1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹാര്‍ലി ഡേവിഡ്‌സണില്‍ ചീറിപ്പായാനുള്ള പരിശീലനത്തില്‍ മുഴുകി സൗദിയിലെ പെണ്‍കുട്ടികള്‍
ഹാര്‍ലി ഡേവിഡ്‌സണില്‍ ചീറിപ്പായാനുള്ള പരിശീലനത്തില്‍ മുഴുകി സൗദിയിലെ പെണ്‍കുട്ടികള്‍
സ്വന്തം ലേഖകന്‍: ഹാര്‍ലി ഡേവിഡ്‌സണില്‍ ചീറിപ്പായാനുള്ള പരിശീലനത്തില്‍ മുഴുകി സൗദിയിലെ പെണ്‍കുട്ടികള്‍. റിയാദിലെ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തില്‍വെച്ചാണ് പരിശീലനം. സൗദിയില്‍ വനിതകള്‍ വാഹനമോടിക്കുന്നതിനുള്ള അനുമതി പ്രാബല്യത്തിലാവാന്‍ രണ്ടാഴ്ച കൂടി ശേഷിക്കുമ്പോഴാണ് പെണ്‍കുട്ടികള്‍ തിരക്കിട്ട് പരിശീലനം നേടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിയാദിനടുത്തുള്ള ഒരു ഡ്രൈവിംഗ് സ്‌ക്കൂളില്‍ പെണ്‍കുട്ടികള്‍ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പരിശീലനം …
മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പ്രേമത്തിന് സക്ഷാല്‍ ലയണല്‍ മെസിയുടെ സല്യൂട്ട്!
മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പ്രേമത്തിന് സക്ഷാല്‍ ലയണല്‍ മെസിയുടെ സല്യൂട്ട്!
സ്വന്തം ലേഖകന്‍: മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പ്രേമത്തിന് സക്ഷാല്‍ ലയണല്‍ മെസിയുടെ സല്യൂട്ട്! കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഞെട്ടിച്ച് അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മലയാളികളായ ആരാധകരുടേയും ദൃശ്യങ്ങളുള്ളത്. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള കായിക താരങ്ങളിലൊരാളായ മെസി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അര്‍ജന്റീന ആരാധകരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയതാണ് വീഡിയോ. മലപ്പുറം എടവണ്ണ സ്വദേശികളായ …
യുഎസ്, ഉത്തര കൊറിയ സമാധാന കരാര്‍ യാഥാര്‍ഥ്യമായി; സമ്പൂര്‍ണ ആണവനിരോധനം ഉറപ്പാകുമെന്ന് ട്രംപ്; നന്ദി പറഞ്ഞ് കിം ജോംഗ് ഉന്‍
യുഎസ്, ഉത്തര കൊറിയ സമാധാന കരാര്‍ യാഥാര്‍ഥ്യമായി; സമ്പൂര്‍ണ ആണവനിരോധനം ഉറപ്പാകുമെന്ന് ട്രംപ്; നന്ദി പറഞ്ഞ് കിം ജോംഗ് ഉന്‍
സ്വന്തം ലേഖകന്‍: യുഎസ്, ഉത്തര കൊറിയ സമാധാന കരാര്‍ യാഥാര്‍ഥ്യമായി; സമ്പൂര്‍ണ ആണവനിരോധനം ഉറപ്പാകുമെന്ന് ട്രംപ്; നന്ദി പറഞ്ഞ് കിം ജോംഗ് ഉന്‍. ആണവ നിരായുധീകരണത്തിന് തയാറാണെന്ന് ഉത്തര കൊറിയ അറിയച്ചതായി ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഉത്തര കൊറിയയിലെ മിസൈല്‍ പരീക്ഷണശാല നശിപ്പിക്കാന്‍ കിം സമ്മതിച്ചതായും ട്രംപ് പറഞ്ഞു. കൊറിയന്‍ ഉപദ്വീപിനെ സമ്പൂര്‍ണ്ണ ആണവ നിരായുധീകരണ …
ശീതയുദ്ധത്തിന് വിടപറഞ്ഞ് ചിരിച്ചും ചിരിപ്പിച്ചും കിമ്മും ട്രംപും; കിമ്മിനെ കൈയ്യിലെടുക്കാന്‍ ട്രംപ് പ്രയോഗിച്ചത് ഹോളിവുഡ് സ്‌റ്റൈല്‍ അവതരണം
