1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2018

സ്വന്തം ലേഖകന്‍: പൊതുസ്ഥലത്ത് സ്ത്രീകളോട് അപമര്യാദയായി പെരുമാറി വീഡിയോ പ്രചരിപ്പിച്ചു; സൗദിയില്‍ ഏഴംഗ സംഘം കുടുങ്ങി. സ്ത്രീകളോട് സഭ്യതക്ക് നിരക്കാത്തവിധം പെരുമാറി വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ ഏഴ് പേരെയാണ് ജിദ്ദ പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് സ്വദേശികളും ഒരു വിദേശിയുമടങ്ങുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

ജിദ്ദ കോര്‍ണിഷിലെ ഹയാത്ത് പാര്‍ക്ക് ഹോട്ടലിനും ജിദ്ദയിലെ അല്‍ഹംറ കോര്‍ണിഷില്‍വെച്ചുമാണ് ഇവര്‍ സ്ത്രീകളെ അപമാനിക്കുകയും വീഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീഡിയോയില്‍ പ്രതൃക്ഷപ്പെട്ടവരും മറ്റ് രണ്ട് പേരെയുമാണ് അറസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതാണ് ഇവര്‍ കുടുങ്ങാന്‍ കാരണമായത്.

അറസ്റ്റ് ചെയ്യപ്പെട്ടവര്‍ വീഡിയോയില്‍ പ്രതൃക്ഷപ്പെട്ടവരാണെന്ന് സ്ഥിരികരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ അനന്തര നടപടിക്രമങ്ങള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. വീഡിയോ വൈറലായതിനെ തുടര്‍ന്ന് സംഘത്തെ അടിയന്തിരമായി കസ്റ്റഡിയിലെടുക്കണമന്ന് അധികൃതര്‍ പോലീസിന് ഉത്തരവ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.