1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗ്വാട്ടിമാലയിലെ അഗ്‌നിപര്‍വത സ്‌ഫോടനം; മരണം 25 ആയി; ചാരത്താല്‍ മൂടി നഗരങ്ങള്‍
ഗ്വാട്ടിമാലയിലെ അഗ്‌നിപര്‍വത സ്‌ഫോടനം; മരണം 25 ആയി; ചാരത്താല്‍ മൂടി നഗരങ്ങള്‍
സ്വന്തം ലേഖകന്‍: ഗ്വാട്ടിമാലയിലെ അഗ്‌നിപര്‍വത സ്‌ഫോടനം; മരണം 25 ആയി; ചാരത്താല്‍ മൂടി നഗരങ്ങള്‍. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഫ്യൂഗോ അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഗ്വാട്ടിമാലയില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം ഉണ്ടാകുന്നത്. സ്‌ഫോടനത്തെ തടര്‍ന്നുണ്ടായ ചാരം സമീപപ്രദേശങ്ങളിലേക്ക് വ്യാപിച്ചത് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും വാഹനത്തിന്റെ ഗ്ലാസുകളിലും ചാരം പടര്‍ന്നിട്ടുണ്ട്. സ്‌ഫോടനത്തില്‍ …
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ യൂറോപ്യന്‍ സൈന്യം എന്ന ആശയത്തിന് പിന്തുണയേറുന്നു; പച്ചക്കൊടി വീശി ജര്‍മനിയും
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ യൂറോപ്യന്‍ സൈന്യം എന്ന ആശയത്തിന് പിന്തുണയേറുന്നു; പച്ചക്കൊടി വീശി ജര്‍മനിയും
സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ യൂറോപ്യന്‍ സൈന്യം എന്ന ആശയത്തിന് പിന്തുണയേറുന്നു; പച്ചക്കൊടി വീശി ജര്‍മനിയും. മക്രോണ്‍ മുന്നോട്ട് വച്ച യൂറോപ്യന്‍ സൈന്യം എന്ന ആശയത്തിന് പൂര്‍ണ പിന്തുണയറിയിച്ച് ജര്‍മനി രംഗത്തെത്തി. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലാണ് മക്രോണിന്റെ അഭിപ്രായത്തിന് പിന്തുണയറിയിച്ച് രംഗത്തെത്തിയത്. യൂറോപ്യന്‍ രാജ്യങ്ങളിലെ സൈനിക ഉദ്യോസ്ഥരെ കൂട്ടിച്ചേര്‍ത്ത് ഒരു സൈനിക …
നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ ബ്രിട്ടനെ കാത്തിരിക്കുന്നത് കടുത്ത ഭക്ഷണ, മരുന്നു ക്ഷാമമെന്ന് മുന്നറിയിപ്പ്
നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ ബ്രിട്ടനെ കാത്തിരിക്കുന്നത് കടുത്ത ഭക്ഷണ, മരുന്നു ക്ഷാമമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ ബ്രിട്ടനെ കാത്തിരിക്കുന്നത് കടുത്ത ഭക്ഷണ, മരുന്നു ക്ഷാമമെന്ന് മുന്നറിയിപ്പ്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകുന്ന ബ്രിട്ടന്‍ കുറച്ചു കാലത്തേക്കെങ്കിലും ഭക്ഷണവസ്തുക്കള്‍ക്കും അവശ്യ മരുന്നുകള്‍ക്കും ക്ഷാമം നേരിടേണ്ടിവരുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. മിതമായത്, ഇടത്തരം, കടുത്തത് എന്നിങ്ങനെ മൂന്നു രീതിയില്‍ ബ്രെക്‌സിറ്റ് ബ്രിട്ടനെ ബാധിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ …
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പത്ത് ലക്ഷം ദിര്‍ഹം സ്വന്തമാക്കി മലയാളി
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പത്ത് ലക്ഷം ദിര്‍ഹം സ്വന്തമാക്കി മലയാളി
സ്വന്തം ലേഖകന്‍: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പത്ത് ലക്ഷം ദിര്‍ഹം സ്വന്തമാക്കി മലയാളി. ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ നൈജീരിയയില്‍ പ്രവാസിയായ മലയാളി ഡിക്‌സണ്‍ കാട്ടിത്തറ എബ്രഹാമാണ് വിജയിയായത്. പത്ത് ലക്ഷം ദിര്‍ഹമാണ് (ഏകദേശം 18.5 കോടി രൂപ ) ഇദ്ദേഹം നറുക്കെടുപ്പിലൂടെ സ്വന്തമാക്കിയത്. അബുദാബി വഴി യാത്ര ചെയ്യുന്ന സമയത്ത് വിമാനത്താവളത്തില്‍നിന്ന് ഡിക്‌സണ്‍ എടുത്ത …
റഷ്യയുമായി ആയുധക്കച്ചവടം നടത്തരുത്; ഖത്തറിന് മുന്നറിയിപ്പ് നല്‍കി സൗദി
റഷ്യയുമായി ആയുധക്കച്ചവടം നടത്തരുത്; ഖത്തറിന് മുന്നറിയിപ്പ് നല്‍കി സൗദി
സ്വന്തം ലേഖകന്‍: റഷ്യയുമായി ആയുധക്കച്ചവടം നടത്തരുത്; ഖത്തറിന് മുന്നറിയിപ്പ് നല്‍കി സൗദി. റഷ്യയില്‍ നിന്ന് മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങിയാല്‍ ഖത്തറിനെതിരേ സൈനിക നടപടിയുണ്ടാകുമെന്നാണ് സൗദിയുടെ ഭീഷണി. റഷ്യയുടെ എസ്400 മിസൈല്‍ ഖത്തര്‍ വാങ്ങുന്നെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് നടപടി. ഇരു മേഖലകളിലും സമാധാനം നിലനിര്‍ത്തുന്നതിനായി ഖത്തറും റഷ്യയും തമ്മിലുള്ള ആയുധ ഇടപാട് തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് …
