1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റിവഞ്ച് പോണില്‍നിന്ന് രക്ഷ വേണോ? ആദ്യം സ്വകാര്യ ചിത്രങ്ങള്‍ അയച്ചു തരൂ എന്ന് ഫെയ്‌സ്ബുക്ക്
റിവഞ്ച് പോണില്‍നിന്ന് രക്ഷ വേണോ? ആദ്യം സ്വകാര്യ ചിത്രങ്ങള്‍ അയച്ചു തരൂ എന്ന് ഫെയ്‌സ്ബുക്ക്
സ്വന്തം ലേഖകന്‍: റിവഞ്ച് പോണില്‍നിന്ന് രക്ഷ വേണോ? ആദ്യം സ്വകാര്യ ചിത്രങ്ങള്‍ അയച്ചു തരൂ എന്ന് ഫെയ്‌സ്ബുക്ക്. ഇണകളായിരുന്നവര്‍ വേര്‍പിരിഞ്ഞതിനുശേഷം, സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് പ്രതികാരം തീര്‍ക്കുന്ന റിവഞ്ച് പോണിനെതിരെയുള്ള നടപടികളുടെ ഭാഗമായാണ് ഫെയ്‌സ്ബുക്ക് നീക്കം. ഓസ്‌ട്രേലിയയില്‍ കഴിഞ്ഞവര്‍ഷം തുടങ്ങിയ പദ്ധതി ബ്രിട്ടന്‍, അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്കാണു വ്യാപിപ്പിക്കുന്നത്. തന്റെ സ്വകാര്യചിത്രം ഫെയ്‌സ്ബുക്കില്‍ പരക്കുമെന്ന് ഒരാള്‍ക്കു …
കാനഡയിലെ ഇന്ത്യന്‍ റെസ്റ്ററന്റില്‍ ഇരട്ട സ്‌ഫോടനം; 15 പേര്‍ക്ക് പരുക്ക്
കാനഡയിലെ ഇന്ത്യന്‍ റെസ്റ്ററന്റില്‍ ഇരട്ട സ്‌ഫോടനം; 15 പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍: കാനഡയിലെ ഇന്ത്യന്‍ റെസ്റ്ററന്റില്‍ ഇരട്ട സ്‌ഫോടനം; 15 പേര്‍ക്ക് പരുക്ക്. വ്യാഴാഴ്ച രാത്രിയുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ പരുക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനം നടത്തിയതിനു ശേഷം രക്ഷപ്പെട്ട രണ്ടു യുവാക്കള്‍ക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കി. ഇതുവരെ ആരും സ്‌ഫോടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവരികയാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി …
കാലവര്‍ഷം കേരള തീരത്തിന് തൊട്ടടുത്ത്; ഇത്തവണ ശക്തമായ മഴ; ജാഗ്രതാ മുന്നറിയിപ്പ്
കാലവര്‍ഷം കേരള തീരത്തിന് തൊട്ടടുത്ത്; ഇത്തവണ ശക്തമായ മഴ; ജാഗ്രതാ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: കാലവര്‍ഷം കേരള തീരത്തിന് തൊട്ടടുത്ത്; ജാഗ്രതാ മുന്നറിയിപ്പ്. സംസ്ഥാനത്ത് തിങ്കളാഴ്ച്ച വരെ മഴ തുടരുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ് നിര്‍ദേശം നല്‍കി. 21 സെ.മീ വരെ മഴ പെയ്‌തേക്കാം എന്നാണ് മുന്നറിയിപ്പ്. മെയ് 30 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനും വിലക്കുണ്ട്. മുന്‍ കരുതല്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് …
യെമനില്‍ നാശം വിതച്ച് മെകുനു ചുഴലിക്കാറ്റ്; വെള്ളപ്പൊക്കത്തില്‍ 40 പേരെ കാണാതായി; ഇന്ത്യന്‍ നാവികസേന ഒമാനിലേക്ക്
യെമനില്‍ നാശം വിതച്ച് മെകുനു ചുഴലിക്കാറ്റ്; വെള്ളപ്പൊക്കത്തില്‍ 40 പേരെ കാണാതായി; ഇന്ത്യന്‍ നാവികസേന ഒമാനിലേക്ക്
