1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2018

സ്വന്തം ലേഖകന്‍: ലണ്ടനില്‍ ഇന്ത്യന്‍ ബാലന്‍ വാഹനാപകടത്തില്‍ മരിച്ചു; വീണ്ടും വില്ലനായി ട്രക്ക് ഡ്രൈവര്‍. ബിര്‍മിങ്ഹാമിനടുത്തുള്ള എംസിക്‌സ് മോട്ടോര്‍വേയില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് എട്ടു വയസുകാരനായ ഇന്ത്യന്‍ ബാലന്‍ ദേവ് നാരായണന്‍ മരിച്ചത്.

ദേവിനൊപ്പം സഞ്ചരിച്ച രണ്ടുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60കാരനായ വയോധികന്റെ തോളെല്ലിനും 20 കാരിയുടെ കാലിനുമാണ് പരിക്കേറ്റത്. മരണത്തിന് കാരണമാകുംവിധം അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 62 കാരനായ ട്രക്ക് ഡ്രൈവറെ പൊലീസ് പിടികൂടി.

അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി ദൃക്‌സാക്ഷികളെ പൊലീസ് തിരയുകയാണ്. ദേവ് ഹൃദയാഘാതത്തെതുടര്‍ന്ന് സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നുവെന്ന് ആംബുലന്‍സ് സര്‍വീസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.