ്സിന്​ മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിൻ അടുത്തയാഴ്​ച മുതൽ
കുവൈത്തിൽ 12 വയസ്സിന്​ മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിൻ  അടുത്തയാഴ്​ച മുതൽ
സ്വന്തം ലേഖകൻ: കുവൈത്തിൽ 12നും 15നും ഇടയിൽ പ്രായമുള്ളവരുടെ കോവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ അടുത്തയാഴ്​ച ആരംഭിക്കും. സെപ്​റ്റംബറിന്​ മുമ്പ്​ ഇൗ പ്രായവിഭാഗത്തിലുള്ളവർക്ക്​ രണ്ട്​ ഡോസ്​ വാക്​സിനും നൽകാനാണ്​ ലക്ഷ്യമിടുന്നത്​. രജിസ്​റ്റർ ചെയ്​ത​വർക്ക്​ മൊബൈൽ ഫോണിൽ ടെക്​സ്​റ്റ്​ മെസേജ്​ ആയി അപ്പോയൻറ്​മെൻറ്​ വിവരങ്ങൾ അയക്കും. സെപ്​റ്റംബറിൽ സ്​കൂളുകളിൽ നേരിട്ട്​ അധ്യയനം ആരംഭിക്കുന്നതിന്​ മുന്നോടിയായാണ്​ 12 വയസ്സിന്​ മുകളിലുള്ളവർക്ക്​ …
ഷാർജയിൽ തുറന്ന വേദിയിൽ സിനിമാക്കാഴ്ച; സ്വന്തം വാഹനത്തിലിരുന്ന് ആസ്വദിക്കാം
ഷാർജയിൽ തുറന്ന വേദിയിൽ സിനിമാക്കാഴ്ച; സ്വന്തം വാഹനത്തിലിരുന്ന് ആസ്വദിക്കാം
സ്വന്തം ലേഖകൻ: ഈദ് അവധി പ്രമാണിച്ച് ഷാർജ മുവൈലിഹലിൽ ദിവസവും തുറന്ന വേദികളിൽ വിവിധ ഭാഷകളിലുള്ള സിനിമകൾ പ്രദർശിപ്പിക്കുന്നു. സ്വന്തം വാഹനങ്ങളിലിരുന്ന് സിനിമകാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് വാഹനങ്ങൾ തമ്മിലുള്ള അകലവും നിശ്ചയിച്ചിട്ടുണ്ട്. സിനിമകളിലെ സംഭാഷണങ്ങളും ശബ്ദങ്ങളും വാഹനങ്ങളിലെ റേഡിയോയിലൂടെ പ്രത്യേക ഫ്രീക്വൻസിയിലൂടെ കേൾക്കാവുന്നതുമാണ്. മലയാളികളടക്കം കുടുംബങ്ങൾ താമസിക്കുന്ന ആഡംബര വില്ലകൾ ഇവിടങ്ങളിൽ …
എണ്ണ ഉല്‍പ്പാദന കാര്യത്തില്‍ യുഎഇ – സൗദി തര്‍ക്കത്തിൽ ഒത്തുതീർപ്പ്
എണ്ണ ഉല്‍പ്പാദന കാര്യത്തില്‍ യുഎഇ – സൗദി തര്‍ക്കത്തിൽ ഒത്തുതീർപ്പ്
സ്വന്തം ലേഖകൻ: എണ്ണ ഉല്‍പ്പാദന പരിധിയുടെ കാര്യത്തില്‍ പ്രധാന എണ്ണ ഉല്‍പ്പാദന രാജ്യങ്ങളായ സൗദിയും യുഎഇയും തമ്മില്‍ ഏറെ നാളായി നിലനില്‍ക്കുന്ന തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരമായെങ്കിലും അത് എണ്ണ വിലയില്‍ കാര്യമായ കുറവുണ്ടാക്കിയില്ല. തര്‍ക്കം പരിഹരിച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടും ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം കാരണം റഷ്യ …
“എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് അറിയില്ല,” ഡാനിഷ് സിദ്ദീഖിയുടെ മരണത്തിൽ താലിബാൻ
“എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് അറിയില്ല,” ഡാനിഷ് സിദ്ദീഖിയുടെ മരണത്തിൽ താലിബാൻ
