സ്വന്തം ലേഖകന്‍: ചൈനീസ് വിമാനത്തില്‍ സിംഗപ്പൂരില്‍ പറന്നിറങ്ങി കിം; അകമ്പടി സേവിക്കാന്‍ 20 വാഹനങ്ങള്‍; സുരക്ഷാ പുതപ്പില്‍ സിംഗപ്പൂര്‍ നഗരം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള ചരിത്ര കൂടിക്കാഴ്ചയ്ക്കായി സിംഗപ്പൂര്‍ ഒരുങ്ങി. കിം ജോങ് ഉന്നാണ് ആദ്യം സിംഗപ്പൂരിലെത്തിയത്. എയര്‍ ചൈന 747 വിമാനത്തില്‍ വന്നിറങ്ങിയ …
സ്വന്തം ലേഖകന്‍: ലോകം കാത്തിരിക്കുന്ന കൂടിക്കാഴ്ചയ്ക്കായി കിമ്മും ട്രംപും സിംഗപ്പൂരിലെത്തി; കൂടിക്കാഴ്ച ജൂണ്‍ 12 ചൊവ്വാഴ്ച. യുഎസ് പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ സിംഗപ്പൂരിലെത്തി. എയര്‍ ചൈന 747 വിമാനത്തിലാണു കിം സിംഗപ്പൂരില്‍ വന്നിറങ്ങിയത്. വിദേശകാര്യമന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍ ചാന്‍കിയാണ് വിമാനത്താവളത്തില്‍ കിമ്മിനെ സ്വീകരിക്കാനെത്തിയത്. തുടര്‍ന്ന് 20 വാഹനങ്ങളുടെ …
സ്വന്തം ലേഖകന്‍: താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ അഴിച്ചുപണി; പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി. ജൂണ്‍ 24 ന് കൊച്ചിയില്‍ നടക്കുന്ന അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. വനിതാ പ്രാതിനിധ്യം ഏറ്റവും കൂടുതലുള്ള ഭരണസമിതിയാണ് ഇത്തവണ ചുമതലയേല്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ ഭരണസമിതിയിലെ പത്ത് …
സ്വന്തം ലേഖകന്‍: ചൈനയുടെ സ്വപ്ന പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡില്‍ ഇന്ത്യയില്ല; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി മോദി. ചൈന മുന്‍കൈയെടുത്ത് നടപ്പാക്കുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ ചേരില്ലെന്ന നിലപാട് വ്യക്തമാക്കി ഇന്ത്യ. ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ നിലപാടറിയിച്ചത്. അയല്‍ രാജ്യങ്ങളും എസ്.സി.ഒ രാജ്യങ്ങളുമായും ഗതാഗത …
സ്വന്തം ലേഖകന്‍: ട്രംപിനും കിമ്മിനുമിടയില്‍ പാലമിട്ട് സിംഗപ്പൂര്‍ പ്രധാനമന്ത്രി; ഇരു നേതാക്കളുമായും വെവ്വേറെ ചര്‍ച്ച നടത്തും. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹസേന്‍ ലൂങ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായും വെവ്വേറ കൂടികാഴ്ച നടത്തുമെന്ന് സിംഗപ്പൂര്‍ സ്ഥിരീകരിച്ചു. സിംഗപ്പൂരില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇരു രാഷ്ട്രനേതാക്കളും കൂടികാഴ്ച നടത്തുന്നതിന് മുന്നോടിയായാണ് സിംഗപ്പൂര്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യ, ചൈന ബന്ധം ഊഷ്മളമാക്കി മോദി, ഷി ചിന്‍പിങ്ങ് കൂടിക്കാഴ്ച; ബ്രഹ്മപുത്ര നദീജല കരാര്‍ ഒപ്പുവെച്ചു; ഷി ചിന്‍പിങ് അടുത്ത വര്‍ഷം ഇന്ത്യയിലേക്ക്. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്!സിഒ) ഉച്ചകോടിക്കിടയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഒന്നര മാസം മുന്‍പു വുഹാനില്‍ ഇരുനേതാക്കളും രണ്ടുദിവസം …
