സ്വന്തം ലേഖകന്‍: കാമറക്കണ്ണുകള്‍ക്ക് ചാകരയായി വൈറ്റ് ഹൗസില്‍ ട്രംപിന്റെ ഇഫ്താര്‍ വിരുന്ന്. പരമ്പരാഗതമായി അമേരിക്കന്‍ പ്രസിഡന്റുമാര്‍ തുടര്‍ന്നുവന്നിരുന്ന ചടങ്ങ് കഴിഞ്ഞ വര്‍ഷം ട്രംപ് ഒഴിവാക്കിയത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. വിമര്‍ശകരുടെ വായടക്കാന്‍ ഗംഭീരമായിത്തന്നെയാണ് ട്രംപ് ഇത്തവണ ഇഫ്താര്‍ സംഘടിപ്പിച്ചത്. ‘നിങ്ങള്‍ക്കും ലോകത്താകമാനമുള്ള മുസ്‌ലിംകള്‍ക്കും എന്റെ ഈദ് മുബാറക്,’ ട്രംപ് ചടങ്ങില്‍ പറഞ്ഞു. യു.എസുമായി നിലവിലുള്ള കരാറുകള്‍ പുതുക്കുകയും സഹകരണത്തിന് …
സ്വന്തം ലേഖകന്‍: ഇറാനുമായി വ്യാപാരം നടത്തുന്ന യൂറോപ്യന്‍ കമ്പനികള്‍ക്ക് ഇളവു നല്‍കണം; യുഎസിന്റെ ഉപരോധത്തിനെതിരെ ഇറ്റക്കെട്ടായി ഫ്രാന്‍സും ബ്രിട്ടനും ജര്‍മനിയും. ഈ കമ്പനികളെ യുഎസ് മുന്നോട്ടുവക്കുന്ന സാമ്പത്തിക ശിക്ഷാനടപടികളില്‍നിന്ന് ഒഴിവാക്കണമെന്നു ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും അമേരിക്കയോട് അഭ്യര്‍ഥിച്ചു. ഇറാനുമായുള്ള ആണവക്കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറിയ അമേരിക്ക ഇറാന് എതിരേ കര്‍ക്കശ നടപടികള്‍ക്കു …
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു; തിങ്കളാഴ്ചവരെ കനത്ത മഴ; ജാഗ്രതാ നിര്‍ദേശം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയുണ്ടാവും. മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റ് വീശാമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍, ബംഗാള്‍ തീരത്തിനടുത്തായി ന്യൂനമര്‍ദമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്പെടാനിടയാക്കും. കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തിപ്രാപിക്കും. …
സ്വന്തം ലേഖകന്‍: മൂന്നാം ലോകയുദ്ധം സംസ്‌കാരത്തിന്റെ അന്ത്യംകുറിക്കുമെന്നു ഫോണ്‍ ഇന്‍ പരിപാടിയില്‍ പുടിന്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്ന വാര്‍ഷിക ‘ഫോണ്‍ ഇന്‍’ പരിപാടിയില്‍ പങ്കെടുക്കവെയാണ് മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് പരാമര്‍ശം നടത്തിയത്. റഷ്യയ്‌ക്കെതിരായ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നിലപാടുകള്‍ പ്രതിലോമകരമാണ്. അവര്‍ റഷ്യയുടെ സാമ്പത്തികവളര്‍ച്ചയെയാണു ഭയക്കുന്നതെന്നു പുടിന്‍ പറഞ്ഞു. ഉയരുന്ന പ്രകൃതിവാതക …
സ്വന്തം ലേഖകന്‍: ഫുട്‌ബോള്‍ പ്രേമികളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാനൊരുങ്ങി റഷ്യ; ലോകകപ്പ് വിജയികളെ പ്രവചിക്കാനൊരുങ്ങി കുഞ്ഞന്‍ പൂച്ച അക്കില്ലസും. ലോകകപ്പിന് പന്തുരുളാന്‍ 6 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ റഷ്യയില്‍ താരമായി മാറിയിരിക്കുന്നത് ഫുട്‌ബോള്‍ താരങ്ങളല്ല. മറിച്ച്, മത്സരത്തില്‍ ആര് വിജയിക്കുമെന്ന് പ്രവചിക്കാന്‍ തയ്യാറെടുക്കുന്ന അക്കില്ലെസ് എന്ന പൂച്ചയാണ്. കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നടന്ന കോണ്‍ഫഡറേഷന്‍സ് …