സ്വന്തം ലേഖകൻ: ഇന്ത്യൻ മാധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് താലിബാൻ. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ സ്പിൻ ബോൽദാക്ക് പട്ടണത്തിൽ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലാണ് ഇന്നലെ റോയിട്ടേഴ്സ് ഫോട്ടോ ജേണലിസ്റ്റായ ഡാനിഷ് കൊല്ലപ്പെട്ടത്. മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടലിനെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ല. അദ്ദേഹം എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നും അറിയില്ല. താലിബാന്‍ വക്താവ് സാബിനുള്ള മുജാഹിദ് വ്യക്തമാക്കി. …
സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്; മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്
സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്; മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 13,750 പേര്‍ക്ക് കോവിഡ്. കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,390 സാംപിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 10.55. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ മരണം 15,155. കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരും. ചികിത്സയിലായിരുന്ന 10,697 പേര്‍ രോഗമുക്തി നേടി. …
യുഎസിൽ ഡെൽറ്റ വകഭേദം വ്യാപിക്കുന്നു; മാസ്ക് വീണ്ടും നിർബന്ധമാക്കി ലോസാഞ്ചലസ്
യുഎസിൽ ഡെൽറ്റ വകഭേദം വ്യാപിക്കുന്നു; മാസ്ക് വീണ്ടും നിർബന്ധമാക്കി ലോസാഞ്ചലസ്
സ്വന്തം ലേഖകൻ: അമേരിക്കയിലെ ഏറ്റവും വലിയ കൗണ്ടിയായ കലിഫോർണിയാ സംസ്ഥാനത്തെ ലൊസാഞ്ചലസ് കൗണ്ടിയിൽ മാരകശേഷിയുള്ള കോവിഡ് െഡൽറ്റാ വകഭേദത്തിന്റെ വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ മാസ്ക്ക് ധരിക്കുന്നത് പുനഃസ്ഥാപിക്കുന്ന ഉത്തരവ് ജൂലായ് 15 വ്യാഴാഴ്ച കൗണ്ടി അധികൃതർ പുറത്തിറക്കി. വാക്സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ ഈ വാരാന്ത്യം എല്ലാവരും മാസ്ക്ക് ധരിക്കണമെന്നാണ് പുതിയ നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ …
ഫ്രാന്‍സില്‍ കൊവിഡ് നിയന്ത്ര ണങ്ങൾക്കും വാക്സിനുമെ തിരെ പ്രതിഷേധം; കണ്ണീര്‍ വാതകം പ്രയോഗിച്ച് പോലീസ്
ഫ്രാന്‍സില്‍ കൊവിഡ് നിയന്ത്ര ണങ്ങൾക്കും വാക്സിനുമെ തിരെ പ്രതിഷേധം; കണ്ണീര്‍ വാതകം പ്രയോഗിച്ച് പോലീസ്
സ്വന്തം ലേഖകൻ: ഫ്രാൻസിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രക്ഷോഭകാരികൾക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ച് പോലീസ്. പുതിയ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ രാജ്യമെമ്പാടുമായി 19,000ത്തോളം ആളുകളാണ് തെരുവിൽ ഇറങ്ങിയത്. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കണമെങ്കിൽ വാക്സിനെടുക്കുകയോ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കുകയോ വേണമെന്ന തീരുമാനത്തിനെതിരെയാണ് ആളുകൾ രംഗത്തെത്തിയത്. ബുധനാഴ്ച രാവിലെയായിരുന്നു പാരീസിൽ പ്രക്ഷേഭകാരികൾ തെരുവിലിറങ്ങിയത്. വാര്‍ഷിക മിലിട്ടറി പരേഡില്‍ …
