സ്വന്തം ലേഖകന്‍: രോഗികളെ പരിചരിക്കുന്നതിനിടെ നിപാ വൈറസ് ബാധിച്ച് മരിച്ച മലയാളി നഴ്‌സ് ലിനിക്ക് ലോകാരോഗ്യ സംഘടനയുടെ ആദരം. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജിം കാംപെല് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഗാസയിലെ റസാന്‍ അല്‍ നജാര്‍, ലിനി പുതുശ്ശേരി, ലൈബീരിയയില്‍ നിന്നുള്ള സലോമി കര്‍വ എന്നിവര്‍ക്ക് ആദരമര്‍പ്പിച്ചത്. ‘റസാന്‍ അല്‍ നജാര്‍ (ഗാസ), ലിനി പുതുശ്ശേരി …
സ്വന്തം ലേഖകന്‍: ഡോക്ടര്‍മാരും നഴ്‌സുമാരുമില്ലാതെ നട്ടംതിരിഞ്ഞ് എന്‍എച്ച്എസ്; കുടിയേറ്റ നിയന്ത്രണത്തില്‍ അയവുവരുത്താന്‍ തെരേസാ മേയ്ക്കുമേല്‍ സമ്മര്‍ദ്ദമേറുന്നു. കടുത്ത കുടിയേറ്റ നിയമങ്ങളില്‍ ഇളവു നല്‍കണമെന്ന് കഴിഞ്ഞ ദിവസം ഹോം സെക്രട്ടറി സാജിദ് ജാവീദ് ആവശ്യപ്പെടുകയും ചെയ്തു. കുടിയേറ്റ നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ കാരണം ആവശ്യത്തിന് ഡോക്ടര്‍മാരും നേഴ്‌സുമാരും ഇല്ലാതെ വലയുകയാണ് എന്‍എച്ച്എസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ സേവനങ്ങള്‍ …
സ്വന്തം ലേഖകന്‍: സുനന്ദ പുഷ്‌കര്‍ കേസില്‍ കുറ്റപത്രം കോടതി അംഗീകരിച്ചു; ശശി തരൂര്‍ നേരിട്ടു ഹാജരാകണം; അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടിയെന്ന് തരൂര്‍. ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയാണ് കുറ്റപത്രം അംഗീകരിച്ചത്. അടുത്ത മാസം ഏഴിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു കൊണ്ട് കോടതി തരൂരിന് സമന്‍സ് അയച്ചു. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ …
സ്വന്തം ലേഖകന്‍: യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിക്കുമെന്ന് ഇറാന്‍; സൈനിക നടപടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ്. യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണെന്ന് അന്തര്‍ദേശീയ ആണവോര്‍ജ ഏജന്‍സിയെ ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു. ഇതിനായി നറ്റാന്‍സിലെ ആണവനിലയത്തില്‍ കൂടുതല്‍ സെന്‍ട്രിഫ്യൂജ് യന്ത്രങ്ങള്‍ സ്ഥാപിക്കും. ഇറാനുമായി യുഎസ് ഉള്‍പ്പെടെയുള്ള ആറു രാജ്യങ്ങള്‍ ഉണ്ടാക്കിയ ആണവക്കരാറില്‍നിന്ന് മേയ് മാസത്തില്‍ അമേരിക്ക …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് കടുത്തശിക്ഷ ഉറപ്പാക്കാന്‍ വനിതാ ശിശുക്ഷേമമന്ത്രാലയം. സാമൂഹ മാധ്യമങ്ങളുള്‍പ്പെടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ക്ക് മൂന്നു വര്‍ഷംവരെ തടവും രണ്ടു ലക്ഷം രൂപവരെ പിഴയും ഉറപ്പാക്കുന്നതാണ് പുതിയ നിയമഭേദഗതി. 1986 ല്‍ കൊണ്ടുവന്ന, സ്ത്രീകളെ സഭ്യമല്ലാത്ത രീതിയില്‍ ചിത്രീകരിക്കല്‍ നിരോധന നിയമത്തില്‍ വരുത്തുന്ന ഭേദഗതിയുടെ കരട് മന്ത്രാലയം …