സ്വന്തം ലേഖകന്‍: അജ്ഞാത രോഗം; ചൈനയിലെ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് അമേരിക്ക. ഗ്വാങ്ഷൂവിലെ യുഎസ് സ്ഥാനപതി കാര്യാലയത്തില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് നിഗൂഢവും വിചിത്രവുമായ ശബ്ദങ്ങള്‍ കേള്‍ക്കുക, വികാരവും സമ്മര്‍ദവും അനുഭവപ്പെടുക തുടങ്ങി ലക്ഷണങ്ങള്‍ ബാധിച്ചതെന്ന് യു.എസ്. ആഭ്യന്തരമന്ത്രാലയം പറഞ്ഞു. വൈദ്യപരിശോധനയില്‍ അസുഖം ബാധിച്ചെന്നുകണ്ടെത്തിയ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമടങ്ങുന്ന ഒരു സംഘത്തെ രാജ്യത്തേക്ക് മടക്കിയയച്ചതായും ഔദ്യോഗികവക്താവ് …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ പ്രവാസി വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്യണം; ഇല്ലെങ്കില്‍ പാസ്‌പോര്‍ട്ടും വീസയും റദ്ദാക്കും; ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ചു പോയാല്‍ കര്‍ശന നടപടി. വിവാഹം രജിസ്റ്റര്‍ ചെയ്യാത്തവരുടെ പാസ്‌പോര്‍ട്ടും വീസയും റദ്ദാക്കുകയും ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി മേനക ഗാന്ധി അറിയിച്ചു. ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ചു പോകുന്നതു തടയുന്നതിനാണ് വനിതാ ശിശുക്ഷേമ …
സ്വന്തം ലേഖകന്‍: പൊതുസ്ഥലത്ത് സ്ത്രീകളോട് അപമര്യാദയായി പെരുമാറി വീഡിയോ പ്രചരിപ്പിച്ചു; സൗദിയില്‍ ഏഴംഗ സംഘം കുടുങ്ങി. സ്ത്രീകളോട് സഭ്യതക്ക് നിരക്കാത്തവിധം പെരുമാറി വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ ഏഴ് പേരെയാണ് ജിദ്ദ പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് സ്വദേശികളും ഒരു വിദേശിയുമടങ്ങുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ജിദ്ദ കോര്‍ണിഷിലെ ഹയാത്ത് പാര്‍ക്ക് ഹോട്ടലിനും ജിദ്ദയിലെ …
സ്വന്തം ലേഖകന്‍: ഹെഡ്‌ഗെവാര്‍ ഇന്ത്യയുടെ വീരപുത്രന്‍; ആര്‍എസ്എസ് സ്ഥാപകനെ പുകഴ്ത്തിയും ഇന്ത്യയുടെ ബഹുസ്വരത ഓര്‍മിപ്പിച്ചും പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്ത്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. ആര്‍എസ്എസ് സ്ഥാപകന്‍ കെബി ഹെഡ്‌ഗെവാര്‍ ഇന്ത്യയുടെ വീരപുത്രനാണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ പ്രണബ് പറഞ്ഞു. ആര്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശക ഡയറിലെഴുതിയ കുറിപ്പിലാണ് …
സ്വന്തം ലേഖകന്‍: യുഎസ് ഗ്രീന്‍ കാര്‍ഡിനുള്ള അപേക്ഷയില്‍ നാലിന്‍ മൂന്നും ഇന്ത്യക്കാര്‍. അമേരിക്ക അതിവിദഗ്ധ തൊഴിലാളികള്‍ക്കു സ്ഥിരമായി താമസിക്കുന്നതിനായി നല്‍കുന്ന ഗ്രീന്‍ കാര്‍ഡ് അപേക്ഷകരില്‍ നാലില്‍ മൂന്നും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 18 വരെയുള്ള 3,95,025 ഗ്രീന്‍ കാര്‍ഡ് അപേക്ഷരില്‍ 3,06,601 പേരും ഇന്ത്യയില്‍നിന്നുള്ളതാണെന്നു യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പുറത്തുവിട്ട കണക്കുകള്‍ …