1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്കായി വ്യാപക പരിശോധന; മുപ്പത്തിയഞ്ചോളം പേര്‍ പിടിയില്‍
കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്കായി വ്യാപക പരിശോധന; മുപ്പത്തിയഞ്ചോളം പേര്‍ പിടിയില്‍
സ്വന്തം ലേഖകന്‍: കുവൈത്തില്‍ അനധികൃതര്‍ താമസക്കാര്‍ക്കായി വ്യാപക പരിശോധന; മുപ്പത്തിയഞ്ചോളം പേര്‍ പിടിയില്‍. കഴിഞ്ഞ ദിവസം നടന്ന സുരക്ഷാ പരിശോധനയില്‍ നിരവധി പേര്‍ പിടിയിലയാതായി അധികൃതര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഇബ്രാഹിം അല്‍ ദറായുടെ നിര്‍ദേശാനുസരണം അഹ്മദി ഗവര്‍ണറേറ്റിലാണ് പരിശോധന നടത്തിയത്. താമസാനുമതി രേഖ ഇല്ലാത്തവരും …
ജമ്മു കശ്മീരില്‍ റൈസിങ് കശ്മീര്‍ പത്രത്തിന്റെ എഡിറ്റര്‍ ഷുജാത്ത് ബുഖാരിയെ വെടിവെച്ചു കൊന്നു
ജമ്മു കശ്മീരില്‍ റൈസിങ് കശ്മീര്‍ പത്രത്തിന്റെ എഡിറ്റര്‍ ഷുജാത്ത് ബുഖാരിയെ വെടിവെച്ചു കൊന്നു
സ്വന്തം ലേഖകന്‍: ജമ്മു കശ്മീരില്‍ റൈസിങ് കശ്മീര്‍ പത്രത്തിന്റെ എഡിറ്റര്‍ ഷുജാത്ത് ബുഖാരിയെ വെടിവെച്ചു കൊന്നു. ശ്രീനഗറിലെ പ്രസ് കോളനിയിലെ ഓഫീസിന് പുറത്തുവെച്ചാണ് അജ്ഞാതസംഘം ബുഖാരിക്കുനേരെ വെടിയുതിര്‍ത്തത്. നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആക്രമണത്തിന് പിന്നില്‍ തീവ്രവാദികളാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അക്രമി സംഘം നിരവധി തവണ ബുഖാരിക്ക് നേരെ നിറയൊഴിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഗുരുതരമായി …
സാന്‍ഫ്രാന്‍സിസ്‌കോ യില്‍ മേയര്‍ പദവിയിലെത്തുന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരിയായി ലണ്ടന്‍ ബ്രീഡ്
സാന്‍ഫ്രാന്‍സിസ്‌കോ യില്‍ മേയര്‍ പദവിയിലെത്തുന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരിയായി ലണ്ടന്‍ ബ്രീഡ്
സ്വന്തം ലേഖകന്‍: സാന്‍ഫ്രാന്‍സിസ്‌കോയില്‍ മേയര്‍ പദവിയിലെത്തുന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരിയായി ലണ്ടന്‍ ബ്രീഡ്. സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തിന്റെ മേജറായി തെരഞ്ഞെടുക്കപ്പെട്ട ആഫ്രിക്കന്‍അമേരിക്കന്‍ വംശജയായ ലണ്ടന്‍ ബ്രീഡ് ഈ പദവിയിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയെന്ന ബഹുമതിയാണ് സ്വന്തമാക്കിയത്. തെരഞ്ഞെടുപ്പില്‍ മാര്‍ക്ക് ലെനോയെ പരാജയപ്പെടുത്തിയാണ് നാല്‍പ്പത്തി മൂന്നുകാരിയായ ബ്രീഡ മേയര്‍ പദവിയിലെത്തുന്നത്. ജൂണ്‍ അഞ്ചിന് നടന്ന വോട്ടെടുപ്പില്‍ അമ്പത് ശതമാനത്തിലധികം …
പുടിനേയും സല്‍മാന്‍ രാജകുമാരനേയും സാക്ഷിയാക്കി തകര്‍ത്തടിച്ച് റഷ്യ; ലോകകപ്പ് ഉല്‍ഘാടന മത്സരത്തില്‍ സൗദിയെ മറുപടിയില്ലാത്ത 5 ഗോളുകള്‍ക്ക് തകര്‍ത്തു