സ്വന്തം ലേഖകന്‍: ടുണീഷ്യയിലെ അഭയാര്‍ഥി കപ്പലപകടം; മരണസംഖ്യ 112 ആയി. ശനിയാഴ്ച നടന്ന സംഭവത്തില്‍ 50 പേര്‍ മരിച്ചുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പിന്നീടു നടത്തിയ തെരച്ചിലിലാണ് മരണ സംഖ്യ ഉയര്‍ന്നത്. കപ്പലിലുണ്ടായിരുന്ന 68 പേരെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. 180 ഓളം അനധികൃത കുടിയേറ്റക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 100 ഓളം പേര്‍ ടുണീഷ്യന്‍ പൗരന്മാരാണ്. കപ്പല്‍ മുങ്ങാന്‍ …
സ്വന്തം ലേഖകന്‍: പ്രമുഖ ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. വഴുതക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച്ച വൈകിട്ട് 4 മണിക്ക് തൈക്കാട് ശാന്തികവാടം ശ്മശാനത്തില്‍ നടക്കും. 1931 ആഗസ്റ്റ് 13ന് കൊല്ലം ജില്ലയിലെ പന്മനയില്‍ എന്‍.കുഞ്ചു നായരുടെയും എന്‍.ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച അദ്ദേഹം സംസ്‌കൃതത്തില്‍ ‘ശാസ്ത്രി’യും ഫിസിക്‌സില്‍ ബിഎസ്‌സി …
സ്വന്തം ലേഖകന്‍: ട്രംപ്, കിം ഉച്ചകോടിയുടെ നാളും സമയവും കുറിച്ചു; ലോകത്തിന്റെ കണ്ണുകള്‍ ഇനി സിംഗപ്പൂരിലേക്ക്. ലോകം കാത്തിരിക്കുന്ന ഡോണള്‍ഡ് ട്രംപ്, കിം ജോങ് ഉന്‍ കൂടിക്കാഴ്ച അടുത്ത ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ ആറരയ്ക്ക് സിംഗപ്പൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ സെന്റോസ ഐലന്റില്‍ നടക്കും. വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സാണ് ഔദ്യോകികമായി ഉച്ചകോടിയുടെ …
സ്വന്തം ലേഖകന്‍: ഉച്ചകോടിയ്ക്കായി എത്തുന്ന ട്രംപിനേയും കിമ്മിനേയും കാത്തിരിക്കുന്നത് സിംഗപ്പൂരിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടല്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തുന്ന സിംഗപ്പൂരിലെ ടൂറിസ്റ്റ് കേന്ദ്രമായ സെന്റോസ ഐലന്റിലാണ് ഹോട്ടല്‍. ആഡംബരത്തിന് പേരുകേട്ട കപ്പെല്ല ഹോട്ടലിലായിരിക്കും ട്രംപും കിമ്മും കൂടിക്കാണുകയെന്ന് വൈറ്റ് ഹൗസ് വക്താവ് …
സ്വന്തം ലേഖകന്‍: അംഗങ്ങളുടെ സ്വകാര്യ വിവരങ്ങളും താത്പര്യങ്ങളും വന്‍കിട കമ്പനികളുമായി പങ്കിടുന്നു; ഫെയ്‌സ്ബുക്കിനെതിരെ ഗുരുതര ആരോപണവുമായി ന്യൂയോര്‍ക്ക് ടൈംസ്. കേംബ്രിജ് അനലിറ്റിക്ക വിവാദം കെട്ടടങ്ങുന്നതിനു മുമ്പെ ഫെയ്‌സ്ബുക്കിന് കനത്ത ആഘാതമായിരിക്കുകയാണ് പുതിയ വെളിപ്പെടുത്തല്‍. അംഗങ്ങളുടെ വ്യക്തിവിവരങ്ങള്‍ ആപ്പിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പെടെ അറുപതോളം കമ്പനികളുമായി ഫെയ്‌സ്ബുക് പങ്കിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈയിടെ യുഎസ് പാര്‍ലമെന്റ് സമിതിക്കു …