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാ മേനോന്‍ അന്തരിച്ചു
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാ മേനോന്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാ മേനോന്‍ അന്തരിച്ചു. 86 വയസായിരുന്നു. ദീര്‍ഘകാലമായി രോഗബാധിതയായി ചികിത്സയിലായിരുന്ന ലീലാ മേനോന്റെ അന്ത്യം കൊച്ചിയില്‍ വച്ചായിരുന്നു. 1932 നവംബര്‍ പത്തിന് എറണാകുളം ജില്ലയിലെ വെങ്ങോലയിലാണ് ജനനം. പാലക്കോട്ട് നീലകണ്ഠന്‍ കര്‍ത്താവിന്റെയും ജാനകിയമ്മയുടേയും മകളാണ്. വെങ്ങോല പ്രൈമറി സ്‌കൂള്‍, പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, ഹൈദരാബാദിലെ നൈസാം കോളേജ് …
ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ട പലസ്തീന്‍ നഴ്‌സിന് അന്ത്യാഞ്ജലിയുമായി ആയിരങ്ങള്‍
ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ട പലസ്തീന്‍ നഴ്‌സിന് അന്ത്യാഞ്ജലിയുമായി ആയിരങ്ങള്‍
സ്വന്തം ലേഖകന്‍: ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ട പലസ്തീന്‍ നഴ്‌സിന് അന്ത്യാഞ്ജലിയുമായി ആയിരങ്ങള്‍. ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയുണ്ടകള്‍ക്കിരയായ പലസ്തീന്‍ യുവാവിനെ പരിചരിക്കാന്‍ ശ്രമിക്കുമ്പോഴാണ് റസാന്‍ അല്‍ നജാറെന്ന ഇരുപത്തിയൊന്നുകാരിയ്ക്ക് വെടിയേറ്റത്. ഗാസയില്‍ റസാന് യാത്രാമൊഴി നല്‍കാന്‍ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. വെള്ളിയാഴ്ച യൂനിസ് പട്ടണത്തില്‍ പ്രക്ഷോഭകരും ഇസ്രായേലിന്റെ സൈനികരും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ പരുക്കേറ്റ …
സുഷമാ സ്വരാജ് കയറിയ വിമാനം ആകാശത്ത് അപ്രത്യക്ഷമായത് 14 മിനിട്ട്!
സുഷമാ സ്വരാജ് കയറിയ വിമാനം ആകാശത്ത് അപ്രത്യക്ഷമായത് 14 മിനിട്ട്!
സ്വന്തം ലേഖകന്‍: സുഷമാ സ്വരാജ് കയറിയ വിമാനം ആകാശത്ത് അപ്രത്യക്ഷമായത് 14 മിനിട്ട്! തിരുവനന്തപുരത്ത് നിന്ന് മൗറീഷ്യസിലേക്ക് പോയ മേഘ്ദൂത് എന്ന വിമാനമാണ് പറക്കുന്നതിനിടെ പെട്ടെന്ന് എ.ടി.സിയുമായുള്ള ബന്ധം നഷ്ടപ്പെട്ട് പരിഭ്രാന്തി പരത്തിയത്. ദക്ഷിണാഫ്രിക്കയിലെ ബ്രിക്‌സ് രാജ്യങ്ങളുടെ യോഗത്തില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. അതിനിടെയാണ് മന്ത്രി യാത്ര ചെയ്ത വിമാനം …
നിപാ വൈറസ് പേടി, കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി വിലക്കി ഗള്‍ഫ് രാജ്യങ്ങള്‍
നിപാ വൈറസ് പേടി, കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി വിലക്കി ഗള്‍ഫ് രാജ്യങ്ങള്‍
സ്വന്തം ലേഖകന്‍: നിപാ വൈറസ് പേടി, കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി വിലക്കി ഗള്‍ഫ് രാജ്യങ്ങള്‍. സൗദി അറേബ്യ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. സൗദി പരിസ്ഥിതി മന്ത്രാലയമാണ് കേരളത്തില്‍ നിന്നുള്ള പഴവര്‍ഗങ്ങളും പച്ചക്കറികളും താല്‍ക്കാലികമായി വിലക്കിയതായി അറിയിച്ചത്. നേരത്തെ യുഎഇയും ബഹ്‌റൈനും കുവൈറ്റും സംസ്ഥാനത്ത് നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി …
നിപാ വൈറസ് ബാധ നിയന്ത്രണ വിധേയം; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉന്നതതലയോഗം
നിപാ വൈറസ് ബാധ നിയന്ത്രണ വിധേയം; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉന്നതതലയോഗം
സ്വന്തം ലേഖകന്‍: നിപാ വൈറസ് ബാധ നിയന്ത്രണ വിധേയം; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉന്നതതലയോഗം. ഇതുവരെ 18 കേസുകളില്‍ രോഗബാധ സ്ഥിരീകരിച്ചതില്‍ 16 പേരാണ് മരിച്ചത്. കൂടുതല്‍ കേസുകള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ ഭയപ്പേണ്ട ഒരു സാഹചര്യവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. രണ്ടാംഘട്ടത്തിലും വളരെ ചുരുങ്ങിയ കേസുകള്‍ മാത്രമേ വന്നിട്ടുള്ളൂ. കണ്ണൂരിലും …