1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിദ്യാര്‍ഥികള്‍ക്കുള്ള വീസാ ഇളവുകളില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിവാക്കിയ സംഭവം; തീരുമാനം പുനഃപരിശോധിക്കില്ലെന്ന് യുകെ
വിദ്യാര്‍ഥികള്‍ക്കുള്ള വീസാ ഇളവുകളില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിവാക്കിയ സംഭവം; തീരുമാനം പുനഃപരിശോധിക്കില്ലെന്ന് യുകെ
സ്വന്തം ലേഖകന്‍: വിദ്യാര്‍ഥികള്‍ക്കുള്ള വീസാ ഇളവുകളില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിവാക്കിയ സംഭവം; തീരുമാനം പുനഃപരിശോധിക്കില്ലെന്ന് യുകെ. വീസാ ചട്ടങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താത്ത തീരുമാനം പുനഃപരിശോധിക്കില്ലെന്നു ബ്രിട്ടണ്‍. ബ്രിട്ടന്റെ പുതുക്കിയ കുടിയേറ്റ നയത്തിനെതിരേ ഇന്ത്യയില്‍നിന്നു പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് ബ്രിട്ടന്റെ പ്രതികരണം. പുതിയ നയംകൊണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വീസയ്ക്കായി അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ യാതൊരു …
ബ്രെക്‌സിറ്റ് ബില്‍ പാസാക്കി ബ്രിട്ടീഷ് പാര്‍ലിമെന്റ്; വിമത ടോറി എംപിമാരുടെ എതിര്‍പ്പിനെ മറികടന്ന് തെരേസാ മേയുടെ തന്ത്രം; രാജ്ഞിയുടെ അംഗീകാരം അവസാന കടമ്പ
ബ്രെക്‌സിറ്റ് ബില്‍ പാസാക്കി ബ്രിട്ടീഷ് പാര്‍ലിമെന്റ്; വിമത ടോറി എംപിമാരുടെ എതിര്‍പ്പിനെ മറികടന്ന് തെരേസാ മേയുടെ തന്ത്രം; രാജ്ഞിയുടെ അംഗീകാരം അവസാന കടമ്പ
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബില്‍ പാസാക്കി ബ്രിട്ടീഷ് പാര്‍ലിമെന്റ്; വിമത ടോറി എംപിമാരുടെ എതിര്‍പ്പിനെ മറികടന്ന് തെരേസാ മേയുടെ തന്ത്രം; രാജ്ഞിയുടെ അംഗീകാരം അവസാന കടമ്പ. വിമത ടോറി എംപിമാര്‍ ഉയര്‍ത്തിയ കലാപത്തെ ഒതുക്കാന്‍ പ്രധാനമന്ത്രി തെരേസാ മേയ് അവസാന തുറപ്പുചീട്ടിറക്കിയപ്പോള്‍ 303 നെതിരെ 319 വോട്ടിനാണ് ബ്രെക്‌സിറ്റ് ബില്‍ പാര്‍ലമെന്റ് കടമ്പ കടന്നത്. ബ്രെക്‌സിറ്റില്‍ …
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ച ഇന്ത്യക്കാരന്‍ കുറ്റക്കാരനാണെന്ന് യുകെ കോടതി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ച ഇന്ത്യക്കാരന്‍ കുറ്റക്കാരനാണെന്ന് യുകെ കോടതി
സ്വന്തം ലേഖകന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ച ഇന്ത്യക്കാരന്‍ കുറ്റക്കാരനാണെന്ന് യുകെ കോടതി. ഇംഗ്ലണ്ടിലെ ഐസ്‌വെര്‍ത്ത് ക്രൗണ്‍ കോടതിയാണ് ഗോവയില്‍ നിന്നുള്ള ഫ്രാന്‍സിസ്‌കോ പെരേര എന്നയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികോദ്ദേശത്തോടെ സമീപിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തു എന്നതാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. 2017 ഡിസംബര്‍ 15നും 30 നും ഇടയിലാണ് കേസിനാസ്പദമായ സംഭവം …
കാനഡയില്‍ കഞ്ചാവ് വില്‍പ്പനയും ഉപയോഗവും ഇനി നിയമവിധേയം; പുതിയ നിയമം പാസാക്കി കനേഡിയന്‍ പാര്‍ലമെന്റ്