സ്വന്തം ലേഖകന്‍: യെമനില്‍ നാശം വിതച്ച് മെകുനു ചുഴലിക്കാറ്റ്; വെള്ളപ്പൊക്കത്തില്‍ 40 പേരെ കാണാതായി; ഇന്ത്യന്‍ നാവികസേന ഒമാനിലേക്ക്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് യെമനിലെ സ്വകോത്ര ദ്വീപിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 40 പേരെ കാണാതായി. കാണാതായവരില്‍ ഒരു ഇന്ത്യക്കാരനും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ദ്വീപിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായതോടെ 150 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. നിരവധി പേര്‍ വീടുകളില്‍ …
ഉത്തര കൊറിയ ആണവ പരീക്ഷണശാല തകര്‍ത്തു; വാക്കുപാലിച്ച് കിം ജോംഗ് ഉന്‍
ഉത്തര കൊറിയ ആണവ പരീക്ഷണശാല തകര്‍ത്തു; വാക്കുപാലിച്ച് കിം ജോംഗ് ഉന്‍
സ്വന്തം ലേഖകന്‍: ഉത്തര കൊറിയ ആണവ പരീക്ഷണശാല തകര്‍ത്തു; വാക്കുപാലിച്ച് കിം ജോംഗ് ഉന്‍. കൊറിയന്‍ മുനമ്പില്‍ ഉടലെടുത്ത സംഘര്‍ഷത്തിന് പരിഹാരമായി പംഗീരിയിലെ ആണവപരീക്ഷണ കേന്ദ്രം സ്‌ഫോടനത്തില്‍ തകര്‍ത്താണ് ഉത്തര കൊറിയ വാക്കുപാലിച്ചത്. ഉത്തര കൊറിയയുടെ ആറ് ആണവ പരീക്ഷണങ്ങള്‍ നടന്ന സ്ഥലമാണിത്. ഒമ്പതു മണിക്കൂര്‍ നീണ്ടുനിന്ന സ്‌ഫോടനങ്ങള്‍ക്ക് ഒടുവിലാണ് നിലയം നിലംപൊത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. …
ഇറാന്‍ ആണവ കരാര്‍ വിഷയത്തില്‍ ലോകം രണ്ടുതട്ടില്‍; ചൈനയും ജര്‍മനിയും ഇറാനോടൊപ്പം; ഇറാന്‍ പരമോന്നത നേതാവ് യൂറോപ്പിലേക്ക്
ഇറാന്‍ ആണവ കരാര്‍ വിഷയത്തില്‍ ലോകം രണ്ടുതട്ടില്‍; ചൈനയും ജര്‍മനിയും ഇറാനോടൊപ്പം; ഇറാന്‍ പരമോന്നത നേതാവ് യൂറോപ്പിലേക്ക്
സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ കരാര്‍ വിഷയത്തില്‍ ലോകം രണ്ടുതട്ടില്‍; ചൈനയും ജര്‍മനിയും ഇറാനോടൊപ്പം; ഇറാന്‍ പരമോന്നത നേതാവ് യൂറോപ്പിലേക്ക്. ആണവ കരാറിനൊപ്പം നില്‍ക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കല്‍ വ്യക്തമാക്കി. ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്ങുമൊത്തുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു മെര്‍കലിന്റെ പ്രസ്താവന. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മെര്‍കല്‍ ചൈനയിലെത്തിയത്. കരാറില്‍നിന്ന് ഈ മാസം ആദ്യം …
പരസ്യമായി മാപ്പപേക്ഷിച്ച് ലൈംഗിക ആരോപണങ്ങളില്‍ കുടുങ്ങിയ ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാന്‍
പരസ്യമായി മാപ്പപേക്ഷിച്ച് ലൈംഗിക ആരോപണങ്ങളില്‍ കുടുങ്ങിയ ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാന്‍
