സ്വന്തം ലേഖകന്‍: അയര്‍ലന്‍ഡില്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹിതപരിശോധന; ഡോ. സവിതയ്ക്ക് നീതി ലഭിച്ചതായി പിതാവ്. ഗര്‍ഭച്ഛിദ്രാനുമതി നിഷേധിക്കപ്പെട്ടു മകള്‍ മരിച്ചപ്പോള്‍ തകര്‍ന്നുപോയ കുടുംബത്തിന്റെ ദുഃഖത്തിനു പകരം വയ്ക്കാനൊന്നുമില്ലെങ്കിലും അയര്‍ലന്‍ഡിലെ ഭരണഘടനാ ഭേദഗതിക്കുള്ള നീക്കം സ്വാഗതാര്‍ഹമാണെന്ന് ഡോ. സവിത ഹാലപ്പനാവറുടെ പിതാവ് അന്ദനപ്പ യലഗി വ്യക്തമാക്കി. ഗര്‍ഭച്ഛിദ്രാനുമതിക്ക് അനുകൂലമായി ഹിതപരിശോധനയില്‍ ജനം വിധിയെഴുതിയതോടെ മകള്‍ക്കു നീതി …
സ്വന്തം ലേഖകന്‍: പാക്കിസ്ഥാനില്‍ ജൂലൈ 25 ന് പൊതുതിരഞ്ഞെടുപ്പ്; നവാസ് ഷെരീഫും ഇമ്രാന്‍ ഖാനും നേര്‍ക്കുനേര്‍. ദേശീയ അസംബ്ലിയിലേക്കും നാലു പ്രവിശ്യാ അസംബ്ലികളിലേക്കും ഒരുമിച്ചാണ് വോട്ടെടുപ്പ്. പാക്കിസ്ഥാന്‍ മുസ്!ലിം ലീഗ് നവാസ് ഷരീഫ് വിഭാഗവും മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്!രീകെ ഇന്‍സാഫ് പാര്‍ട്ടിയും തമ്മിലാണു പ്രധാന മല്‍സരമെന്നാണ് റിപ്പോര്‍ട്ടുകള്‍. മേയ് 31നാണ് …
സ്വന്തം ലേഖകന്‍: ചെങ്ങന്നൂര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ത്രികോണ മത്സരത്തില്‍ പ്രതീക്ഷയോടെ മുന്നണികള്‍. രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകുന്നേരം ആറുമണിവരെ വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്താം. തെരഞ്ഞെടുപ്പിനായുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്റെയും പോളിംഗ് സാമഗ്രികളുടെയും വിതരണം ഇന്നലെ തന്നെ പൂര്‍ത്തീകരിച്ചിരുന്നു. എല്‍ഡിഎഫിനുവേണ്ടി സജി ചെറിയാനും യുഡിഎഫിനുവേണ്ടി ഡി വിജയ കുമാറും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പിഎസ് …
ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തില്‍ ഇന്ത്യന്‍ ഇടപെടലിനെക്കുറിച്ചുള്ള രഹസ്യ രേഖകള്‍ നശിപ്പിച്ച് ബ്രിട്ടന്‍. തമിഴ് പുലികളും ശ്രീലങ്കന്‍ സര്‍ക്കാരുമായുള്ള ആഭ്യന്തരയുദ്ധകാലത്ത് ഇന്ത്യയുമായുണ്ടായിരുന്ന ബന്ധം സംബന്ധിച്ച സുപ്രധാന രേഖകളടങ്ങുന്ന 195 ഫയലുകളാണ് ബ്രിട്ടന്‍ നശിപ്പിച്ചത്. ശ്രീലങ്കയില്‍ എല്‍ടിടിഇ ആഭ്യന്തര യുദ്ധം വ്യാപിപ്പിച്ച 1978–80 കാലത്തു ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശ്രീലങ്കയ്ക്കു നല്‍കിയ ഉപദേശങ്ങളുടെ ഫയലുകളും നശിപ്പിച്ചവയില്‍ പെടുന്നു. ലങ്കയില്‍ …
സ്വന്തം ലേഖകന്‍: കളി മികവും ഭാഗ്യവും കൈകോര്‍ത്തപ്പോള്‍ റയന്‍ യൂറോപ്പിലെ ഫുട്‌ബോള്‍ രാജാക്കന്മാര്‍; ലിവര്‍പൂളിനെതിരെ തകര്‍പ്പന്‍ ജയം. യുക്രെയ്ന്‍ തലസ്ഥാനമായ കിയവില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ 31ന് തരിപ്പണമാക്കി റയല്‍ മഡ്രിഡ് യൂറോപ്പിലെ ഹാട്രിക് കിരീടമണിഞ്ഞു. മുഹമ്മദ് സലാഹിന്റെയും ഡാനി കാര്‍വയാലിന്റെയും പരിക്കും പുറത്താകലും ഒഴിച്ചു നിര്‍ത്തിയാല്‍ തണുപ്പന്‍ മട്ടിലായിരുന്നു ഒന്നാം പകുതി. …