കാനഡയില്‍ കഞ്ചാവ് വില്‍പ്പനയും ഉപയോഗവും ഇനി നിയമവിധേയം; പുതിയ നിയമം പാസാക്കി കനേഡിയന്‍ പാര്‍ലമെന്റ്
സ്വന്തം ലേഖകന്‍: കാനഡയില്‍ കഞ്ചാവ് വില്‍പ്പനയും ഉപയോഗവും ഇനി നിയമവിധേയം; പുതിയ നിയമം പാസാക്കി കനേഡിയന്‍ പാര്‍ലമെന്റ്. കഞ്ചാവ് ഉപയോഗത്തെ നിയമാനുസൃതമാക്കിക്കൊണ്ടുള്ള ഉത്തരവിന് ചൊവ്വാഴ്ചയാണ് കനേഡിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. സെനറ്റില്‍ 20 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കാനബിസ് ആക്റ്റ് പാസായത്. ഇതോടെ കഞ്ചാവ് വളര്‍ത്തുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതും നിയമത്തിന്റെ അംഗീകാരത്തോടെയാകും. സെപ്റ്റംബര്‍ മുതലാണ് …
ഖത്തര്‍ രാജകുടുംബാംഗത്തെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കൊടുങ്ങല്ലൂര്‍ സ്വദേശി പിടിയില്‍
ഖത്തര്‍ രാജകുടുംബാംഗത്തെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കൊടുങ്ങല്ലൂര്‍ സ്വദേശി പിടിയില്‍
സ്വന്തം ലേഖകന്‍: ഖത്തര്‍ രാജകുടുംബാംഗത്തെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കൊടുങ്ങല്ലൂര്‍ സ്വദേശി പിടിയില്‍. സുരേഷ മേനോണ്‍ എന്നയാളാണ് അറസ്റ്റിലായത്. ഖത്തര്‍ രാജാവിന്റെ ചിത്രം സ്വര്‍ണം പൂശി വരയ്ക്കാന്‍ ജെറോം നെപ്പോളിന്‍ എന്ന അമേരിക്കന്‍ കമ്പനിയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും അഡ്വാന്‍സ് തുകയായി അഞ്ചു കോടി 20 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് ഖത്തര്‍ മ്യൂസിയം വകുപ്പിന്റെ ഇമെയിലിലേക്ക് …
സൗദിയെ ലക്ഷ്യമാക്കി വീണ്ടും ഹൂതി മിസൈല്‍; ആക്രമണ ശ്രമം തകര്‍ത്തതായി സൗദി സേന
സൗദിയെ ലക്ഷ്യമാക്കി വീണ്ടും ഹൂതി മിസൈല്‍; ആക്രമണ ശ്രമം തകര്‍ത്തതായി സൗദി സേന
സ്വന്തം ലേഖകന്‍: സൗദിയെ ലക്ഷ്യമാക്കി വീണ്ടും ഹൂതി മിസൈല്‍; ആക്രമണ ശ്രമം തകര്‍ത്തതായി സൗദി സേന. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതര്‍ സൗദിക്ക് നേരെ തൊടുത്തുവിട്ട മിസൈലാണ് സൗദി സേന തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് യെമനിലെ സാദ പ്രവിശ്യയില്‍ നിന്നും സൗദി അതിര്‍ത്തിക്കുള്ളിലേക്ക് മിസൈല്‍ ആക്രമണം നടന്നത്. സൗദി പ്രതിരോധ സേന ഉടന്‍ തന്നെ …
അനധികൃത അഭയാര്‍ഥികളുടെ കുട്ടികളെ വേര്‍പിരിക്കല്‍; വാര്‍ത്ത വായിക്കുന്നതിടെ കണ്ണീരുമായി അവതാരക
അനധികൃത അഭയാര്‍ഥികളുടെ കുട്ടികളെ വേര്‍പിരിക്കല്‍; വാര്‍ത്ത വായിക്കുന്നതിടെ കണ്ണീരുമായി അവതാരക
സ്വന്തം ലേഖകന്‍: അനധികൃത അഭയാര്‍ഥികളുടെ കുട്ടികളെ വേര്‍പിരിക്കല്‍; വാര്‍ത്ത വായിക്കുന്നതിടെ കണ്ണീരുമായി അവതാരക. എം.എസ്.എന്‍.ബി.സി അവതാരക റേച്ചല്‍ മഡോവാണ് അനധികൃതമായി മെക്‌സിക്കന്‍ അതിര്‍ത്തി കടന്നെത്തുന്ന കുടിയേറ്റക്കാരെ അമേരിക്കയുടെ കുടിയേറ്റ നയത്തിന്റെ ഭാഗമായി ജയിലടയ്ക്കുന്ന വാര്‍ത്തകള്‍ വായിക്കുന്നതിടെ വികാരാധീനയായത്. അനധികൃതമായി അമേരിക്കയിലേക്ക് എത്തുന്നവരെ ജയിലിലടയ്ക്കുമ്പോള്‍ മാതാപിതാക്കളില്‍ നിന്നും വേര്‍പെട്ട കുട്ടികളെ താമസിപ്പിക്കുന്ന ഇടത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴായിരുന്നു റേച്ചലിന്റെ നിയന്ത്രണം …
