1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2018

സ്വന്തം ലേഖകന്‍: ഇടിമിന്നല്‍ ഭീഷണിയില്‍ വിറച്ച് ബ്രിട്ടന്‍; 24 മണിക്കൂറിനുള്ളില്‍ 60,000 ഇടിമിന്നല്‍! കഴിഞ്ഞ ദിവസം 24 മണിക്കൂറിനുള്ളില്‍ ബ്രിട്ടനില്‍ അറുപതിനായിരം ഇടിമിന്നലുണ്ടായെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച രാത്രി നാലു മണിക്കൂറിനുള്ളില്‍ പതിനയ്യായിരം ഇടിമിന്നലുണ്ടായെന്നു ബിബിസിയും റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്ന സംവിധാനം തകരാറിലായതിനെത്തുടര്‍ന്നു ലണ്ടനിലെ സ്റ്റാന്‍സ്റ്റെഡ് എയര്‍പോര്‍ട്ടിലെ നിരവധി വിമാന സര്‍വീസുകള്‍ വൈകി. ഏതാനും ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. പുറത്തിറങ്ങുമ്പോള്‍ മിന്നലിനെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വെയില്‍സിലും ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിലും കാറ്റിനും കനത്ത മഴയ്ക്കും പ്രളയത്തിനും സാധ്യതയുണ്ടെന്നു നേരത്തെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു. എസക്‌സില്‍ ഇടിവെട്ടിനെത്തുടര്‍ന്ന് ഒരു വീടിനു തീപിടിച്ചതായും റിപ്പോര്‍ട്ടുണ്ട്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.