പുടിനേയും സല്‍മാന്‍ രാജകുമാരനേയും സാക്ഷിയാക്കി തകര്‍ത്തടിച്ച് റഷ്യ; ലോകകപ്പ് ഉല്‍ഘാടന മത്സരത്തില്‍ സൗദിയെ മറുപടിയില്ലാത്ത 5 ഗോളുകള്‍ക്ക് തകര്‍ത്തു
സ്വന്തം ലേഖകന്‍: പുടിനേയും സല്‍മാന്‍ രാജകുമാരനേയും സാക്ഷിയാക്കി തകര്‍ത്തടിച്ച് റഷ്യ; ലോകകപ്പ് ഉല്‍ഘാടന മത്സരത്തില്‍ സൗദിയെ മറുപടിയില്ലാത്ത 5 ഗോളുകള്‍ക്ക് തകര്‍ത്തു. കളിയുടെ ആദ്യ പകുതി കഴിഞ്ഞപ്പോള്‍ മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുന്നിലായിരുന്നു ആതിഥേയര്‍. കളിയുടെ 12 മത്തെ മിനിറ്റില്‍ യൂറി ഗസിന്‍സ്‌കിയാണ് റഷ്യയ്ക്കായി ചരിത്ര ഗോള്‍ സ്വന്തമാക്കിയത്. നാല്‍പത്തിമൂന്നാം മിനിറ്റില്‍ പകരക്കാരന്‍ ഡെന്നിസ് ചെറിഷേവ് …
തൊഴിലാളി വിസക്കായി ഇനി ബാങ്ക് ഗ്യാരണ്ടി വേണ്ട; തൊഴിലന്വേഷകര്‍ക്ക് 6 മാസത്തേക്ക് സൗജന്യ താല്‍ക്കാലിക വിസ; യുഎഇ വിസ നിയമങ്ങളില്‍ അഴിച്ചുപണി
തൊഴിലാളി വിസക്കായി ഇനി ബാങ്ക് ഗ്യാരണ്ടി വേണ്ട; തൊഴിലന്വേഷകര്‍ക്ക് 6 മാസത്തേക്ക് സൗജന്യ താല്‍ക്കാലിക വിസ; യുഎഇ വിസ നിയമങ്ങളില്‍ അഴിച്ചുപണി
സ്വന്തം ലേഖകന്‍: സ്വകാര്യ മേഖലയിലെ തൊഴിലാളി വിസക്കായി ഇനി ബാങ്ക് ഗ്യാരണ്ടി വേണ്ട; യുഎഇ വിസ നിയമങ്ങളില്‍ അഴിച്ചുപണി. കഴിഞ്ഞ ദിവസം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. യുഎഇയില്‍ തൊഴില്‍ വിസയിലെത്തുന്നവര്‍ക്കുള്ള 3000 ദിര്‍ഹം നിര്‍ബന്ധ ബാങ്ക് …
കാല്‍പ്പന്തു കളിയുടെ ലോകകപ്പ് മാമാങ്കത്തിന് ഇന്ന് റഷ്യന്‍ മണ്ണില്‍ കിക്കോഫ്; ആദ്യ മത്സരത്തില്‍ റഷ്യ സൗദിയുമായി ഏറ്റുമുട്ടും
കാല്‍പ്പന്തു കളിയുടെ ലോകകപ്പ് മാമാങ്കത്തിന് ഇന്ന് റഷ്യന്‍ മണ്ണില്‍ കിക്കോഫ്; ആദ്യ മത്സരത്തില്‍ റഷ്യ സൗദിയുമായി ഏറ്റുമുട്ടും
സ്വന്തം ലേഖകന്‍: ലോകം ഒരു ഫുട്‌ബോളായി ചുരുങ്ങി റഷ്യയിലേക്ക്; കാല്‍പ്പന്തു കളിയുടെ ലോകകപ്പ് മാമാങ്കത്തിന് ഇന്ന് റഷ്യന്‍ മണ്ണില്‍ കിക്കോഫ്; ആദ്യ മത്സരത്തില്‍ റഷ്യ സൗദിയുമായി ഏറ്റുമുട്ടും. ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും ഉള്‍പ്പെടെ 736 കളിക്കാരാണ് റഷ്യയില്‍ പന്തുതട്ടുക. ഇന്ത്യന്‍ സമയം ഇന്നു രാത്രി 8.30 ന് ലുഷ്‌നികി സ്റ്റേഡിയത്തില്‍ ആതിഥേയരായ റഷ്യയും …
ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന്‍ യൂറോപ്യന്‍ എക്കണോമിക് ഏരിയയില്‍ തുടരേണ്ടതില്ലെന്ന് എംപിമാര്‍; ലേബര്‍ പാര്‍ട്ടിയില്‍ കലാപം
ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന്‍ യൂറോപ്യന്‍ എക്കണോമിക് ഏരിയയില്‍ തുടരേണ്ടതില്ലെന്ന് എംപിമാര്‍; ലേബര്‍ പാര്‍ട്ടിയില്‍ കലാപം
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന്‍ യൂറോപ്യന്‍ എക്കണോമിക് ഏരിയയില്‍ തുടരേണ്ടതില്ലെന്ന് എംപിമാര്‍; ലേബര്‍ പാര്‍ട്ടിയില്‍ കലാപം. ബ്രെക്‌സിറ്റ് വ്യവസ്ഥകള്‍ സംബന്ധിച്ച് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയില്‍ ഭിന്നിപ്പ് ശക്തമാകവെ ഇയുവില്‍ നിന്ന് പിരിഞ്ഞശേഷം ബ്രിട്ടന്‍ യൂറോപ്യന്‍ എക്കണോമിക് ഏരിയ (ഇഇഎ) യില്‍ തുടരേണ്ടതിലെന്ന് ഹൗസ് ഓഫ് കോമണ്‍സില്‍ തീരുമാനമായി. 126 നെതിരെ 327 വോട്ടുകള്‍ക്കാണ് എംപിമാര്‍ …
