സ്വന്തം ലേഖകന്‍: സൗത്ത് ലണ്ടനിലെ റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്ന് യുവാക്കളെ തിരിച്ചറിഞ്ഞു. ലൂബൊറോ ജംക്ഷന്‍ സ്റ്റേഷന് സമീപം റയില്‍വേ ട്രാക്കില്‍ തിങ്കളാഴ്ച്ച രാവിലെയോടെ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങള്‍ ആല്‍ബര്‍ട്ടോ ഫ്രസ്‌നെടാ കാറാസ്‌കോ (19), ഹാരിസണ്‍ സ്‌കോട്ട് ഹുഡ് (23), ജാക്ക് ഗില്‍ബെര്‍ട്ട്(23) എന്നിവരുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട മൂന്ന് പേരും റയില്‍വേ …
സ്വന്തം ലേഖകന്‍: ലണ്ടനിലെ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം; അഞ്ച് പേര്‍ക്ക് പരുക്ക്; ഭീകരാക്രമണമല്ലെന്ന് നിഗമനം. വൈകീട്ട് 7 മണിയോടെ സൗത്ത് ഗേറ്റ് ട്യൂബ് സ്‌റ്റേഷനിലാണ് സ്‌ഫോടനം നടന്നത്. അഞ്ചു പേര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ച പോലീസ് വൃത്തങ്ങള്‍ പരിക്കേറ്റവരില്‍ രണ്ടു പേരെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളുവെന്നും മറ്റ് മൂന്ന് പേരുടെ പരിക്കുകള്‍ നിസാരമാണെന്നും വ്യക്തമാക്കി. പരുക്കേറ്റ ഒരാളെ …
സ്വന്തം ലേഖകന്‍: നിപാ പേടിയെ തുടര്‍ന്ന് കേരളത്തിലേക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത് യുഎഇ പിന്‍വലിച്ചു; പഴം, പച്ചക്കറി ഇറക്കുമതിയും ഉടന്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. നിപാ വൈറസ് ബാധയെത്തുടര്‍ന്ന് യുഎഇ പൗരന്മാര്‍ക്ക് കേരളം സന്ദര്‍ശിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണമാണ് കഴിഞ്ഞ ദിവസം യുഎഇ സര്‍ക്കാര്‍ പിന്‍വലിച്ചത്. യുഎഇ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒപ്പം കേരളത്തില്‍ നിന്ന് പഴം,പച്ചക്കറി …
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്രസഭയുടെ മാനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്‍മാറി; കൗണ്‍സിലില്‍ പക്ഷപാതമെന്ന് ആക്ഷേപം. മനുഷ്യാവകാശ കൗണ്‍സില്‍ രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ അഴുക്കുചാലാണെന്നും ആത്മവഞ്ചന നടത്തുന്ന സംഘടന മനുഷ്യാവകാശങ്ങളെ അപഹസിക്കുകയാണെന്നും യു.എസിന്റെ യു.എന്‍ പ്രതിനിധി നിക്കി ഹാലെ പറഞ്ഞു. കൗണ്‍സില്‍ ഇസ്രായേല്‍ വിരുദ്ധ പക്ഷമാണെന്നും അംഗത്വം തുടരുന്നത് പുനരാലോചിക്കുമെന്നും കഴിഞ്ഞ വര്‍ഷം നിക്കി ഹാലെ പറഞ്ഞിരുന്നു. 2006 …
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്നോട്ട്; പകരം സാമ്പത്തിക സഹായം നല്‍കും. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമ്പത്തികസഹായം സര്‍ക്കാര്‍ നല്‍കുമെന്ന് തിങ്കളാഴ്ച കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി. ധനമന്ത്രാലയത്തിന്റെ താത്കാലിക ചുമതലയുണ്ടായിരുന്ന മന്ത്രി പീയുഷ് ഗോയല്‍, വ്യോമയാന മന്ത്രി സുരേഷ് പ്രഭു, ഗതാഗത മന്ത്രി നിതിന്‍ …