ശീതയുദ്ധത്തിന് വിടപറഞ്ഞ് ചിരിച്ചും ചിരിപ്പിച്ചും കിമ്മും ട്രംപും; കിമ്മിനെ കൈയ്യിലെടുക്കാന്‍ ട്രംപ് പ്രയോഗിച്ചത് ഹോളിവുഡ് സ്‌റ്റൈല്‍ അവതരണം
സ്വന്തം ലേഖകന്‍: ശീതയുദ്ധത്തിന് വിടപറഞ്ഞ് ചിരിച്ചും ചിരിപ്പിച്ചും കിമ്മും ട്രംപും; കിമ്മിനെ കൈയ്യിലെടുക്കാന്‍ ട്രംപ് പ്രയോഗിച്ചത് ഹോളിവുഡ് സ്‌റ്റൈല്‍ അവതരണം. ചര്‍ച്ച തുടങ്ങും മുന്‍പു ഡോണള്‍ഡ് ട്രംപ് പുറത്തെടുത്ത ഐപാഡിലാണ് കിമ്മിനേയും സംഘത്തേയും ആകര്‍ഷിച്ച വീഡിയോ ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആണവനിരായുധീകരണം യാഥാര്‍ഥ്യമാക്കിയാല്‍ ഉത്തര കൊറിയയ്ക്കു ശോഭനമായ ഭാവിയുണ്ടാകുമെന്നു പറയുന്നതാണു വിഡിയോ. ട്രംപും കിമ്മും ചിരിക്കുന്ന …
ബംഗ്ലാദേശില്‍ കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായ ഷാജഹാന്‍ ബച്ചുവിനെ മതതീവ്രവാദികള്‍ വെടിവെച്ചു കൊന്നു
ബംഗ്ലാദേശില്‍ കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായ ഷാജഹാന്‍ ബച്ചുവിനെ മതതീവ്രവാദികള്‍ വെടിവെച്ചു കൊന്നു
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായ ഷാജഹാന്‍ ബച്ചുവിനെ മതതീവ്രവാദികള്‍ വെടിവെച്ചു കൊന്നു. ബൈക്കില്‍ എത്തിയ സംഘം അരകിലോമീറ്റര്‍ ദൂരത്ത് നിന്നും ബച്ചുവിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. വെടിയേറ്റ ഉടന്‍ തടിച്ചുകൂടിയ സമീപവാസികള്‍ ബച്ചുവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ബിഷക പ്രൊകഷോനി എന്ന പ്രസാധക സ്ഥാപനത്തിന്റെ ഉടമയും അമദേര്‍ …
കിമ്മിന് സുരക്ഷാപ്പേടി; സിംഗപ്പൂരില്‍ എത്തിയത് സഞ്ചരിക്കുന്ന ടോയ്‌ലെറ്റുമായി
കിമ്മിന് സുരക്ഷാപ്പേടി; സിംഗപ്പൂരില്‍ എത്തിയത് സഞ്ചരിക്കുന്ന ടോയ്‌ലെറ്റുമായി
സ്വന്തം ലേഖകന്‍: കിമ്മിന് സുരക്ഷാപ്പേടി; സിംഗപ്പൂരില്‍ എത്തിയത് സഞ്ചരിക്കുന്ന ടോയ്‌ലെറ്റുമായി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ചരിത്ര കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ സിംഗപ്പൂരിലെത്തിയത് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായാണെന്ന് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശരാജ്യങ്ങളിലെ ചാരസംഘടനകള്‍ തന്റെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കാതിരിക്കുന്നതിനാണ് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി കിം എത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഞായറാഴ്ച ചൈനീസ് …
തീരുവ യുദ്ധം; ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കയെ സാമ്പത്തികമായി ചോര്‍ത്തുകയാണെന്ന് ട്രംപ്
തീരുവ യുദ്ധം; ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കയെ സാമ്പത്തികമായി ചോര്‍ത്തുകയാണെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: തീരുവ യുദ്ധം; ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കയെ സാമ്പത്തികമായി ചോര്‍ത്തുകയാണെന്ന് ട്രംപ്. വികസിത രാജ്യങ്ങള്‍ മാത്രമല്ല, ഇന്ത്യയും ചില യു.എസ് ഉല്‍പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്തുന്നതായി ട്രംപ് ആരോപിച്ചു. കഴിഞ്ഞ ദിവസം കാനഡയിലെ ക്യുബെക് സിറ്റിയില്‍ ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ‘എല്ലാവരും അപഹരിക്കുന്ന പണസഞ്ചിപോലെയാണ് …
അന്ന് കുപ്രസിദ്ധമായ മരണദ്വീപ്; ഇന്ന് ട്രംപ്, കിം ചര്‍ച്ചയുടെ വേദി; ദുരൂഹതകളുറങ്ങുന്ന സിംഗപ്പൂരിലെ സെന്റോസ ദ്വീപിനെക്കുറിച്ച്
അന്ന് കുപ്രസിദ്ധമായ മരണദ്വീപ്; ഇന്ന് ട്രംപ്, കിം ചര്‍ച്ചയുടെ വേദി; ദുരൂഹതകളുറങ്ങുന്ന സിംഗപ്പൂരിലെ സെന്റോസ ദ്വീപിനെക്കുറിച്ച്
സ്വന്തം ലേഖകന്‍: അന്ന് കുപ്രസിദ്ധമായ മരണദ്വീപ്; ഇന്ന് ട്രംപ്, കിം ചര്‍ച്ചയുടെ വേദി; ദുരൂഹതകളുറങ്ങുന്ന സിംഗപ്പൂരിലെ സെന്റോസ ദ്വീപിനെക്കുറിച്ച്. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 9 ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും കൈകൊടുത്തപ്പോള്‍ ലോകം ചോദിക്കുന്ന ചോദ്യം ചരിത്രപ്രധാന കൂടിക്കാഴ്ച്ചയ്ക്ക് എന്തുകൊണ്ട് സെന്റോസ ദ്വീപ് വേദിയായി എന്നതാണ്. …
പരസ്പരം ചിരിച്ചും കൈകൊടുത്തും ട്രംപും കിമ്മും; ചരിത്രത്തില്‍ ഇടംനേടി ഈ കൂടിക്കാഴ്ച
പരസ്പരം ചിരിച്ചും കൈകൊടുത്തും ട്രംപും കിമ്മും; ചരിത്രത്തില്‍ ഇടംനേടി ഈ കൂടിക്കാഴ്ച
സ്വന്തം ലേഖകന്‍: പരസ്പരം ചിരിച്ചും കൈകൊടുത്തും ട്രംപും കിമ്മും; ചരിത്രത്തില്‍ ഇടംനേടി ഈ കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച സിംഗപ്പൂരിലുള്ള സെന്റോസ ദ്വീപിലെ കാപെല്ലാ ഹോട്ടലില്‍ ആരംഭിച്ചു. ചര്‍ച്ച വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചപ്പോള്‍ ഒട്ടേറെ …
കൊച്ചിയില്‍ സ്‌കൂള്‍ ബസ് കുളത്തിലേയ്ക്ക് മറിഞ്ഞ് രണ്ട് കുട്ടികളടക്കം മൂന്ന്‌പേര്‍ മുങ്ങിമരിച്ചു
കൊച്ചിയില്‍ സ്‌കൂള്‍ ബസ് കുളത്തിലേയ്ക്ക് മറിഞ്ഞ് രണ്ട് കുട്ടികളടക്കം മൂന്ന്‌പേര്‍ മുങ്ങിമരിച്ചു
സ്വന്തം ലേഖകന്‍: കൊച്ചിയില്‍ സ്‌കൂള്‍ ബസ് കുളത്തിലേയ്ക്ക് മറിഞ്ഞ് രണ്ട് കുട്ടികളടക്കം മൂന്ന്‌പേര്‍ മുങ്ങിമരിച്ചു. വിദ്യാര്‍ത്ഥികളായ ആദിത്യനും വിദ്യാലക്ഷമിയും ഡെ കെയറിലെ ആയ ലത ഉണ്ണിയുമാണ് മരിച്ചത്. ഒരു കുട്ടിയും ഡ്രൈവറും പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് വാന്‍ മറിഞ്ഞത്. കിഡ്‌സ് വേള്‍ഡ് ഡേ കെയര്‍ സെന്ററിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയില്‍ …