മലബാറില്‍ നിന്നുള്ള പ്രവാസികള്‍ക്ക് തിരിച്ചടി; കരിപ്പൂര്‍ വിമാനത്താവളത്തെ തരംതാഴ്ത്തി; വലിയ വിമാനങ്ങള്‍ ഇറങ്ങില്ല
മലബാറില്‍ നിന്നുള്ള പ്രവാസികള്‍ക്ക് തിരിച്ചടി; കരിപ്പൂര്‍ വിമാനത്താവളത്തെ തരംതാഴ്ത്തി; വലിയ വിമാനങ്ങള്‍ ഇറങ്ങില്ല
സ്വന്തം ലേഖകന്‍: മലബാറില്‍ നിന്നുള്ള പ്രവാസികള്‍ക്ക് തിരിച്ചടി; കരിപ്പൂര്‍ വിമാനത്താവളത്തെ തരംതാഴ്ത്തി; വലിയ വിമാനങ്ങള്‍ ഇറങ്ങില്ല. നവീകരണത്തിന് ശേഷവും എയര്‍പോര്‍ട്ട് അതോറിറ്റി കാറ്റഗറിയില്‍ തരം താഴ്ത്തിയതിനാല്‍ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കാനാകില്ല. കാറ്റഗറി 9 ആിരുന്നത് നേരത്തെ നവീകരണത്തിന് വേണ്ടി 8 ആയി കുറച്ചിരുന്നു. നവീകരണത്തിന് ശേഷം ഇത് 9 ആക്കാനായിരുന്നു ധാരണ. അതേസമയം, അഗ്‌നിശമന …
ട്രംപ്, കിം ഉച്ചകോടിയെ വാനോളം പുകഴ്ത്തി ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍; ഉത്തര കൊറിയ ഒരിക്കലും ആണവ ഭീഷണിയാകില്ലെന്ന് ട്രംപിന്റെ ഉറപ്പ്
ട്രംപ്, കിം ഉച്ചകോടിയെ വാനോളം പുകഴ്ത്തി ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍; ഉത്തര കൊറിയ ഒരിക്കലും ആണവ ഭീഷണിയാകില്ലെന്ന് ട്രംപിന്റെ ഉറപ്പ്
സ്വന്തം ലേഖകന്‍: ട്രംപ്, കിം ഉച്ചകോടിയെ വാനോളം പുകഴ്ത്തി ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍; ഉത്തര കൊറിയ ഒരിക്കലും ആണവ ഭീഷണിയാകില്ലെന്ന് ട്രംപിന്റെ ഉറപ്പ്. ചൊവ്വാഴ്ച സിംഗപ്പൂരില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ നടന്ന ഉച്ചകോടിയെ നൂറ്റാണ്ടിന്റെ കൂടിക്കാഴ്ച എന്ന തലക്കെട്ടിലാണ് ഒന്നാം പേജില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക …
ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമവേദിയായി രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്ന്
ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമവേദിയായി രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്ന്
സ്വന്തം ലേഖകന്‍: ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമവേദിയായി രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്ന്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ശ്രദ്ധേയ സാന്നിധ്യമായപ്പോള്‍, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ അസാന്നിധ്യം ചര്‍ച്ചയായി. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കനിമൊഴി, ദിനേശ് ത്രിവേദി, ഡി.പി. ത്രിപാഠി, ഡാനിഷ് …