1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ തൊഴിലാളികൾക്ക്​ ഉച്ചവിശ്രമം ഇന്നു മുതൽ; സെപ്​റ്റംബർ 15 വരെ നിയന്ത്രണം
യുഎഇയിൽ തൊഴിലാളികൾക്ക്​ ഉച്ചവിശ്രമം ഇന്നു മുതൽ; സെപ്​റ്റംബർ 15 വരെ നിയന്ത്രണം
സ്വന്തം ലേഖകൻ: തൊഴിലാളികൾക്ക്​ വേനൽക്കാലത്ത്​ അനുവദിക്കുന്ന ഉച്ചവിശ്രമം ചൊവ്വാഴ്​ച മുതൽ നിലവിൽ വരും. തുറസ്സായ സ്​ഥലങ്ങളിലും വെയിലുള്ള ഇടങ്ങളിലും ​ജോലി ചെയ്യുന്ന തൊഴിലാളികൾക്ക്​ നിർബന്ധമായും ഉച്ച 12.30 മുതൽ മൂന്ന്​ വരെയാണ്​ വിശ്രമമനുവദിക്കേണ്ടത്​. സെപ്​റ്റംബർ 15വരെ മൂന്നുമാസം ഈ നിയന്ത്രണം നിലവിലുണ്ടാകും. ചൂട്​ ഏറ്റവും വർധിക്കുന്ന സമയമായതിനാൽ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ്​ മാനവ വിഭവശേഷി …
സൗദിയിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നു; പ്രവാസികൾക്ക് ആശ്വാസം
സൗദിയിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നു; പ്രവാസികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: കോവിഡ് പശ്ചാത്തലത്തിൽ വിവിധരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് സൗദിയിലേക്ക് തിരിച്ചുവരുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കുകയാണ് സൗദി ഭരണകൂടം. രാജകാരുണ്യത്തിലൂടെ വിദേശികളുടെ ഇഖാമയും റീഎൻട്രി വിസയും വിസിറ്റ് വിസയും സൗജന്യമായി പുതുക്കിനൽകുന്നതും ഇതിന്റെ ഭാഗമായാണ്. മാസങ്ങളായി ഇഖാമ പുതുക്കാനാകാതെ സൗദിയിലേക്ക് തിരിച്ചുവരാനാകില്ലെന്ന് ഉറപ്പാക്കിയവർക്ക് പോലും രാജകാരുണ്യം തുണയായി. കൂടാതെ വിദേശരാജ്യങ്ങളിൽ വച്ച് വാക്സിൻ സ്വീകരിച്ചവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ …
യുഎഇയിൽ ഫോൺ ബിൽ അടക്കാൻ വൈകിയാൽ റീകണക്​ഷൻ ഫീസ് കൂടി നൽകണമെന്ന്​ ഇത്തിസാലാത്ത്​
യുഎഇയിൽ ഫോൺ ബിൽ അടക്കാൻ വൈകിയാൽ റീകണക്​ഷൻ ഫീസ് കൂടി നൽകണമെന്ന്​ ഇത്തിസാലാത്ത്​
സ്വന്തം ലേഖകൻ: യു.എ.ഇയിൽ ഫോൺ, ഇൻറർനെറ്റ്​ ബില്ലടക്കാൻ വൈകിയതിനെ തുടർന്ന്​ സർവിസ്​ നിർത്തലാക്കിയാൽ റീകണക്​ഷൻ ഫീസ്​ കൂടി അടക്കേണ്ടിവരുമെന്ന്​ ടെലികോം കമ്പനിയായ ഇത്തിസാലാത്ത് അധികൃതർ അറിയിച്ചു. ​ബില്ലടക്കാൻ വൈകുന്നത്​ ഉപഭോക്​താവി​െൻറ ക്രെഡിറ്റ്​ സ്കോർ കുറക്കുമെന്നും ഇത് യു.എ.ഇയിലെ ബാങ്കുകളിൽ നിന്ന് വ്യക്തിഗത ധനകാര്യ സേവനങ്ങൾ നേടുന്നതിനെ സ്വാധീനിക്കുമെന്നും അധികൃതർ അറിയിച്ചു. ഇത്തിസാലാത്ത്​ എല്ലാ മാസവും ആദ്യമാണ്​ …
