1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2018

സ്വന്തം ലേഖകന്‍: ഉച്ചകോടിയ്ക്കായി എത്തുന്ന ട്രംപിനേയും കിമ്മിനേയും കാത്തിരിക്കുന്നത് സിംഗപ്പൂരിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടല്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തുന്ന സിംഗപ്പൂരിലെ ടൂറിസ്റ്റ് കേന്ദ്രമായ സെന്റോസ ഐലന്റിലാണ് ഹോട്ടല്‍.

ആഡംബരത്തിന് പേരുകേട്ട കപ്പെല്ല ഹോട്ടലിലായിരിക്കും ട്രംപും കിമ്മും കൂടിക്കാണുകയെന്ന് വൈറ്റ് ഹൗസ് വക്താവ് സാറ സാന്‍ഡേഴ്‌സ് അറിയിച്ചു. സിംഗപ്പൂരിലെ പ്രശസ്തമായ ആഡംബര ഹോട്ടലായ കപ്പെല്ല സുരക്ഷാ ക്രമീകരണത്തിനും രച്ചിയേറിയ ഭക്ഷണത്തിനും പ്രസിദ്ധമാണ്.

ജൂണ്‍ 12 നു നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് സുരക്ഷയൊരുക്കാന്‍ ഗൂര്‍ഖ പോരാളികളും രംഗത്തിറങ്ങും. ഇരു രാഷ്ട്ര തലവന്മാരുടെയും സുരക്ഷാസേനയ്ക്കു പുറമെയാണു നേപ്പാളി ഗൂര്‍ഖകളെയും വിന്യസിക്കുന്നത്. കൂടിക്കാഴ്ച നടക്കുന്ന വേദി, കടന്നുപോകുന്ന വഴികള്‍, ഹോട്ടലുകള്‍ എന്നിവയുടെ സംരക്ഷണമാണ് ഗൂര്‍ഖകള്‍ നിയന്ത്രിക്കുക.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.