സ്വന്തം ലേഖകന്‍: ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിക്ക് മരണാനന്തര മാപ്പ് അനുവദിക്കുന്നത് പരിഗണനയിലെന്ന് ട്രംപ്; ഇല്ലാത്ത ശിക്ഷയ്ക്ക് എന്ത് മാപ്പെന്ന് ബന്ധുക്കള്‍. 1967 ല്‍ വിയറ്റ്‌നാം യുദ്ധകാലത്തു നിര്‍ബന്ധിത സൈനിക സേവനത്തിനു വിസമ്മതിച്ചതിന്റെ പേരില്‍ അലിക്ക് യുഎസ് കോടതി അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷ 1971 ല്‍ യുഎസ് സുപ്രീം കോടതി റദ്ദാക്കുകയും …
സ്വന്തം ലേഖകന്‍: കടുത്ത അഭിപ്രായ വ്യത്യാസവുമായി ജി7 ഉച്ചകോടിയ്ക്ക് തിരശീല വീണു; അമേരിക്കയെ ഒറ്റപ്പെടുത്താന്‍ ഒരുമനസോടെ അംഗരാജ്യങ്ങള്‍. അലൂമിനിയം, ഉരുക്ക് ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതിതീരുവ ഏര്‍പ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാനാകാതെയാണ് വികസിത രാജ്യങ്ങളുടെ സമ്മേളനമായ ജി 7 ഉച്ചകോടിക്കു സമാപനമായത്. യുഎസിനു പുറമെ കാന!ഡ, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, …
സ്വന്തം ലേഖകന്‍: ഇന്ത്യയെ തീവ്രവാദ രാഷ്ട്രമായി ചിത്രീകരിച്ച പ്രിയങ്ക ചോപ്രയുടെ പരമ്പര; എബിസി ചാനല്‍ മാപ്പു പറഞ്ഞു. പ്രിയങ്ക ചോപ്ര വേഷമിടുന്ന കുറ്റാന്വേഷണ സീരിയലായ ക്വാന്റികോ പരമ്പരയില്‍, ന്യൂയോര്‍ക്കില്‍ ബോംബ് സ്‌ഫോടനം പദ്ധതിയിടുന്ന യുഎസ് സര്‍വകലാശാലാ ഫിസിക്‌സ് പ്രഫസറെ ഇന്ത്യക്കാരനായി ചിത്രീകരിച്ചതു വിവാദമായപ്പോഴാണ് എബിസി ചാനല്‍ ക്ഷമാപണം നടത്തിയത്. ഇതിന്റെ പേരിലുള്ള വിമര്‍ശനങ്ങളില്‍നിന്നു നടിയെ വെറുതെവിടണമെന്നും …
സ്വന്തം ലേഖകന്‍: ഫെയ്‌സ്ബുക്കിനെതിരെ വിവര ചോര്‍ച്ചാ ആരോപണമുയര്‍ത്തി വോള്‍സ്ട്രീറ്റ് ജേണല്‍; സ്വകാര്യവിവരങ്ങള്‍ കമ്പനികളുമായി പങ്കുവെച്ചു. മൂന്നാം പാര്‍ട്ടി ആപ്പുകള്‍ നിര്‍ത്തലാക്കിയതിനു ശേഷവും ഒരു വിഭാഗം കമ്പനികള്‍ക്കു ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ കൈമാറിയെന്നു വോള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ബിസി ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ്, നിസാന്‍ മോട്ടോഴ്‌സ്, ചില പരസ്യഏജന്‍സികള്‍ തുടങ്ങി ഫെയ്‌സ്ബുക്കിന്റെ വൈറ്റ്‌ലിസ്റ്റിലുള്ള കമ്പനികള്‍ക്കാണു വിവരങ്ങള്‍ കൈമാറിയതെന്നാണ് ആരോപണം. …