ഖത്തര്‍ ദേശീയ ദിനം 2021: ലോഗോയും മുദ്രാവാക്യവും പുറത്തിറക്കി
ഖത്തര്‍ ദേശീയ ദിനം 2021: ലോഗോയും മുദ്രാവാക്യവും പുറത്തിറക്കി
സ്വന്തം ലേഖകൻ: 2021 ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്‍റെ ഔദ്യോഗിക ലോഗോയും മുദ്രാവാക്യവും പുറത്തിറക്കി. ‘പൂർവികർ കൈമാറിയ സൗഭാഗ്യങ്ങളുടെ സംരക്ഷണം നമ്മുടെ കർത്തവ്യം’ എന്ന ആശയം വരുന്ന ‘മറാബിഉൽ അജ്ദാദി…അമാന’ എന്ന അറബി വാക്യമാണ്​ ഈ വർഷത്തെ ദേശീയദിന മുദ്രാവാക്യം. ഖത്തർ സ്​ഥാപകൻ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനിയുടെ കവിതാ ശകലങ്ങളിൽ നിന്നുമാണ് പുതിയമുദ്രാവാക്യം …
കോവിഡ് വുഹാൻ ലാബില്‍ നിന്ന് പുറത്തു ചാടിയതല്ലെന്ന് ചൈനീസ് ബാറ്റ് വുമൺ
കോവിഡ് വുഹാൻ ലാബില്‍ നിന്ന് പുറത്തു ചാടിയതല്ലെന്ന് ചൈനീസ് ബാറ്റ് വുമൺ
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിക്ക് കാരണമായ വൈറസിന്റെ ഉത്ഭവം വുഹാനിലെ വൈറോളജി ലാബിൽ നിന്നാണെന്ന സിദ്ധാന്തത്തെ തള്ളി ചൈനീസ് ശാസ്ത്രജ്ഞ. ഇത്തരമൊരു സിദ്ധാന്തത്തിന് യാതൊരു തെളിവുകളുമില്ലെന്ന് വുഹാൻ വൈറോളജി ലാബിലെ ശാസ്ത്രജ്ഞ കൂടിയായ ഡോ ഷി ഷെൻഗ്ലി രാജ്യാന്തര മാധ്യമത്തോട് വ്യക്തമാക്കി. യാതൊരു തെളിവുകളും ഇല്ലാത്ത ഒരു സംഭവത്തിന് ഞാൻ എങ്ങനെ തെളിവുകൾ നൽകാനാണ്? നിരപരാധികളായ …
ആസ്ട്രസെനക്ക, ഫൈസർ വാക്സിനുകൾ 2 ഡോസെടുത്താൽ ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാം
ആസ്ട്രസെനക്ക, ഫൈസർ വാക്സിനുകൾ 2 ഡോസെടുത്താൽ ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാം
സ്വന്തം ലേഖകൻ: ആസ്ട്രാസെനെക്ക, ഫൈസര്‍ കോവിഡ് വാക്‌സിനുകളുടെ രണ്ട് ഡോസുകള്‍ കോവിഡിന്റെ ഡെല്‍റ്റ (ബി.1.617.2) വകഭേദത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുന്നുവെന്ന് പഠനം. ഇംഗ്ലണ്ട് പബ്ലിക്ക് ഹെല്‍ത്ത് 14,019 പേരില്‍ നടത്തിയ പഠനത്തിലാണ് ഇരു വാക്‌സിനുകളും ആശുപത്രി പ്രവേശനത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുമെന്ന് കണ്ടെത്തിയത്. ഡെല്‍റ്റ വകഭേദം ബാധിച്ച 14,019 പേരില്‍ 166 പേര്‍ക്ക് മാത്രമാണ് ആശുപത്രി …
ഭർത്താവിന് പിന്നാലെ ഭാര്യയ്ക്കും യുഎഇ ഗോൾഡൻ വീസ; മലയാളി ദമ്പതികൾക്ക് അഭിമാന നിമിഷം
ഭർത്താവിന് പിന്നാലെ ഭാര്യയ്ക്കും യുഎഇ ഗോൾഡൻ വീസ; മലയാളി ദമ്പതികൾക്ക് അഭിമാന നിമിഷം
