1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2018

സ്വന്തം ലേഖകന്‍: ബംഗ്ലദേശില്‍നിന്നു കഴിഞ്ഞ നാലുമാസത്തിനിടെ മ്യാന്‍മറിലേക്കു തിരിച്ചെത്തിയത് വെറും 58 റോഹിംഗ്യകള്‍. പുനരധിവാസത്തിനു മുന്നോടിയായി ഇവരെ താല്‍ക്കാലിക താമസകേന്ദ്രത്തില്‍ പാര്‍പ്പിക്കുമെന്നു മ്യാന്‍മര്‍ അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റിലെ സൈനികാതിക്രമത്തെത്തുടര്‍ന്ന് ഏഴുലക്ഷത്തോളം രോഹിന്‍ഗ്യകളാണു മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്തുനിന്നു പലായനം ചെയ്തത്. അഭയാര്‍ഥികളുടെ പുനരധിവാസം സംബന്ധിച്ചു ബംഗ്ലദേശ്–മ്യാന്‍മര്‍ കരാറുണ്ടാക്കിയെങ്കിലും നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്.

പുനരധിവാസത്തിനു സ്വീകരിച്ച നടപടികള്‍ മ്യാന്‍മര്‍ ഇനിയും വ്യക്തമാക്കാത്തതാണ് ഇതിനു പ്രധാന കാരണം. കൂടാതെ രോഹിന്‍ഗ്യകളുടെ പുനരധിവാസത്തിനു റാഖൈന്‍ അനുയോജ്യമല്ലെന്ന് ഐക്യരാഷ്ട്രസംഘടനാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.