സ്വന്തം ലേഖകന്‍: ഡിജിറ്റല്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന വിശാലിന്റെ ഇരുമ്പു തിരൈയിലെ രംഗം പുറത്ത്. മെര്‍സലിന് പിന്നാലെ മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിക്കുകയാണ് വിശാല്‍ ചിത്രം ഇരുമ്പ് തിരൈ. ആധാര്‍ കാര്‍ഡിനെയും, ഡിജിറ്റല്‍ ഇന്ത്യയുമാണ് സിനിമയില്‍ കണക്കിന് വിമര്‍ശിച്ചിരിക്കുന്നത്. ചിത്രം മികച്ച പ്രതികരണം തേടി മുന്നേറുമ്പോള്‍ പ്രദര്‍ശനം തടയണമെന്ന ആവശ്യവുമായി ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇതിനോടകം രംഗത്ത് …
സ്വന്തം ലേഖകന്‍: അമേരിക്ക ഇന്ത്യയുമായി ചേര്‍ന്ന് പാകിസ്താനെതിരെ കരുക്കള്‍ നീക്കുന്നു; ആരോപണവുമായി പര്‍വേസ് മുഷറഫ്. വോയ്‌സ് ഓഫ് അമേരിക്കക്ക് നല്‍കിയ അഭിമുഖത്തിലാണ് മുശര്‍റഫ് ഇക്കാര്യം പറഞ്ഞത്. ശീതയുദ്ധ കാലം മുതല്‍ അമേരിക്ക ഇന്ത്യയെ സഹായിക്കുന്നത് ഇപ്പോഴും തുടരുന്നുതായും മുഷറഫ് തുറന്നടിച്ചു ‘യു.എസുമായി ചേര്‍ന്നാണ് പാകിസ്താനെതിരെ ഇന്ത്യ നീക്കം നടത്തുന്നത്. അഫ്ഗാനിസ്താനിലും സമാനരീതിയിലാണ് ഇന്ത്യയുടെ ഇടപെടല്‍. ഇക്കാര്യം …
സ്വന്തം ലേഖകന്‍: കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യ, ശ്രീലങ്ക ടെസ്റ്റില്‍ ഒത്തുകളിയെന്ന് അല്‍ ജസീറ ചാനല്‍; ഐസിസി അന്വേഷണം പ്രഖ്യാപിച്ചു. പിച്ച് ഒത്തുകളിക്കാരുടെ താല്‍പര്യത്തിന് അനുസരിച്ച് തയ്യാറാക്കിയതാണെന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് സംഭവത്തില്‍ ഐസിസി അന്വേഷണം പ്രഖ്യാപിച്ചു. മുംബൈയുടെ മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം റോബിന്‍ മോറിസ് ഇടനിലക്കാരനായാണ് ഈ ഒത്തുകളി നടന്നതെന്ന് അല്‍ ജസീറ …
സ്വന്തം ലേഖകന്‍: ഹിതപരിശോധനയില്‍ ഗര്‍ഭച്ഛിദ്രത്തെ അനുകൂലിച്ച് വിധിയെഴുതി ഐറിഷ് ജനത; ഡോ. സവിത ഹാലപ്പനാവറിന്റെ ഓര്‍മകളുണര്‍ത്തി ഫലപ്രഖ്യാപനം. ഇന്ത്യന്‍ വംശജനും ഡോക്ടറുമായ അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കറാണു വിജയപ്രഖ്യാപനം നടത്തിയത്. ഹിതപരിശോധനയുമായി ബന്ധപ്പെട്ടു നടത്തിയ രണ്ട് എക്‌സിറ്റ് പോളുകളും ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ വന്‍ വിജയം നേടുമെന്നാണു പ്രവചിച്ചതിനു പിന്നാലെയാണു പ്രധാനമന്ത്രിയുടെ വിജയ പ്രഖ്യാപനം. വോട്ടെണ്ണി ആദ്യഘട്ട …
സ്വന്തം ലേഖകന്‍: ഒമാനിലും യെമനിലും നാശംവിതച്ച് മേകുനു ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു; ഇരുരാജ്യങ്ങളിലുമായി 2 ഇന്ത്യക്കാരടക്കം 10 മരണം. 60 ലധികം പേരെ കാണാതായിട്ടുണ്ട്. യെമനിലാണ് രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടത്. കാണാതായവരില്‍ ഇന്ത്യക്കാരും സുഡാന്‍ പൗരന്മാരുമുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ പുറപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് ദീപ്, ഐഎന്‍എസ് കൊച്ചി എന്നീ …