സ്വന്തം ലേഖകൻ: മലയാളി വ്യവസായി ദമ്പതികളിൽ ഭാര്യക്കും യുഎഇ ഗവൺമെന്റിന്റെ ഗോൾ‍ഡൻ വീസ. മലയാളി സംരംഭക ആന്‍ സജീവിനാണ് യുഎഇ ഗവര്‍മെന്റിന്റെ ഗോള്‍ഡണ്‍ വീസാ അംഗീകാരം ലഭിച്ചത്. ഭര്‍ത്താവ് വ്യവസായി പി. കെ. സജീവിന് നേരത്തെ ഗോള്‍ഡന്‍ വീസ ലഭിച്ചിരുന്നു. ഇതോടെ, രാജ്യത്തെ നിക്ഷേപങ്ങളുടെ പേരില്‍ രണ്ട് ഗോള്‍ഡന്‍ വീസകള്‍ സ്വന്തമാക്കുന്ന യുഎഇയിലെ ആദ്യ മലയാളി …
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം; ലോക്ഡൗൺ നയം മാറും
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം; ലോക്ഡൗൺ നയം മാറും
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് തിങ്കളാഴ്ച 7719 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ …
ഡെൽറ്റാ വേരിയൻ്റ് വഴി മുടക്കി; യുകെയിൽ അൺലോക്ക് റോ ഡ്മാപ്പ് ജൂലൈ 19 വരെ നീട്ടും; നീക്കം മൂന്നാം തംഗം തടയാൻ
ഡെൽറ്റാ വേരിയൻ്റ് വഴി മുടക്കി; യുകെയിൽ അൺലോക്ക് റോ ഡ്മാപ്പ് ജൂലൈ 19 വരെ നീട്ടും; നീക്കം മൂന്നാം തംഗം തടയാൻ
സ്വന്തം ലേഖകൻ: ഡെൽറ്റാ വേരിയൻ്റ് വില്ലനായതോടെ യുകെയിൽ അൺലോക്ക് റോഡ്മാപ്പ് ജൂലൈ 19 വരെ നീട്ടും. ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതിൽ നാല് ആഴ്ച കാലതാമസം പ്രഖ്യാപിക്കുന്നത് സ്വാതന്ത്ര്യത്തിലേക്കുള്ള അവസാനത്തെ നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിക്കുമെന്നാണ് സൂചന. കോവിഡ് നിയന്ത്രണങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം ജൂൺ 21 ന് നടത്താനാവുമെന്ന ശുഭാപ്തി വിശ്വാസത്തിൽ നിന്ന് …
യുഎഇയിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം നാളെ മുതൽ; നിയമ ലംഘകർക്ക് അരലക്ഷം ദിർഹം പിഴ
യുഎഇയിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം നാളെ മുതൽ; നിയമ ലംഘകർക്ക് അരലക്ഷം ദിർഹം പിഴ
സ്വന്തം ലേഖകൻ: യുഎഇയില്‍ തൊഴിലാളികള്‍ക്കു മധൃാഹ്‌ന വിശ്രമ നിയമം നാളെ (15) ആരംഭിക്കും. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന നിയമം സെപ്റ്റംബർ 15ന് സമാപിക്കും. നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് അരലക്ഷം ദിർഹം പിഴയടക്കം കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്കു 12.30 മുതല്‍ വൈകിട്ട് 3 വരെ തൊഴിലാളികളെ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യിപ്പിക്കരുതെന്നാണു നിയമം. കമ്പനികള്‍ നിയമം …