സ്വന്തം ലേഖകന്‍: യുഎസില്‍ 32 വര്‍ഷം മുമ്പ് നടന്ന കൊലപാതകം തെളിഞ്ഞു; നിര്‍ണായക തെളിവായത് പ്രതി കൈതുടച്ച പേപ്പര്‍ നാപ്കിന്. 1986ല്‍ വാഷിംഗ്ടണില്‍ പന്ത്രണ്ട് വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതി ഗാരി ഹാര്‍ട്ട്മാന്‍ ആണ് മൂന്ന് പതിറ്റാണ്ടിന് ശേഷം പോലീസ് പിടിയിലായത്. മിഷേലാ വെല്‍ഷ് എന്ന പെണ്‍കുട്ടിയെയാണ് 1986 മാര്‍ച്ചില്‍ സഹോദരിമാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന …
സ്വന്തം ലേഖകന്‍: സൗദിയിലെ വനിതാ ഡ്രൈവര്‍മാര്‍ക്ക് ഇന്ന് സ്വാതന്ത്യ്രത്തിന്റെ ഞായര്‍; വനിതകളുടെ വണ്ടിയോടിക്കല്‍ ഇന്നുമുതല്‍ നിയമവിധേയം. നിരവധി സ്ത്രീകളാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ സൗദി ഡ്രൈവിംഗ് ലൈസന്‍സെടുത്തത്. അന്താരാഷ്ട്ര ലൈസന്‍സ് കൈവശമുള്ളവര്‍ അത് സൗദി ലൈസന്‍സാക്കി മാറ്റി. വലിയ സ്വാതന്ത്ര്യമാണ് ഇതിലൂടെ തങ്ങള്‍ക്ക് ലഭിക്കുന്നതെന്നാണ് സൗദി വനിതകളുടെ പൊതു അഭിപ്രായം. സ്വദേശികളും വിദേശികളുമായ അരലക്ഷത്തോളം സ്ത്രീകള്‍ …
സ്വന്തം ലേഖകന്‍: കുവൈത്തില്‍ 21 തൊഴില്‍ മേഖലകളില്‍ വിദേശ റിക്രൂട്ട്‌മെന്റ് നിരക്ക് ഉയര്‍ത്തി. ഇതോടെ സ്വദേശി സംവരണത്തിനു ശേഷമുള്ള തസ്തികകളില്‍ മുഴുവന്‍പേരെയും വിദേശത്തുനിന്ന് കൊണ്ടുവരാം. 18 മേഖലകളില്‍ നിലവിലുള്ളതുപോലെ 25% പേരെ വിദേശത്തുനിന്നു നേരിട്ടു കൊണ്ടുവരാമെന്നും അറിയിപ്പില്‍ പറയുന്നു. നിലവില്‍ സ്വകാര്യ മേഖലയില്‍ സ്വദേശി നിയമനത്തിനു ശേഷമുള്ള തസ്തികകളില്‍ നിയന്ത്രണവിധേയമായാണു തൊഴില്‍ വീസ അനുവദിക്കുന്നത്. അതില്‍ത്തന്നെ …
സ്വന്തം ലേഖകന്‍: യോഗ്യതയുള്ളവര്‍ മാത്രം യുഎസിലേക്ക് വന്നാല്‍ മതിയെന്ന് ട്രംപ്; ഇത് മനുഷ്യരാശിയ്‌ക്കെതിരായ കുറ്റകൃത്യമാണെന്ന് സെനറ്റര്‍ കമല ഹാരിസ്. രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുമെന്നും അനധികൃതമായി ആരും ഇവിടേക്കു വരുന്നത് അംഗീകരിക്കാനാകില്ലെന്നും ആവര്‍ത്തിച്ച പ്രസിഡന്റ് ട്രംപ് യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രം ആളുകള്‍ അമേരിക്കയിലേക്കു വന്നാല്‍ മതിയെന്നും തുറന്നടിച്ചു. രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ കൊലപ്പെടുത്തിയവരുടെ കുടുംബങ്ങളുമായി വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയശേഷം …
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാന സര്‍വീസ് സെപ്തംബറിലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി. വിമാനത്താവളം സെപ്തംബറില്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇതിനായുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡല്‍ഹിയില്‍ …