യുഎസില്‍ രാഷ്ട്രീയ അഭയത്തിനായി കാത്തിരിക്കുന്നത് ഏഴായിരത്തിലേറെ ഇന്ത്യക്കാരെന്ന് ഐക്യരാഷ്ട്ര സഭ
യുഎസില്‍ രാഷ്ട്രീയ അഭയത്തിനായി കാത്തിരിക്കുന്നത് ഏഴായിരത്തിലേറെ ഇന്ത്യക്കാരെന്ന് ഐക്യരാഷ്ട്ര സഭ
സ്വന്തം ലേഖകന്‍: യുഎസില്‍ രാഷ്ട്രീയ അഭയത്തിനായി കാത്തിരിക്കുന്നത് ഏഴായിരത്തിലേറെ ഇന്ത്യക്കാരെന്ന് ഐക്യരാഷ്ട്ര സഭ. ഐക്യരാഷ്ട്ര സഭ അഭയാര്‍ഥി ഏജന്‍സിയുടെ 2017 ലെ റിപ്പോര്‍ട്ട് അനുസരിച്ച് അഭയാര്‍ഥി അപേക്ഷകള്‍ ലഭിച്ച രാജ്യം അമേരിക്കയാണ്. ലോകത്താകമാനം 6.85 ലക്ഷം ആളുകളാണ് വിവിധ സ്ഥലങ്ങളിലേക്ക് അഭയാര്‍ഥികളായി പോയിട്ടുള്ളത് എന്ന കണക്കും ഏജന്‍സി പുറത്തു വിട്ടിരുന്നു.ഏജന്‍സിയുടെ വാര്‍ഷിക ഗ്ലോബല്‍ ട്രെന്റ് റിപ്പോര്‍ട്ടിലാണ് …
റൊണാള്‍ഡോയുടെ ചിറകില്‍ പോര്‍ച്ചുഗല്‍; സ്‌പെയിനെതിരെ പൊരുതിത്തോറ്റ് ഇറാന്‍; സൗദിയെ മറികടന്ന് ഉരുഗ്വായ്
റൊണാള്‍ഡോയുടെ ചിറകില്‍ പോര്‍ച്ചുഗല്‍; സ്‌പെയിനെതിരെ പൊരുതിത്തോറ്റ് ഇറാന്‍; സൗദിയെ മറികടന്ന് ഉരുഗ്വായ്
സ്വന്തം ലേഖകന്‍: റൊണാള്‍ഡോയുടെ ചിറകില്‍ പോര്‍ച്ചുഗല്‍; സ്‌പെയിനെതിരെ പൊരുതിത്തോറ്റ് ഇറാന്‍; സൗദിയെ മറികടന്ന് ഉരുഗ്വായ്. റഷ്യന്‍ ലോകകപ്പില്‍ മൊറോക്കോയ്‌ക്കെതിരെ പോര്‍ച്ചുഗലിന് ആദ്യ ജയം. പൊരുതിക്കളിച്ച മൊറോക്കോയെ എതിരില്ലാത്ത ഒരു ഗോളിനാണ് പോര്‍ച്ചുഗല്‍ വീഴ്ത്തിയത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് നാലാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടിയത്. ഈ ലോകകപ്പില്‍ റൊണാള്‍ഡോയുടെ നാലാം ഗോളാണിത്. നേരത്തെ സ്‌പെയിനെതിരേ റൊണാള്‍ഡോ …
അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ വേര്‍പിരിക്കല്‍ വിവാദം; നടപടികള്‍ നിര്‍ത്തിവക്കാന്‍ ഉത്തരവിട്ട് ട്രംപ്
അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ വേര്‍പിരിക്കല്‍ വിവാദം; നടപടികള്‍ നിര്‍ത്തിവക്കാന്‍ ഉത്തരവിട്ട് ട്രംപ്
സ്വന്തം ലേഖകന്‍: അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ വേര്‍പിരിക്കല്‍ വിവാദം; നടപടികള്‍ നിര്‍ത്തിവക്കാന്‍ ഉത്തരവിട്ട് ട്രംപ്. ബുധനാഴ്ച പുറത്തിറക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് കുടികളെ കുടിയേറ്റക്കാരായ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിക്കുന്ന നടപടി മരവിപ്പിക്കാന്‍ ട്രംപ് നിര്‍ദേശിച്ചത്. ആയിരക്കണക്കിന് കുടിയേറ്റ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പുതിയ തീരുമാനം. നേരത്തെ അതിര്‍ത്തിയില്‍ കുട്ടികളെ കുടുംബത്തില്‍ നിന്ന് വേര്‍പെടുത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപിന്റെ …