1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2018

സ്വന്തം ലേഖകന്‍: പിറന്നയുടന്‍ കരഞ്ഞ പെണ്‍കുഞ്ഞിനെ ലോക്കറില്‍ ഒളിപ്പിച്ച അമ്മ ജപ്പാനില്‍ പിടിയില്‍. മാവോ തൊഗാവ എന്ന ഇരുപത്തിയഞ്ചുകാരിയാണു ജപ്പാനെ ഞെട്ടിച്ച ക്രൂരകൃത്യം ചെയ്തതിന് അറസ്റ്റിലായത്. ജനുവരിയില്‍ ടോക്കിയോയിലെ ഒരു കഫേയിലാണ് തൊഗാവ കുഞ്ഞിനെ പ്രസവിച്ചത്.

ജനിച്ചയുടന്‍ കുഞ്ഞു കരഞ്ഞതിനെത്തുടര്‍ന്ന് താന്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നുവെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ തൊഗാവ സമ്മതിച്ചു. തുടര്‍ന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി ബാഗുകളും മറ്റും സൂക്ഷിക്കുന്ന ലോക്കറില്‍ ഒളിപ്പിക്കുകയായിരുന്നു.

ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് കഫേയിലെ ജീവനക്കാര്‍ കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തൊഗാവ കുടുങ്ങുകയും ചെയ്തു. കുഞ്ഞുണ്ടായ വിവരം മറ്റുള്ളവര്‍ അറിഞ്ഞാലോയെന്നു ഭയന്നാണ് തൊഗാവ കുഞ്ഞിനെ കൊന്നതെന്നാണ് പൊലീസ് നിഗമനം.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.