സ്വന്തം ലേഖകന്‍: പാക് പൊതുതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനുള്ള പര്‍വെസ് മുഷറഫിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി; പത്രിക തള്ളി. പാകിസ്താനില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ പട്ടാള ഭരണാധികാരി പര്‍വെസ് മുഷറഫ് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുഷറഫിന് പെഷവാര്‍ ഹൈക്കോടതി ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണിത്. ജൂലായ് 25നാണ് പാകിസ്താനിലെ പൊതുതിരഞ്ഞെടുപ്പ്. ഖൈബര്‍ പഖ്തുണ്‍ഖ്വ പ്രവിശ്യയിലെ ചിത്രാല്‍ …
സ്വന്തം ലേഖകന്‍: ജമ്മു കശ്മീരില്‍ പിഡിപി, ബിജെപി സഖ്യം വേര്‍പിരിഞ്ഞു; മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഇനി പിഡിപിയുമായി സഹകരിച്ച് പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ബിജെപി മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്. ബിജെപി പിന്തുണ പിന്‍വലിച്ചതോടെ മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുകയും ചെയ്തു. 89 അംഗ നിയമസഭയില്‍ …
സ്വന്തം ലേഖകന്‍: ട്രംപിന്റെ ‘കുട്ടികളെ വേര്‍പിരിക്കല്‍’ നയത്തിനെതിരെ യുഎസില്‍ അമ്മമാരുടെ പ്രതിഷേധം. ‘നിയമങ്ങള്‍ പാലിക്കുമ്പോഴും അമേരിക്ക ഹൃദയംകൊണ്ടു ഭരിക്കുന്ന രാജ്യമാകണമെന്നാണ് ആഗ്രഹിക്കുന്നത്,’ എന്നായിരുന്നു ട്രംപിന്റെ ഭാര്യ, പ്രഥമവനിത മെലനിയ പറഞ്ഞത്. അപൂര്‍വമായാണു നയപരമായ കാര്യങ്ങളില്‍ മെലനിയ അഭിപ്രായം പറയുന്നത്. ഇരുപക്ഷത്തുമുള്ളവര്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട മെലനിയ, മാതാപിതാക്കളില്‍നിന്നു കുട്ടികളെ വേര്‍പിരിക്കുന്നതിനെ വെറുക്കുന്നതായും പറഞ്ഞു. മുന്‍ പ്രഥമവനിതകളും …
സ്വന്തം ലേഖകന്‍: ഏഷ്യന്‍ വീറുമായി ജപ്പാന്‍ മുന്നോട്ട്; നിരാശപ്പെടുത്തി ഈജിപ്ത്; പോളണ്ടിന് ദുരന്തദിനം; ലോകകപ്പ് റൗണ്ടപ്പ്. ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ കൊളംബിയയെ വീഴ്ത്തി ജപ്പാന്‍. മല്‍സരം തുടങ്ങി മൂന്നാം മിനിറ്റില്‍ത്തന്നെ 10 പേരായി ചുരുങ്ങിയ കൊളംബിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജപ്പാന്‍ വീഴ്ത്തിയത്. ഷിന്‍ജി കവാഗ (ആറ്), യൂയ ഒസാക്ക (73) എന്നിവരാണ് …
സ്വന്തം ലേഖകന്‍: മുഖ്യമന്ത്രി പിണറായിക്കെതിരെ വധഭീഷണി മുഴക്കിയ പ്രവാസി ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റില്‍. കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ നായരാണ് അറസ്റ്റിലായത്. കൃഷ്ണകുമാര്‍ നായരെ ഇന്ന് കൊച്ചിയിലെത്തിക്കും. യുഎഇയില്‍ നിന്ന് ഫെയ്‌സ്ബുക്കിലൂടെയാണ് കൃഷ്ണകുമാര്‍ വധഭീഷണി മുഴക്കിയത്. ആര്‍എസ്എസുകാരനാണ് താനെന്ന് വീഡിയോയില്‍ സ്വയം വിശേഷിപ്പിച്ച ഇയാള്‍, താന്‍ ജോലി ഉപേക്ഷിച്ച് പഴയ ആയുധങ്ങള്‍ വൃത്തിയാക്കി കേരളത്തിലെ മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ …