1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2018

സ്വന്തം ലേഖകന്‍: സുഷമാ സ്വരാജ് കയറിയ വിമാനം ആകാശത്ത് അപ്രത്യക്ഷമായത് 14 മിനിട്ട്! തിരുവനന്തപുരത്ത് നിന്ന് മൗറീഷ്യസിലേക്ക് പോയ മേഘ്ദൂത് എന്ന വിമാനമാണ് പറക്കുന്നതിനിടെ പെട്ടെന്ന് എ.ടി.സിയുമായുള്ള ബന്ധം നഷ്ടപ്പെട്ട് പരിഭ്രാന്തി പരത്തിയത്.

ദക്ഷിണാഫ്രിക്കയിലെ ബ്രിക്‌സ് രാജ്യങ്ങളുടെ യോഗത്തില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. അതിനിടെയാണ് മന്ത്രി യാത്ര ചെയ്ത വിമാനം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള(എ.ടി.സി) ബന്ധം നഷ്ടമായി 14 മിനിട്ട് ‘കാണാതായത്’.

ഇന്ത്യന്‍ വ്യോമപരിധിയില്‍നിന്നു മാലി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പരിധിയിലേക്കു കടന്നപ്പോഴാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.08നാണ് തിരുവനന്തപുരത്തുനിന്നു സുഷമ യാത്രയാരംഭിച്ചത്. 4.44ഓടെ വിമാനവുമായുള്ള ബന്ധം നഷ്ടമാവുകയും ചെയ്തു.

ഉടന്‍ തന്നെ അസ്വാഭാവികതയുണ്ടാകുമ്പോള്‍ ചെയ്യേണ്ട ആദ്യ മുന്നറിയിപ്പായ ഇന്‍സെര്‍ഫ അലാം മൗറീഷ്യസ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂം പുറപ്പെടുവിച്ചു. എന്നാല്‍ 4.58ഓടെ വിമാനവുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിച്ചു. സുരക്ഷിതമായി മൗറീഷ്യസിലെത്തിയ വിദേശകാര്യമന്ത്രി പ്രധാനമന്ത്രി പ്രവീന്ദ് കുമാര്‍ ജഗ്‌നാഥുമായി കൂടിക്കാഴ്ച നടത്തി.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.