1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2018

സ്വന്തം ലേഖകന്‍: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പത്ത് ലക്ഷം ദിര്‍ഹം സ്വന്തമാക്കി മലയാളി. ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ നൈജീരിയയില്‍ പ്രവാസിയായ മലയാളി ഡിക്‌സണ്‍ കാട്ടിത്തറ എബ്രഹാമാണ് വിജയിയായത്. പത്ത് ലക്ഷം ദിര്‍ഹമാണ് (ഏകദേശം 18.5 കോടി രൂപ ) ഇദ്ദേഹം നറുക്കെടുപ്പിലൂടെ സ്വന്തമാക്കിയത്.

അബുദാബി വഴി യാത്ര ചെയ്യുന്ന സമയത്ത് വിമാനത്താവളത്തില്‍നിന്ന് ഡിക്‌സണ്‍ എടുത്ത 012027 എന്ന നമ്പറാണ് ഭാഗ്യം കൊണ്ടുവന്നത്. നറുക്കെടുപ്പിലെ മറ്റു വിജയികളില്‍ അഞ്ചുപേര്‍ ഇന്ത്യക്കാരാണ്. ജിജി ജോണ്‍, രഞ്ജിത്ത് കുമാര്‍, ഡെന്നി മൈക്കല്‍, റിഷാല്‍ ഫിറോസ്, മനോഹര്‍ തികംദാസ് എന്നിവരാണവര്‍.

ബിഗ് ടിക്കറ്റില്‍ ലാന്‍ഡ് റോവര്‍ സമ്മാനമായി നേടിയത് മലയാളിയായ രാഘവന്‍ സുദര്‍ശനനാണ്. ഞായറാഴ്ച രാവിലെ പത്തിന് അബുദാബി വിമാനത്താവളത്തിലാണ് നറുക്കെടുപ്പ് നടന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.