സ്വന്തം ലേഖകന്‍: യെമനില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ആരായാലും എതിര്‍ക്കും; സൗദിയ്‌ക്കെതിരെ ഒളിയമ്പെയ്ത് ഖത്തര്‍ വിദേശകാര്യ മന്ത്രി. യെമനില്‍ സമാധാനം നിലനിര്‍ത്താനുള്ള ഏത് ശ്രമത്തെയും പിന്തുണക്കുമെന്നും ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി പറഞ്ഞു. യെമനില്‍ അസ്ഥിരത സൃഷ്ടിക്കുന്ന ഒരു വിഭാഗത്തെയും പിന്തുണക്കാന്‍ ഖത്തര്‍ തയ്യാറല്ലെന്നും പരസ്പരം പോരടിക്കുന്ന വിവിധ ഗ്രൂപ്പുകളെ ഒരു …
സ്വന്തം ലേഖകന്‍: അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പിലെത്തിയ മെലാനിയ ട്രംപിന്റെ ജാക്കറ്റിലെ എഴുത്ത് വിവാദമാകുന്നു. അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിച്ചിട്ടുള്ള ടെക്‌സസിലെ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭാര്യയും പ്രഥമവനിതയുമായ മെലനിയയുടെ വേഷമാണ് സമൂഹ മാധ്യമങ്ങളില്‍ വിവാദത്തിനു തിരികൊളുത്തിയത്. മാതാപിതാക്കളില്‍നിന്നു കുട്ടികളെ വേര്‍പെടുത്തുന്നതിനെതിരെ പരസ്യനിലപാടെടുത്ത മെലനിയ, ടെക്‌സസിലെ തടങ്കലില്‍ എത്തിയപ്പോള്‍ ധരിച്ച ജാക്കറ്റിലെ എഴുത്താണു …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയ്‌ക്കെതിരെ സ്വരം കടുപ്പിച്ച് ട്രംപ്; ഉപരോധം ഒരു വര്‍ഷത്തേക്കുകൂടി തുടരുമെന്ന് പ്രഖ്യാപനം. ഉത്തര കൊറിയയുടെ ഭീഷണി പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്നും അവര്‍ ഇപ്പോഴും അമേരിക്കയുടെ നേര്‍ക്കുള്ള ഒരു ഭീഷണിയായി നിലനില്‍ക്കുകയാണെന്നും പറഞ്ഞ ട്രംപ് ഉത്തര കൊറിയക്ക് ഏര്‍പ്പെടുത്തിയ ഉപരോധം ഒരു വര്‍ഷം കൂടി തുടരാനാണ് തീരുമാനമെന്നും അറിയിച്ചു. അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള …
സ്വന്തം ലേഖകന്‍: സ്വീഡനെതിരെ അവസാന നിമിഷം കടന്നുകൂടി ജര്‍മനി; രണ്ടാം ജയവുമായി മെക്‌സിക്കോ; ഗോള്‍ മഴ പെയ്യിച്ച് ബെല്‍ജിയം; ലോകകപ്പ് റൗണ്ടപ്പ്. അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞു നിന്ന മത്സരത്തില്‍ സ്വീഡനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ജര്‍മനി റഷ്യന്‍ ലോകകപ്പിലെ സാധ്യതകള്‍ സജീവമാക്കി. അവസാന നിമിഷങ്ങളിലൊന്നില്‍ ലഭിച്ച ഫ്രീ കിക്ക് ലക്ഷ്യത്തിലെത്തിച്ച് ടോണി …
സ്വന്തം ലേഖകന്‍: സെന്‍ട്രല്‍ ലണ്ടനിലെ കോഫി പബില്‍ വന്‍ തീപിടുത്തം; മേല്‍ക്കൂര പൂര്‍ണമായും കത്തിയമര്‍ന്നു. ലണ്ടനിലെ മൂന്ന് പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപമുള്ള സോമേഴ്‌സ് ടൗണ്‍ കോഫി ഹൗസ് എന്ന പബില്‍ നിന്നാണ് തീയും പുകയും ഉയര്‍ന്നത്. യൂസ്റ്റണ്‍, കിംഗ്‌സ് ക്രോസ്, സെന്റ് പാന്‍ക്രാസ് എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപമുള്ള ചാള്‍ട്ടണ്‍ സ്ട്രീറ്റിലാണ് പബ്. 72 …