1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊറോണ മഹാമാരി 20000 വർഷം മുമ്പ് കിഴക്കൻ ഏഷ്യയിൽ വ്യാപിച്ചിരുന്നതായി കണ്ടെത്തല്‍
കൊറോണ മഹാമാരി 20000 വർഷം മുമ്പ് കിഴക്കൻ ഏഷ്യയിൽ വ്യാപിച്ചിരുന്നതായി കണ്ടെത്തല്‍
സ്വന്തം ലേഖകൻ: കൊറോണ വൈറസ് മഹാമാരി ഏകദേശം 20000 വർഷം മുമ്പ് കിഴക്കൻ ഏഷ്യയെ പിടികൂടിയിരുന്നുവെന്ന് കണ്ടെത്തല്‍. ഇന്ന് ജീവിച്ചിരിക്കുന്നവരുടെ ഡിഎൻ‌എയിൽ പരിണാമ മുദ്ര പതിപ്പിക്കാൻ പര്യാപ്തമായിരുന്നുവെന്നും ഗവേഷകർ കണ്ടെത്തി. അന്നത്തെ കൊറോണ വൈറസ് ആ പ്രദേശങ്ങളെ വർഷങ്ങളോളം ബാധിച്ചു. വാക്സിനേഷൻ വഴി ഇപ്പോഴത്തെ കോവിഡ് നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും പഠനം പറയുന്നു. ഇപ്പോള്‍ …
കോവിഡിനും മുന്നെ ഐസോലേഷൻ ജീവിതരീതിയാക്കി ജപ്പാനിലെ ഹികികോമോരികൾ
കോവിഡിനും മുന്നെ ഐസോലേഷൻ ജീവിതരീതിയാക്കി ജപ്പാനിലെ ഹികികോമോരികൾ
സ്വന്തം ലേഖകൻ: കോവിഡിനും മുന്നെ ഐസോലേഷൻ ജീവിതരീതിയാക്കി ജപ്പാനിലെ ഹികികോമോരികൾ. ജപ്പാനിൽ വർഷങ്ങളായി സാമൂഹിക ജീവിതം ഒഴിവാക്കി വീട്ടിൽ ഒറ്റക്ക്​ കഴിയുന്ന ചെറുപ്പക്കാരെയാണ് ഹികികോമോരി എന്ന് വിളിക്കുന്നത്. സാമൂഹികമായി കഴിയാൻ ഇഷ്​ടമില്ലാത്ത ഇവർ വീട്ടിൽ അടച്ചിരുന്ന്​ സ്വന്തം കാര്യങ്ങൾ ചെയ്യും. ഇത്തരത്തിൽ പത്തു​ലക്ഷത്തോളം പേർ ജപ്പാനിലുണ്ടെന്നാണ്​ കണക്കുകൾ. പൊതുവെ ആറുമാസത്തോളമാണ്​ ഇവർ ഒറ്റക്ക്​ വീട്ടിനുള്ളിൽ ഒതുങ്ങികൂടുക. …
മോഡേണ കോവിഡ് വാക്സിൻ ഇന്ത്യയിലും; വിതരണം ചെയ്യാൻ സിപ്ല
മോഡേണ കോവിഡ് വാക്സിൻ ഇന്ത്യയിലും; വിതരണം ചെയ്യാൻ സിപ്ല
സ്വന്തം ലേഖകൻ: രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് മൊഡേണ കോവിഡ് വാക്‌സിന്‍ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കുന്നതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അനുമതി തേടി. മരുന്ന് നിര്‍മാണ കമ്പനിയായ സിപ്ലയാണ് മൊഡേണ വാക്‌സിന്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ അനുമതി തേടിയത്. ഇന്നുതന്നെ ഡിസിജിഐ ഇതിന് അനുമതി നല്‍കിയേക്കുമെന്നാണ് സൂചന. …
കേരളത്തിലെ പ്രവാസി നിക്ഷേപത്തിൽ 14% വർധന: നിക്ഷേപം 2.27 ലക്ഷം കോടിയായി
കേരളത്തിലെ പ്രവാസി നിക്ഷേപത്തിൽ 14% വർധന: നിക്ഷേപം 2.27 ലക്ഷം കോടിയായി
