സ്വന്തം ലേഖകന്‍: അഫ്ഗാന്‍, താലിബാന്‍ സേനകള്‍ ഈദ് ആശംസകള്‍ കൈമാറുന്നതിനിടെ ചാവേര്‍ സ്‌ഫോടനം; 25 ഓളം പേര്‍ കൊല്ലപ്പെട്ടു; കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തില്‍ അന്‍പതോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിലേറെയും താലിബാന്‍ പ്രവര്‍ത്തകരാണ്. ഈദിനോടനുബന്ധിച്ച് മൂന്നു ദിവസത്തേക്കു താലിബാനും അഫ്ഗാന്‍ സര്‍ക്കാരും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണു നാംഗഹാര്‍ പ്രവിശ്യയില്‍ ചാവേര്‍ സ്‌ഫോടനമുണ്ടായത്. എന്നാല്‍ ആരും ഉത്തരവാദിത്വമേറ്റെടുത്തിട്ടില്ല. …
സ്വന്തം ലേഖകന്‍: കേന്ദ്രസര്‍ക്കാരിനെതിരെ സഖ്യസൂചനയുമായി നാലു മുഖ്യമന്ത്രിമാര്‍ ഡല്‍ഹിയില്‍; സമരം നടത്തുന്ന അരവിങ് കേജ്‌രിവാളിന് പിന്തുണ പ്രഖ്യാപിച്ചു. അരവിന്ദ് കെജ്‌രിവാളിന് പിന്തുണയുമായി പിണറായി വിജയന്‍, മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു, കുമാരസ്വാമി എന്നിവരാണ് ഡല്‍ഹിയില്‍ ഒത്തുകൂടിയത്. നാലുപേരും കേജ്‌രിവാളിന്റെ വസതി സന്ദര്‍ശിക്കുകയും ചെയ്തു. ലഫ്. ഗവര്‍ണറുടെ വസതിയില്‍ സമരം ചെയ്യുന്ന കെജ്‌രിവാളിന് പിന്തുണ അറിയിച്ചാണ് സന്ദര്‍ശനം. …
സ്വന്തം ലേഖകന്‍: അമേരിക്കയുമായി തീരുവ യുദ്ധത്തിന് ഇന്ത്യയും; ഇറക്കുമതി ചെയ്യുന്ന 30 അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50% വരെ നികുതി കൂട്ടി. നികുതി വര്‍ധിപ്പിക്കുന്ന ഉത്പന്നങ്ങളുടെ വിശദ വിവരം ഇന്ത്യ ലോക വ്യാപാര സംഘടനയെ ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലുമിനിയം ഉത്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്ന നികുതി അമേരിക്ക ഉയര്‍ത്തിയിരുന്നു. 24.1 കോടി …
സ്വന്തം ലേഖകന്‍: പെനാല്‍ട്ടി പാഴാക്കി മെസി; അര്‍ജന്റീന സമനിലക്കുരുക്കില്‍; നൈജീരിയയെ തകര്‍ത്ത ക്രൊയേഷ്യയുടെ തുടക്കം; ഫ്രാന്‍സിനെ വിറപ്പിച്ച് കീഴ്ടടങ്ങി ഓസ്‌ട്രേലിയ; ലോകകപ്പ് റൗണ്ടപ്പ്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഐസ്‌ലന്‍ഡിനെതിരെ അര്‍ജന്റീനയ്ക്ക് സമനില. ഓരോ ഗോളടിച്ചാണ് ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞത്. 64 മത്തെ മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി മെസ്സി പാഴാക്കി ബോക്‌സിനുള്ളില്‍ മെസ്സിയെ …
സ്വന്തം ലേഖകന്‍: വിദ്ഗധ തൊഴിലാളികള്‍ക്കുള്ള ടയര്‍ 2, വിദ്യാര്‍ഥികള്‍ക്കുള്ള ടയര്‍ 4 വീസ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കാന്‍ ബ്രിട്ടന്‍; ഇന്ത്യന്‍ ഐടി വിദഗ്ദര്‍ക്ക് നേട്ടമാകും. വിദഗ്ദ തൊഴിലാളികളായി പരിഗണിക്കുന്ന വിദേശികള്‍ക്ക് വീസ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കുന്നതടക്കം ഇമിഗ്രേഷന്‍ നയത്തില്‍ മാറ്റം വരുത്താന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഐടി വിദഗ്ധരടക്കമുള്ളവര്‍ക്കു ഗുണം ചെയ്യുന്നതാണു നീക്കം. വിദഗ്ധതൊഴില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ബാങ്കുകള്‍ക്ക് രണ്ട് ലക്ഷം പൗണ്ട് നല്‍കണം; വിജയ് മല്യയ്ക്ക് കനത്ത തിരിച്ചടിയായി യുകെ കോടതി വിധി. ഇന്ത്യയിലെ 13 ബാങ്കുകള്‍ക്ക് കോടതിച്ചെലവായി രണ്ടുലക്ഷം പൗണ്ട് (1.81 കോടിയോളം രൂപ) മല്യ നല്‍കണമെന്ന് യു.