സ്വന്തം ലേഖകന്‍: പരസ്യമായി മാപ്പപേക്ഷിച്ച് ലൈംഗിക ആരോപണങ്ങളില്‍ കുടുങ്ങിയ ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാന്‍. താന്‍ ആരെയും അറിഞ്ഞുകൊണ്ട് ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തനിക്കൊപ്പം പ്രവര്‍ത്തിക്കുകയോ തന്നെ അറിയുകയോ ചെയ്യുന്നവര്‍ക്ക് അറിയാം താന്‍ അറിഞ്ഞു കൊണ്ട് ആരെയും ഉപദ്രവിക്കില്ലെന്ന്. തന്നില്‍ നിന്ന് ബുദ്ധിമുട്ടോ അവഹേളനമോ നേരിട്ടതായി കരുതുന്നവരോട് മാപ്പ് പറയുകയാണ്. തനിക്ക് അത്തരത്തിലൊരു ഉദ്ദേശ്യം …
ഉത്തര കൊറിയക്ക് ‘തുറന്ന വൈരവും വിദ്വേഷവും,’ കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ച പിന്നീടാകാമെന്ന് ട്രംപ്
ഉത്തര കൊറിയക്ക് ‘തുറന്ന വൈരവും വിദ്വേഷവും,’ കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ച പിന്നീടാകാമെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: ഉത്തര കൊറിയക്ക് ദേഷ്യയും ശത്രുതയും, കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ച പിന്നീടാകാമെന്ന് ട്രംപ്. കിമ്മുമായി ജൂണ്‍ 12 ന് സിംഗപ്പൂരില്‍ നടത്താന്‍ നിശ്ചയിച്ച ഉച്ചകോടിയില്‍ നിന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍മാറി. ഉത്തര കൊറിയയുടെ പ്രസ്താവനയിലെ ‘തുറന്ന വൈരവും വിദ്വേഷവും’ കൂടിക്കാഴ്ച റദ്ദാക്കാന്‍ കാരണമായതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ ട്രംപിന്റെ കത്തില്‍ …
കാള്‍ മാര്‍ക്‌സിന്റെ കൈയ്യക്ഷരത്തിനു കിട്ടിയത് മൂന്നരക്കോടി രൂപ
കാള്‍ മാര്‍ക്‌സിന്റെ കൈയ്യക്ഷരത്തിനു കിട്ടിയത് മൂന്നരക്കോടി രൂപ
സ്വന്തം ലേഖകന്‍: കാള്‍ മാര്‍ക്‌സിന്റെ കൈയ്യക്ഷരത്തിനു കിട്ടിയത് മൂന്നരക്കോടി രൂപ. ലോക പ്രശസ്തമായ മൂലധനത്തിന്റെ ആദ്യ കരടിന്റെ ഒരു കയ്യെഴുത്തുതാളാണ് 5.23 ലക്ഷം ഡോളറിനു (ഏകദേശം 3.57 കോടി രൂപ) ലേലത്തില്‍ പോയത്. ലണ്ടനില്‍ 1850നും 1853നുമിടെ എഴുതിയ ആദ്യ കരടുപ്രതിയില്‍ 1250 താളുകളുണ്ട്. അതിലൊന്നാണു ചൈനീസ് വ്യവസായി ഫെങ് ലൂന്‍ ലേലത്തില്‍ വാങ്ങിയത്. മൂലധനം …
ഗര്‍ഭച്ഛിദ്ര നിരോധനം സംബന്ധിച്ച് അയര്‍ലന്‍ഡില്‍ നിര്‍ണായക ജനഹിത പരിശോധന
ഗര്‍ഭച്ഛിദ്ര നിരോധനം സംബന്ധിച്ച് അയര്‍ലന്‍ഡില്‍ നിര്‍ണായക ജനഹിത പരിശോധന
സ്വന്തം ലേഖകന്‍: ഗര്‍ഭച്ഛിദ്ര നിരോധനം സംബന്ധിച്ച് അയര്‍ലന്‍ഡില്‍ നിര്‍ണായക ജനഹിത പരിശോധന. ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമാണു ഹിതപരിശോധനാഫലമെങ്കില്‍ ഭരണഘടനാഭേദഗതി വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായി നിരോധിച്ചിട്ടുള്ള അയര്‍ലന്‍ഡില്‍ 2013 ല്‍ മാത്രമാണ് അമ്മയുടെ ജീവന്‍ അപകടത്തിലാണെങ്കില്‍ മാത്രം ഗര്‍ഭച്ഛിദ്രമാകാം എന്ന ഭേദഗതി വന്നത്. ഇതിനിടെ മൂന്നു തവണ ഇതു സംബന്ധിച്ച ഹിതപരിശോധന നടത്തിക്കഴിഞ്ഞു. അമ്മയുടെ ജീവിക്കാനുള്ള അവകാശത്തിനായി …