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെതുടർന്ന് നിരവധിപേർക്ക് തൊഴിൽ നഷ്ടമായിട്ടും സംസ്ഥാനത്തെ ബാങ്കുകളിലുള്ള പ്രവാസികളുടെ നിക്ഷേപത്തിൽ റെക്കോഡ് വർധന. 2020ൽ 2.27 ലക്ഷം കോടി രൂപയുടെ എൻആർഐ നിക്ഷേപമാണ് ബാങ്കുകളിലെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 14ശതമാനമാണ് വർധന. ഗൾഫിലും മറ്റുംതൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം 12 ലക്ഷമാണെന്ന കണക്കുകൾക്കിടെയാണ് നിക്ഷേപത്തിൽ ഇത്രയും വർധനയുണ്ടായത്. സംസ്ഥാന ബാങ്കേഴ്‌സ് സമിതിയുടെ കണക്കുപ്രകാരം 2020 …
സംസ്ഥാനത്ത് ഇന്ന് 8063 പേര്‍ക്ക് കോവിഡ്; 110 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 9.44
സംസ്ഥാനത്ത് ഇന്ന് 8063 പേര്‍ക്ക് കോവിഡ്; 110 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 9.44
സ്വന്തം ലേഖകൻ: കേരളത്തില്‍ തിങ്കളാഴ്ച 8063 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,28,09,717 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
യുകെയിൽ പ്രതിരോധ മന്ത്രാലയ രഹസ്യ രേഖകൾ ബസ് സ്റ്റോപ്പിൽ; സർക്കാർ പ്രതിക്കൂട്ടിൽ
യുകെയിൽ പ്രതിരോധ മന്ത്രാലയ രഹസ്യ രേഖകൾ ബസ് സ്റ്റോപ്പിൽ; സർക്കാർ പ്രതിക്കൂട്ടിൽ
സ്വന്തം ലേഖകൻ: യുദ്ധക്കപ്പലിനെക്കുറിച്ചും ബ്രിട്ടീഷ് സൈന്യത്തെക്കുറിച്ചുമുള്ള രഹസ്യ വിവരങ്ങള്‍ അടങ്ങിയ യു.കെ. പ്രതിരോധ മന്ത്രാലയത്തിന്റെ രഹസ്യ രേഖകള്‍ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ ഒരു ബസ് സ്റ്റോപ്പില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രാലയത്തിലെ ഒരു ജീവനക്കാരന്‍ രേഖകള്‍ നഷ്ടപ്പെട്ടതായി കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നുവെന്നും ഇതാണ് കെന്റിലെ ഒരു ബസ് സ്റ്റോപ്പിന് പിന്നില്‍ കണ്ടെത്തിയതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. …
വാക്സിൻ പാസ്പോർട്ടുമായി യൂറോപ്യന്‍ യൂണിയൻ; കോവിഷീല്‍ഡ് വാക്സിൻ പട്ടികയിലില്ല!
വാക്സിൻ പാസ്പോർട്ടുമായി യൂറോപ്യന്‍ യൂണിയൻ; കോവിഷീല്‍ഡ് വാക്സിൻ പട്ടികയിലില്ല!
സ്വന്തം ലേഖകൻ: ലോകരാജ്യങ്ങൾ കോവിഡ് യാത്രാ നിയന്ത്രണങ്ങൾ പടിപടിയായി നീക്കിത്തുടങ്ങിയതോടെ വാക്സിൻ പാസ്പോർട്ടുമായി യൂറോപ്യന്‍ യൂണിയൻ രംഗത്ത്. എന്നാൽ ഇയുവിന്റെ വാക്‌സിന്‍ ഗ്രീന്‍ പാസ് പട്ടികയില്‍ കോവിഷീല്‍ഡ് ഇടം നേടിയിട്ടില്ല. ഇതോടെ, കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യൂറോപ്പില്‍ യാത്രാനുമതി ലഭിക്കില്ല. യൂറോപ്യന്‍ യൂണിയന്‍ ഗ്രീന്‍ പാസ് നല്‍കിയ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് അംഗരാജ്യങ്ങളില്‍ യാത്രാനുമതി. ആഗോള …
രണ്ടാം വരവിൻ്റെ സൂചന നൽകി വമ്പൻ റാലിയുമായി ട്രംപ്; വീണ്ടും മത്സരത്തിന്?