കെയിലെ ഹൈക്കോടതി ഉത്തരവിട്ടു. ബാങ്കുകളില്‍നിന്ന് മല്യ കടമെടുത്ത വന്‍തുക തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ നടത്തിയ നിയമപോരാട്ടത്തിന്റെ ചിലവ് മല്യ നല്‍കണമെന്നാണ് …
സ്വന്തം ലേഖകന്‍: പ്രതിസന്ധികളില്‍പ്പെട്ട് വലയുന്ന എന്‍എച്ച്എസിനെ കരകയറ്റാന്‍ കൂടുതല്‍ ധനസഹായം; നിര്‍ണായക നീക്കവുമായി പ്രധാനമന്ത്രി തെരേസാ മേയ്. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയന് നല്‍കുന്ന പണം വകമാറ്റി എന്‍എച്ച്എസിന് അനുവദിക്കാന്‍ പ്രധാന്മന്ത്രിയുടെ ഓഫീസ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. നേരത്തെ യൂറോപ്യന്‍ യൂണിയന് നല്‍കുന്ന പണം എന്‍ എച്ച് എസിനായി നല്‍കുമെന്ന് ബ്രെക്‌സിറ്റ് ഹിതപരിശോധനാ സമയത്തുതന്നെ സര്‍ക്കാര്‍ വാഗ്ദാനം …
സ്വന്തം ലേഖകന്‍: ബംഗളുരുവിലെ ഗതാഗത കുരുക്കില്‍ മനംമടുത്ത ടെക്കി അവസാന ജോലി ദിവസം ഓഫീലിലെത്തിയത് കുതിരപ്പുറത്ത്. ബെംഗളൂരു സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ രൂപേഷ് കുമാര്‍ തന്റെ അവസാന ജോലിദിനത്തില്‍ നഗരത്തിലെ ഗതാഗത സ്തംഭനത്തിനേതിരേ ബോധവത്കരണം നടത്താന്‍ കണ്ടെത്തിയ വ്യത്യസ്ത മാര്‍ഗമായിരുന്നു ഇത്. എട്ട് വര്‍ഷത്തോളമായി ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ് രൂപേഷ് കുമാര്‍. സ്വന്തമായി ഒരു …
സ്വന്തം ലേഖകന്‍: യുഎസ്, ചൈന വ്യാപാരബന്ധം വീണ്ടും ഉലയുന്നു; അമേരിക്ക ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പ്പനങ്ങള്‍ക്ക് 25% നികുതി ചുമത്തും. 5000 കോടി ഡോളറിന്റെ ചൈനീസ് വ്യാപാരത്തെ തീരുമാനം ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ തിരിച്ചടിയായി അധിക ഇറക്കുമതി തീരുവ ചുമത്താനുദ്ദേശിക്കുന്ന യുഎസ് ഉത്പന്നങ്ങളുടെ പട്ടിക ചൈന പുറത്തുവിട്ടു. 34 ബ്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉത്പന്നങ്ങളുടെ പട്ടികയാണ് …
സ്വന്തം ലേഖകന്‍: ഇത് ഗൂമന്താസന്‍; പ്രധാനമന്ത്രി മോദിയുടെ ഫിറ്റ്‌നെസ് ചാലഞ്ച് വീഡിയോയെ ട്രോളി ബിബിസി. വ്യായാമ വേഷത്തില്‍ ഭൂഗോളത്തിന് ചുറ്റും നടക്കുന്ന മോദിയുടെ കാര്‍ട്ടൂണാണ് ബിബിസി ന്യൂസ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചത്. ഗൂമന്താസന്‍ എന്ന പേരിലായിരുന്നു പോസ്റ്റ്. സൗരയൂഥത്തില്‍ ഭൂമിക്കു പുറമേക്കൂടി മോദി നടക്കുന്നതായാണു ചിത്രീകരിച്ചിട്ടുള്ളത്. യോഗയ്ക്കു പുറമേ, പഞ്ചഭൂതങ്ങളായ മണ്ണ്, ജലം, വായു, …