സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷം; രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്കെന്ന് സൂചന. മാസങ്ങള്‍ കഴിഞ്ഞും സര്‍ക്കാറുണ്ടാക്കാന്‍ മുന്നണികള്‍ക്ക് കഴിയാതായതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. അതിനിടെ ധനമന്ത്രിയായി ഇ.യു വിരുദ്ധനായ പൗളോ സവോണയെ കൊണ്ടുവരാനുള്ള നീക്കം പ്രസിഡന്റ് മാറ്ററെല്ലെ എതിര്‍ത്തത് സ്ഥിതി വഷളാക്കുകയും ചെയ്തു. മാര്‍ച്ചില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ കൂടുതല്‍ വോട്ട് നേടിയ …
സ്വന്തം ലേഖകന്‍: പ്രണയ വിവാഹത്തിന്റെ പേരില്‍ ദുരഭിമാനകൊല; കെവിന്‍ വധത്തിനെതിരെ പ്രതിഷേധം ശക്തം; കോട്ടയത്ത് ഹര്‍ത്താല്‍. കെവിന്റെ കൊലപാതകത്തിലെ പൊലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് കോട്ടയത്ത് യു.ഡി.എഫ്, ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി. വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ജനപക്ഷം, കേരള കോണ്‍ഗ്രസ് എം എന്നിവയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയിലെത്തിച്ച കെവിന്റെ മൃതദേഹം …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ വിനോദയാത്രയ്ക്കു പോയ മലയാളി വീട്ടമ്മ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. അറ്റ്‌ലാന്റയിലെ ബയോ ഐവിടി കമ്പനിയില്‍ ഏഷ്യ റീജിയന്‍ ബിസിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് അനലിസ്റ്റായ തിരുവനന്തപുരം പിഎംജി ജംക്ഷന്‍ വികാസ് ലെയ്ന്‍ വള്ളോന്തറയില്‍ ആന്‍സി ജോസ് (43) ആണ് മരിച്ചത്. ഇവര്‍ സ!ഞ്ചരിച്ച കാര്‍ ട്രെയിലറിനു പുറകില്‍ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മകള്‍ നവോമി …
സ്വന്തം ലേഖകന്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം 75 കടന്നു; ചങ്കിടിപ്പോടെ മുന്നണികള്‍. ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ 15.7 പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. പക്ഷേ പിന്നീട് കനത്ത മഴ പെയ്തതോടെ പലയിടത്തും പോളിങ് മന്ദഗതിയിലായി. 76.3 ശതമാനമാണ് ഏറ്റവും ഒടുവിലത്തെ നില. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുന്‍പ് തന്നെ പോളിങ് ബൂത്തിലേക്ക് വോട്ടര്‍മാര്‍ എത്തിതുടങ്ങിയിരുന്നു നഗരസഭയിലും …
സ്വന്തം ലേഖകന്‍: നാസിറുള്‍ മുള്‍ക്ക് പാകിസ്താന്റെ കാവല്‍ പ്രധാനമന്ത്രി; ജൂലൈ 25 ന് പൊതുതെരഞ്ഞെടുപ്പ്. മുന്‍ ചീഫ് ജസ്റ്റിസ് നാസിറുല്‍ മുല്‍ക്കിനെ പാകിസ്താന്‍ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. ജൂലൈ 25ന് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത് വരെയായിരിക്കും നാസിറിന്റെ കാലാവധി. നിലവിലെ പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസിയാണ് നിയമനം നടത്തിയത്. ഇടക്കാല പ്രധാനമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്താന്‍ പ്രതിപക്ഷത്തിന് അവകാശമില്ലെന്ന് ഷാഹിദ് …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ സയന്‍സ് അക്കാദമി ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജ. ഇന്ത്യന്‍ വംശജ വീണ സഹജ്വലയുടെ ശാസ്ത്രസംഭാവനകള്‍ക്കാണ് അക്കാദമിയുടെ ആദരം. അക്കാദമി ഫെലോ ആയി വീണ ഉള്‍പ്പെടെ 21 ശാസ്ത്രജ്ഞരെയാണു തിരഞ്ഞെടുത്തത്. കാന്‍പുര്‍ ഐഐടിയില്‍നിന്നു മെറ്റലേര്‍ജിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമെടുത്ത വീണ, സസ്റ്റെയ്‌നബിള്‍ മെറ്റീരിയല്‍സ് റിസര്‍ച് ആന്‍ഡ് ടെക്‌നോളജി സെന്റര്‍ ഡയറക്ടറാണ്. ഇലക്ട്രോണിക് മാലിന്യങ്ങളുടെയുള്‍പ്പെടെ …
സ്വന്തം ലേഖകന്‍: ബംഗ്ലദേശില്‍നിന്നു കഴിഞ്ഞ നാലുമാസത്തിനിടെ മ്യാന്‍മറിലേക്കു തിരിച്ചെത്തിയത് വെറും 58 റോഹിംഗ്യകള്‍. പുനരധിവാസത്തിനു മുന്നോടിയായി ഇവരെ താല്‍ക്കാലിക താമസകേന്ദ്രത്തില്‍ പാര്‍പ്പിക്കുമെന്നു മ്യാന്‍മര്‍ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിലെ സൈനികാതിക്രമത്തെത്തുടര്‍ന്ന് ഏഴുലക്ഷത്തോളം രോഹിന്‍ഗ്യകളാണു മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്തുനിന്നു പലായനം ചെയ്തത്. അഭയാര്‍ഥികളുടെ പുനരധിവാസം സംബന്ധിച്ചു ബംഗ്ലദേശ്–മ്യാന്‍മര്‍ കരാറുണ്ടാക്കിയെങ്കിലും നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. പുനരധിവാസത്തിനു സ്വീകരിച്ച നടപടികള്‍ മ്യാന്‍മര്‍ ഇനിയും …
സ്വന്തം ലേഖകന്‍: തിരിച്ചുവരവ് സൂപ്പറാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ഹൈദരാബാദിനെ തകര്‍ത്ത് ഐപിഎല്ലില്‍ മൂന്നാം കിരീടം. രണ്ടു വര്‍ഷത്തെ മാറ്റി നിര്‍ത്തലിന് മധുര പ്രതികാരമായി ഐപിഎലിലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മൂന്നാം കിരീടം. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ചെന്നൈക്ക് മുമ്പില്‍ പടുത്തുയര്‍ത്തിയ 179 എന്ന വിജയലക്ഷ്യം വാട്‌സണ്‍റെ മിന്നല്‍ സെഞ്ചുറി …
സ്വന്തം ലേഖകന്‍: ഇടിമിന്നല്‍ ഭീഷണിയില്‍ വിറച്ച് ബ്രിട്ടന്‍; 24 മണിക്കൂറിനുള്ളില്‍ 60,000 ഇടിമിന്നല്‍! കഴിഞ്ഞ ദിവസം 24 മണിക്കൂറിനുള്ളില്‍ ബ്രിട്ടനില്‍ അറുപതിനായിരം ഇടിമിന്നലുണ്ടായെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച രാത്രി നാലു മണിക്കൂറിനുള്ളില്‍ പതിനയ്യായിരം ഇടിമിന്നലുണ്ടായെന്നു ബിബിസിയും റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്ന സംവിധാനം തകരാറിലായതിനെത്തുടര്‍ന്നു ലണ്ടനിലെ സ്റ്റാന്‍സ്റ്റെഡ് എയര്‍പോര്‍ട്ടിലെ നിരവധി വിമാന …
സ്വന്തം ലേഖകന്‍: ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ഹോളിവുഡ് ലൈംഗിക വേട്ടയ്ക്ക് അന്ത്യം; ഇരകളായത് താരസുന്ദരിമാര്‍ ഉള്‍പ്പെടെ 50 ലധികം പേര്‍; കുടുക്കിയത് മീടു ക്യാമ്പെയിന്‍. സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെപ്പറ്റി ഹോളിവുഡിലെ നടിമാര്‍ ആരംഭിച്ച മീടു ക്യാമ്പയിനിലാണ് പ്രശസ്ത നിര്‍മ്മാതാവിനെതിരെ എണ്‍പതിലധികം നടിമാര്‍ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഈ സംഭവത്തോടെയാണ് ചലച്ചിത്ര മേഖലയില്‍ മീടു ക്യാമ്പെയിന്‍ ആരംഭിച്ചതും. …