ജർമ്മനിയിലും ബെൽജിയത്തിലും കനത്ത മഴ, മിന്നൽ പ്രളയം; 70ഓളം പേർ മരിച്ചു
ജർമ്മനിയിലും ബെൽജിയത്തിലും കനത്ത മഴ, മിന്നൽ പ്രളയം; 70ഓളം പേർ മരിച്ചു
സ്വന്തം ലേഖകൻ: കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ യൂറോപ്യൻ രാജ്യങ്ങളായ ജർമ്മനിയിലും ബെൽജിയത്തിലും കനത്ത നാശ നഷ്ടം. ഇരു രാജ്യങ്ങളിലുമായി 70 പേർ മരിച്ചതായി അന്താരാഷ്ട്ര വാർത്താ മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തു. ജർമ്മനിയിലാണ് കൂടുതൽ നഷ്ടം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബെൽജിയത്തിൽ മാത്രം 11 മരണമാണ് നിലവിൽ റിപ്പോർട്ട് ചെയ്തത്. നിരവധിയാളുകളെ കാണാതെയായിട്ടുമുണ്ട്. ജര്‍മ്മന്‍ സ്റ്റേറ്റുകളായ …
തിങ്കളാഴ്ച മുതല്‍ അബുദാബി യില്‍ രാത്രി യാത്രാ വിലക്ക്; പ്രവേശന വിലക്ക് ഈ മാസം പിൻവലിച്ചേക്കും
തിങ്കളാഴ്ച മുതല്‍ അബുദാബി യില്‍ രാത്രി യാത്രാ വിലക്ക്; പ്രവേശന വിലക്ക് ഈ മാസം  പിൻവലിച്ചേക്കും
സ്വന്തം ലേഖകൻ: ബലി പെരുന്നാള്‍ അവധിയോടെ യുഎഇ തലസ്ഥാനമായ അബൂദാബിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. ജൂലൈ 19 തിങ്കളാഴ്ച മുതല്‍ അബൂദബിയില്‍ രാത്രികാല യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതാണ് ഇവയില്‍ പ്രധാനം. രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് യാത്രാ നിയന്ത്രണം. അബൂദാബിയിലേക്കുള്ള പ്രവേശനത്തിനും വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇയില്‍ ബലിപെരുന്നാള്‍ …
സൗദിയിൽ നമസ്‌കാര സമയ ങ്ങളിൽ ഷോപ്പുകൾ തുറക്കാം; പ്രവാസികൾക്ക് ഇഷ്ടമുള്ള വാക്സിൻ സ്വീകരിക്കാം
സൗദിയിൽ നമസ്‌കാര സമയ ങ്ങളിൽ ഷോപ്പുകൾ തുറക്കാം; പ്രവാസികൾക്ക് ഇഷ്ടമുള്ള വാക്സിൻ സ്വീകരിക്കാം
സ്വന്തം ലേഖകൻ: സൗദിയിൽ നമസ്കാര സമയങ്ങളിൽ വാണിജ്യ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി. ഫെഡറേഷൻ ഓഫ് സൗദി ചേമ്പേഴ്‌സ് വ്യാഴാഴ്ച പുറത്തിറക്കിയ സർക്കുലറിൽ പറയുന്നതനുസരിച്ച് സൗദിയിലെ എല്ലാ നഗരങ്ങളിലും പ്രാർത്ഥന സമയങ്ങളിൽ കടകളും വാണിജ്യ സ്ഥാപനങ്ങളും തുറന്നിരിക്കാം എന്നാണു. പ്രാർത്ഥന സമയമടക്കം പ്രവൃത്തി സമയങ്ങളിലുടനീളം വാണിജ്യ, സാമ്പത്തിക പ്രവർത്തനങ്ങൾ തുടരാനാകുമെന്ന് ഫെഡറേഷൻ പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. കൊറോണ …