രണ്ടാം വരവിൻ്റെ സൂചന നൽകി വമ്പൻ റാലിയുമായി ട്രംപ്; വീണ്ടും മത്സരത്തിന്?
സ്വന്തം ലേഖകൻ: ഇക്കഴിഞ്ഞ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡനോടു തോറ്റിട്ടില്ലെന്നും അട്ടിമറി നടന്നതാണെന്നും ആവർത്തിച്ചു മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പൊതുവേദിയിൽ തിരികെയെത്തി. ഒഹായോയിൽ കഴിഞ്ഞ ദിവസം നടന്ന കൂറ്റൻ റാലിയിൽ പങ്കെടുത്തത് ആരാധകരുടെ വൻപട. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനയും ട്രംപ് നൽകി. ഒഹായോ സംസ്ഥാനത്തെ അടുത്ത ജനപ്രതിനിധിസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ …
ദുബായ് വിമാനത്താവളത്തിൽ വിമാനം വൈകുന്നത് ഒഴിവാക്കാൻ പുതിയ സംവിധാനം
ദുബായ് വിമാനത്താവളത്തിൽ വിമാനം വൈകുന്നത് ഒഴിവാക്കാൻ പുതിയ സംവിധാനം
സ്വന്തം ലേഖകൻ: ദുബായ് വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറങ്ങു​േമ്പാഴും പുറപ്പെടു​േമ്പാഴും സമയനഷ്​ടം ഒഴിവാക്കാൻ​ പുതിയ നടപടിക്രമം നടപ്പാക്കി ദുബൈ എയർ നാവിഗേഷൻ സർവിസസ്​. പശ്ചിമേഷ്യയിൽ ആദ്യമായാണ്​ റീകാറ്റ്​ എന്ന സംവിധാനം ഒരു വിമാനത്താവളത്തിൽ ഉപയോഗിക്കുന്നത്​. ദുബൈയിലെ വിമാനത്താവളങ്ങളുടെ വ്യോമാതിർത്തി വികസിപ്പിക്കുകയും തിരക്കുള്ള സമയങ്ങളിൽ ലാൻഡിങ്​ സമയം കുറക്കുകയും വിമാന ഇന്ധനം ലാഭിക്കുകയും ചെയ്യുന്നതാണ്​ പദ്ധതിയെന്ന്​ ദുബൈ വ്യോമയാന …
സൗദിയിൽ കമ്മ്യൂണിക്കേഷൻ, ഐടി മേഖലകളിൽ 25% സ്വദേശിവൽക്കരണം പ്രാബല്യത്തിൽ
സൗദിയിൽ കമ്മ്യൂണിക്കേഷൻ, ഐടി മേഖലകളിൽ 25% സ്വദേശിവൽക്കരണം പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: സൗദിയിൽ ആശയവിനിമയ, വിവര സാങ്കേതിക വിദ്യാ മേഖലയിൽ 25 % സ്വദേശികളെ നിയമിക്കണമെന്ന നിയമം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ. ഈ മേഖലയിൽ അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് 25 % സ്വദേശിവൽക്കരണം നിർബന്ധമാകുന്നത്. ഇതിൽ നിന്നു ചെറുകിട സംരംഭങ്ങൾക്ക് ഇളവുണ്ട്. കമ്യുണിക്കേഷൻ ആൻഡ് ഐടി എൻജിനിയറിങ്, ആപ്ലിക്കേഷൻ ഡവലപ്മെന്റ്, പ്രോഗ്രാമിങ് ആൻഡ് അനാലിസിസ്, …